മുറ്റത്ത് നിന്ന കുട്ടിയെ കാണാതായി: കിണറിനുളളിൽ വീണിരിക്കാമെന്ന നിഗമനത്തിൽ ഫയർഫോഴ്സിനെ വിളിച്ച് വരുത്തി കിണർ വറ്റിച്ച് പരിശോധിച്ചിട്ടും കുട്ടിയെ കാണാതെ ആശങ്കയുടെ മുൾമുനയിൽ ഐ.ടി. ജീവനക്കാരായ മാതാപിതാക്കൾ:- അന്വേഷണം പോലീസ് ഏറ്റടുത്തതോടെ സംഭവിച്ചത് വമ്പൻ ട്വിസ്റ്റ്...

മന്ത്രവാദത്തിനായി തട്ടിക്കൊണ്ടു പോയ 2 വയസുകാരിയെ മണിക്കൂറുകൾക്കുള്ളിൽ മോചിപ്പിച്ച് തമിഴ്‌നാട് പോലീസ്. കന്യാകുമാരി തക്കലയിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത് . പ്രതി കാരക്കൊണ്ടാൻവിള സ്വദേശി രാസപ്പൻ ആശാരിയെ നാല് മണിക്കൂറുകൾക്കുള്ളിൽ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് വീടിന് മുൻപിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെയാണ് മന്ത്രവാദിയായ രാസപ്പൻ ആശാരി അതിവിദഗ്ധമായി തട്ടിക്കൊണ്ടുപോയത്. പൂജ സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോവുകയായിരുന്ന ഇയാൾ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.
കാണാതായ കുഞ്ഞിനായി ഐ.ടി. ജീവനക്കാരായ മാതാപിതാക്കളും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കുട്ടി അപകടത്തിൽ കിണറ്റിൽ വീണിരിക്കാമെന്ന നിഗമനത്തിൽ ഉടൻ ഫയർഫോഴ്സിനെ വിളിച്ചുവരുത്തി കിണർ വറ്റിച്ച് പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. അന്വേഷണം ഏറ്റെടുത്ത പൊലീസ്, വീടിന്റെ ഒരു കിലോമീറ്റർ പരിധിയിൽ തിരച്ചിൽ ഊർജ്ജിതമാക്കി. ഇതിനിടെയാണ് ഒറ്റയ്ക്ക് താമസിക്കുന്ന മന്ത്രവാദിയെക്കുറിച്ച് നാട്ടുകാരിൽ ചിലർ പോലീസിന് വിവരം നൽകിയത്.
മന്ത്രവാദിയുടെ വീട്ടിലെ വാതിൽപ്പൊളിച്ച് പൊലീസ് അകത്തുപ്രവേശിച്ചത്. ഈ സമയത്ത് പൂജാമുറിയിൽ കുട്ടിയെ ഇരുത്തി പൂജ ചെയ്യുകയായിരുന്നു മന്ത്രവാദിയായ രാസപ്പൻ ആശാരി. തുടർന്ന് കുട്ടിയെ രക്ഷിച്ച് പ്രതിയെ അറസ്റ്റുചെയ്തു. ഇയാളെ കോടതിയെ റിമാൻഡ് ചെയ്തു.
ഭാര്യയും മകനും മരിച്ച ശേഷം രാസപ്പൻ ആശാരി ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്നും, പിന്നീടാണ് ഇയാൾ മന്ത്രവാദത്തിലേയ്ക്ക് തിരിഞ്ഞതും. സ്വന്തം കാര്യസാധ്യത്തിനുവേണ്ടിയാണോ മറ്റാര്‍ക്കെങ്കിലും വേണ്ടിയായിരുന്നോ നരബലി എന്നതിൽ കൂടുതൽ അന്വേഷണം വേണമെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുള്ളതായും പൊലീസ് സൂചിപ്പിച്ചു.
https://www.facebook.com/Malayalivartha