Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ഓപ്പറേഷൻ ബ്ലൂസ്റ്റാർ ആസൂത്രിതം? ഇന്ദിരയുടെ മരണത്തിലേക്ക് നയിച്ച് ഓപ്പറേഷൻ ഇങ്ങനെ...

01 FEBRUARY 2023 12:03 AM IST
മലയാളി വാര്‍ത്ത

ബ്ലൂ സ്റ്റാര്‍ ഓപറേഷന്‍ കമാന്‍ഡര്‍ ആയിരുന്ന റിട്ട.ലഫ്.ജനറല്‍ കുല്‍ദീപ് സിംഗ് ബ്രാര്‍ രം​ഗത്ത് വന്നിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്കെതിരെ ഗുരുതര ആരോപണമാണ് അദ്ദേഹം ഉയർത്തുന്നത്. തീവ്രവാദിയായിരുന്ന ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാലയെ കൊടുംക്രിമിനലായി വളരാന്‍ അനുവദിച്ചത് ഇന്ദിര ഗാന്ധിയായിരുന്നു എന്നാണ് അദ്ദേഹം ആരോപിക്കുന്നത്.

'ഫ്രാങ്കെന്‍സ്‌റ്റെന്‍ മോണ്‍സ്റ്ററെ' പോലെ അയാള്‍ വളര്‍ന്നു. അയാള്‍ വളര്‍ച്ചയുടെ കൊടുമുടിയിൽ എത്തിയപ്പോള്‍ അയാളെ തീര്‍ത്തു കളയാന്‍ ഇന്ദിര തീരുമാനിച്ചുവെന്നും ലഫ്.ജനറല്‍ ബ്രാര്‍ ചൂണ്ടിക്കാണിക്കുന്നു. പക്ഷേ എന്തു ചെയ്യാം. ഇന്ദിര ഗാന്ധി അയാളെ 'ഫ്രാങ്കെന്‍സ്‌റ്റെന്‍' ആയി വളര്‍ത്തി. ഓരോ വര്‍ഷവും എന്തൊക്കെയായിരുന്നു സംഭവിച്ചിരുന്നത്.

സുവര്‍ണ ക്ഷേത്രത്തില്‍ ഒളിച്ച ഭീകരരെ ഇല്ലാതാക്കാന്‍ ഇന്ദിര ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് ബ്ലൂ സ്റ്റാര്‍ ഓപറേഷന്‍ നടന്നത്. അത്തരമൊരു നീക്കം ആരും ആഗ്രഹിച്ചിരുന്നില്ല. ആദ്യം, റോയുടെ ഒരു കമാൻഡോ ഓപ്പറേഷൻ ആയിട്ടായിരുന്നു ഇത് പ്ലാൻ ചെയ്തത്. പ്രസ്തുത കമാൻഡോ ഓപ്പറേഷനുവേണ്ടി റോ തീവ്രവാദികൾ ഒളിച്ചു പാർക്കുന്ന കെട്ടിടത്തിന്റെ സെറ്റിട്ട് റിഹേഴ്സലുകൾ വരെ നടത്തിയ ശേഷമാണ്, ഇന്ദിരാ ഗാന്ധി അതിന് അനുമതി നിഷേധിച്ചത്, പകരം സൈനിക ഇടപെടൽ മതി എന്ന് തീരുമാനിച്ചത്.

എന്നാല്‍ അയാള്‍ അത്യുന്നതിയില്‍ എത്തിയപ്പോള്‍, അയാളെ തീര്‍ത്തു, അയാളെ തകര്‍ത്തു. അത് വളരെ വൈകിപ്പോയിരുന്നുവെന്നും ലഫ്. ജനറല്‍ ബ്രാര്‍ പറയുന്നു. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ലഫ്. ജനറല്‍ ബ്രാറിന്റെ വെളിപ്പെടുത്തല്‍. എല്ലാറ്റിന്റെയും തുടക്കം പഞ്ചാബിന്റെ മണ്ണിൽ ഖാലിസ്ഥാനി പ്രസ്ഥാനത്തിന്റെ വേരുപിടിക്കുന്നതിൽ നിന്നാണ്. ഖാലിസ്ഥാൻ എന്നത് ഒരു 'സിഖ് രാഷ്ട്ര'സങ്കല്പമാണ്.

അയാളെ തഴച്ചു വളരാന്‍ അനുവദിച്ചത് അന്നത്തെ രാഷ്ട്രീയ നേതൃത്വമായിരുന്നു എന്ന ആരോപണമാണ് ബ്രാര്‍ ഉ.യർത്തിയിരിക്കുന്നത്. അകാലിയും കോണ്‍ഗ്രസുമായുള്ള ചെറിയ പ്രശ്‌നങ്ങള്‍ വിജയിക്കാന്‍ അവര്‍ അത് ഉപയോഗിച്ചു. അവര്‍ ഭിന്ദ്രന്‍വാലയെ തുടരാന്‍ അനുവദിച്ചുവെന്നും ലഫ്.ജനറല്‍ ബ്രാര്‍ പറയുന്നു. 1980കളില്‍ പഞ്ചാബിലെ സ്ഥിതി വിവരിക്കുകയായിരുന്നു ലഫ്.ജനറല്‍ ബ്രാര്‍.

