പ്രതിരോധ മേഖലയിലെ ആത്മനിർഭരതയിലേക്കുള്ള വമ്പൻ ചുവട് വയ്പ്പ്; കർണാടകയിൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ ഏറ്റവും വലിയ ഹെലികോപ്ടർ നിർമ്മാണ യൂണിറ്റ് സജ്ജം; നാളെ പ്രധാനമന്ത്രി നരേന്ദ്രേമോദി രാജ്യത്തിന് സമർപ്പിക്കും

ഇനി ലോകം ഇന്ത്യയ്ക്ക് മുന്നിൽ ക്യൂ നിൽക്കും. രാജ്യത്തിനായി സജ്ജമാക്കിയ ആ വമ്പനെ നാളെ രാജ്യത്തിന് സമർപ്പിക്കാൻ ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. നിർണായകമായ ഒരു കാര്യം തന്നെയാണ് രാജ്യത്തിനുവേണ്ടി രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്ക് വേണ്ടി സജ്ജമാക്കിയിരിക്കുന്നത് എന്ന് നമുക്ക് പറയാൻ പ്രതിരോധ മേഖലയെ ആ പുഷ്ടിപ്പെടുത്തുന്ന ഒരു പ്രവർത്തനങ്ങളിൽ നിന്നും നമ്മുടെ രാജ്യം ഒട്ടും പിന്നോട്ടല്ല എന്ന് നമുക്ക് അറിയാവുന്ന കാര്യമാണ്. അതിനു മുന്നോടിയായി ഇപ്പോൾ മറ്റൊരു പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
കർണാടകയിൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ ഏറ്റവും വലിയ ഹെലികോപ്ടർ നിർമ്മാണ യൂണിറ്റ് പ്രധാനമന്ത്രി നരേന്ദ്രേമോദി നാളെ രാജ്യത്തിന് സമർപ്പിക്കുവാനൊരുങ്ങുകയാണ്. പ്രതിരോധ മേഖലയിലെ ആത്മനിർഭരതയിലേക്കുള്ള വമ്പൻ ചുവടുവയ്പ്പായാണ് അദ്ദേഹം നടത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. രാജ്യത്തെ മാത്രമല്ല ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഹെലികോപ്ടർ നിർമ്മാണ യൂണിറ്റാണ് ഇത് എന്നതായും നമ്മുടെ നേട്ടമാണ്. നിർമ്മാണ കേന്ദ്രത്തിന് തറക്കല്ലിട്ടത് 2016ൽ പ്രധാനമന്ത്രി മോദി തന്നെയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം.
615 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ഫാക്ടറിയാണ്. എന്നാൽ തുടക്കത്തിൽ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകളാവും (എൽ യു എച്ച്) നിർമ്മിക്കുന്നത്. കൂടാതെ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകളും സജ്ജമാക്കും എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. പിന്നീട് ഇന്ത്യൻ മൾട്ടിറോൾ ഹെലികോപ്റ്ററുകളും നിർമ്മിക്കും എന്നതാണ് ഏറെ പ്രധാനമായ കാര്യം. ഫാക്ടറി വിപുലീകരിച്ചിട്ട് എൽ സി എച്ച്,ഐ എം ആർ എച്ച് എന്നിവയുടെ നിർമ്മാണം ശക്തമാക്കും.
3-15 ടൺ പരിധിയിൽ ആയിരത്തിലധികം ഹെലികോപ്റ്ററുകൾ നിർമ്മിക്കാൻ എച്ച്എഎൽ പദ്ധതിയിടുകയാണ് എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. മാത്രമല്ല എൽ യു എച്ച്,എൽ സി എച്ച് കോപ്ടറുകളുടെ അറ്റകുറ്റപ്പണികൾക്കുള്ള സൗകര്യവും ഫാക്ടറിയിലുണ്ടാവും. 20 വർഷത്തിനുള്ളിൽ നാലു ലക്ഷം കോടിയിലധികം ബിസിനസ്പ്ര ആണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. പ്രത്യക്ഷവും പരോക്ഷവുമായ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് .
പ്രാദേശിക വികസനത്തിന് വഴിവച്ചിട്ടുണ്ട്. കർണാടകയിലെ ഫാക്ടറി ആസൂത്രണം ചെയ്തിരിക്കുന്നത് രാജ്യത്തിന്റെ എല്ലാ ഹെലികോപ്റ്റർ ആവശ്യങ്ങൾക്കും ഒറ്റത്തവണ പരിഹാരമായി മാറുക എന്ന ലക്ഷ്യത്താേടെയാണ് .തുടക്കത്തിൽ ഫാക്ടറി ഓരോ വർഷവും ഏകദേശം 30 ഹെലികോപ്റ്ററുകൾ നിർമ്മിക്കുന്നുണ്ട്. ഘട്ടം ഘട്ടമായി എണ്ണം 60 ആയും പിന്നീട് 90 ആയും വർദ്ധിപ്പിക്കാൻ കഴിയുമെന്നാണ് മന്ത്രാലയംവ്യക്തമാക്കിയിരിക്കുന്നത്. ഇവിടെ നിർമ്മിക്കുന്ന കോപ്ടറുകൾക്ക് വിദേശങ്ങളിൽ നിന്നടക്കം ആവശ്യക്കാർ ഏറെയുണ്ടാവുമെന്നാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha