സുപ്രീംകോടതി വിധികൾ പ്രാദേശിക ഭാഷകളിൽ ലഭ്യമാക്കണമെന്ന് ചീഫ് ജസ്റ്റിസ്; ഇന്ത്യയുടെ സാംസ്‌കാരിക ഉണർവാണ് പ്രാദേശിക ഭാഷകൾ; ഉയർന്ന വിദ്യാഭ്യാസം ഉറപ്പ് നൽകുന്ന കോഴ്‌സുകളുടെ സിലബസ് പ്രാദേശിക ഭാഷയിലാകുന്നത് വഴി ഇന്ത്യൻ ഭാഷകളെ പ്രോത്സാഹിപ്പിക്കാൻ കഴിയും; ആശയത്തെ അംഗീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ ആശയത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. സുപ്രീം കോടതി വിധികൾ പ്രാദേശിക ഭാഷകളിൽ ലഭ്യമാക്കുക എന്ന നിർദ്ദേശമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. ഈയൊരു തീരുമാനം പ്രാബല്യത്തിൽ വന്നാൽ സാങ്കേതിക വിദ്യ ഉപയോഗിച്ചാകും ഇത് നടപ്പിലാക്കുകയെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. ചീഫ് ജസ്റ്റിസിന്റെ ആശയം ഏറേ പ്രശംസീനിയമാണ്.നിരവധി ആളുകൾക്ക് ഇത് പ്രയോജനപ്പെടുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിക്കുകയുണ്ടായി.
മെഡിസിൻ, എഞ്ചിനീയറിംഗ് തുടങ്ങിയവ പ്രാദേശിക ഭാഷയിലും ലഭ്യമാക്കാനുള്ള ശ്രമമങ്ങൾ നടത്തുകയാണ്. ഈ കാര്യം അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇന്ത്യയുടെ സാംസ്‌കാരിക ഉണർവാണ് പ്രാദേശിക ഭാഷകൾ. ഉയർന്ന വിദ്യാഭ്യാസം ഉറപ്പ് നൽകുന്ന കോഴ്‌സുകളുടെ സിലബസ് പ്രാദേശിക ഭാഷയിലാകുന്നത് വഴി ഇന്ത്യൻ ഭാഷകളെ പ്രോത്സാഹിപ്പിക്കാൻ കഴിയുമെന്നും പ്രധാന മന്ത്രി പറഞ്ഞു. എന്തായാലും ചീഫ് ജസ്റ്റിസിന്റെ ആ വാക്കുകൾ പ്രധാനമന്ത്രിയെ ആകർഷിച്ചിരിക്കുകയാണ്.
അതേസമയം കൊളീജീയം-കേന്ദ്രം തർക്കം അതിർ വരമ്പുകൾ ലംഘിച്ച് പോകുകയാണ്. ഇതിനിടയിൽ ചില നിർണ്ണായക വിവരങ്ങൾ പുറത്ത് വന്നിരുന്നു. ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള പാനൽ തയ്യാറാക്കുന്ന സുപ്രീംകോടതി, ഹൈക്കോടതി കൊളീജിയങ്ങളിൽ സർക്കാർ പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടുവെന്ന വിവരമാണ് പുറത്ത് വന്നത്. എന്നാൽ ഈ കാര്യത്തെ കേന്ദ്രം നിഷേധിച്ചു .
https://www.facebook.com/Malayalivartha