ആ സമയം പഞ്ചാബിന്റെ പൂര്‍ണ്ണ നിയന്ത്രണം ഭിന്ദ്രന്‍വാലയുടെ കയ്യിലായിരുന്നു. കോൺഗ്രസ് തന്നെ വളർത്തിക്കൊണ്ടുവന്ന ഭിന്ദ്രൻവാല ഒടുവിൽ കേന്ദ്രത്തെ വിമർശിച്ചുകൊണ്ട് വളരെ വിഘടനവാദപരമായ പ്രസംഗങ്ങൾ നടത്താൻ തുടങ്ങിയത് ഇന്ദിരാഗാന്ധിക്ക് തലവേദന സൃഷ്ടിച്ചിരുന്നു. 1980 മുതല്‍ 84 വരെ പഞ്ചാബിലെ സ്ഥിതി വളരെ മോശമായിരുന്നു. ക്രമസമാധാനം പൂര്‍ണ്ണമായും തകര്‍ന്നു. ഭിന്ദ്രന്‍വാല ശക്തനായതിനാല്‍ അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് പോലും ഭയപ്പെട്ടിരുന്നു. അയാള്‍ ഫ്രാങ്കെന്‍സ്‌റ്റൈന്‍ ഭീകരനെ പോലെ വളര്‍ന്നു. അയാളുടെ വാക്കുകളായിരുന്നു പഞ്ചാബിലെ അവസാന വാക്ക്.

അവര്‍ ശക്തരായി വളര്‍ന്നതോടെ ഖാലിസ്താന്‍ എന്ന ആശയവും ഉയര്‍ന്നുവന്നു. 1984 അവര്‍ പഞ്ചാബിനെ ഖാലിസ്താന്‍ ആയി പ്രഖ്യാപിക്കാനൊരുങ്ങി. യുവാക്കള്‍ക്ക് ജോലിയില്ല. അവര്‍ സ്‌കൂട്ടറുകളിലും ബൈക്കുകളിലും തോക്കുകളും റിവോള്‍വറുകളുമായി കറങ്ങി നടന്നു. അവര്‍ക്കിടയില്‍ നിരവധി ഗുണ്ടകളുണ്ടായി. ക്രമസമാധാനം താറുമാറായി. ഖാലിസ്താന്‍ എന്ന ആശയം പതുക്കെ ശക്തമായി വളർന്നു.

ഒടുവിൽ സംസ്ഥാനത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാലയുടെ പക്കലായി. അതിർത്തിക്കപ്പുറത്തുനിന്നുള്ള ഐഎസ്‌ഐ സഹായത്തോടെ ഇന്ത്യക്കെതിരെ പ്രവർത്തിച്ച്, ആകെ ശല്യക്കാരനായി മാറിയിരുന്ന ഭിന്ദ്രൻവാലയുടെ രാഷ്ട്രീയ ഉന്മൂലനം തന്നെയായിരുന്നു സൈനിക ഇടപെടലിന്റെ പ്രഥമ ലക്ഷ്യം.

സിഖ് മതവിഭാഗമായ ദാംദമി തക്‌സലിന്റെ തലവന്‍ ആയിരുന്നു ഭിന്ദ്രന്‍വാല. സുവര്‍ണ ക്ഷേത്രത്തിലെ സൈനിക നടപടിയിലാണ് അയാളും കൂട്ടാളികളും കൊല്ലപ്പെട്ടത്. 1984 ജൂണ്‍ ഒന്ന് മുതല്‍ എട്ട് വരെയായിരുന്നു ഈ സൈനിക നടപടി. ക്ഷേത്രത്തിനുള്ളില്‍ ആയുധ ശേഖരം നടത്തിയിരിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സൈനിക നടപടിക്ക് പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി ഉത്തരവിട്ടത്.

അത്യന്തം ശ്രമകരമായ ഈ സൈനിക ഓപ്പറേഷനിൽ അന്ന് 83 ഇന്ത്യൻ സൈനികർ രക്തസാക്ഷികളായി. 248 -ലധികം സൈനികർക്ക് ഗുരുതരമായി പരിക്കേറ്റു. ചിലരുടെയൊക്കെ കൈകാലുകൾ മുറിച്ചു കളയേണ്ടിവന്നു. ആ സമയത്ത് ക്ഷേത്രത്തിനുള്ളിൽ സന്നിഹിതരായിരുന്ന ഖാലിസ്ഥാനി തീവ്രവാദികൾ അടക്കം 492 സിവിലിയന്മാർക്കും ജീവൻ നഷ്ടമായി. 1592 പേരെ അന്ന് ഈ ഓപ്പറേഷന്റെ ഭാഗമായി സൈന്യം കസ്റ്റഡിയിൽ എടുക്കുകയുണ്ടായി.

ലോകമെമ്പാടുമുള്ള സിഖ് മത വിശ്വാസികളിൽ തങ്ങളുടെ പുണ്യസ്ഥലത്തിനുള്ളിൽ നടന്ന ഈ സൈനിക നടപടി ആഴത്തിലുള്ള മുറിവാണ് സൃഷ്ടിച്ചത്. ആ ഓപ്പറേഷന്റെ ആഘാതം പിന്നീടുള്ള വർഷങ്ങളിൽ ഇന്ത്യയിൽ സൃഷ്‌ടിച്ച കോലാഹലങ്ങൾ വിവരണാതീതമാണ്. നിരവധി കുറ്റകൃത്യങ്ങൾക്ക് പിന്നിലെ പ്രേരണ ഈ ഓപ്പറേഷനിലൂടെ വ്രണപ്പെട്ട സിഖ് മത വികാരമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (7 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (7 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (7 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (7 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (8 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (8 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (9 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (9 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (9 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (9 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (9 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (10 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (10 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (10 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (10 hours ago)

Malayali Vartha Recommends