തകർന്ന് തരിപ്പണമായി... തുർക്കിയെ ചേർത്ത് പിടിച്ച് ഇന്ത്യ... ദോസ്തിന് നന്ദിയറിയിച്ച് തുർക്കി സ്ഥാനപതി

ഭൂകമ്പത്തെ തുടർന്ന് 10 തെക്കുകിഴക്കൻ പ്രവിശ്യകളിൽ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ ചൊവ്വാഴ്ച മൂന്ന് മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. “വേഗത്തിൽ രക്ഷാപ്രവർത്തനം നടത്താനായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ്” എർദോഗൻ ഔദ്യോഗിക ടിവി ചാനലിലൂടെ പറഞ്ഞു.
ലോകത്തെ തന്നെ നടുക്കിയ ഭൂകമ്പത്തില്‍ തുര്‍ക്കിക്ക് കൈത്താങ്ങായി ഇന്ത്യ. അവശ്യഘട്ടത്തില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘവും ദുരന്ത നിവാരണ സംഘവും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി തുര്‍ക്കിക്ക് തിരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ വ്യോമസേനയുടെ സി-17 വിമാനത്തിലാണ് വ്യോമസേനയുടെ ആദ്യ സംഘം തുര്‍ക്കിയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. ഉത്തർപ്രദേശിലെ ഹിൻഡൻ വ്യോമതാവളത്തിൽ നിന്നുമാണ് ചരക്ക് വിമാനം പറന്നുയർന്നത്.
രക്ഷാപ്രവർത്തകർ, ഡോഗ് സ്ക്വാഡുകൾ, മരുന്നുകൾ, മറ്റ് ദുരിതാശ്വാസ സാമഗ്രികൾ എന്നിവയുമായി സി -17 വിമാനം ഇന്ന് രാവിലെ തുർക്കിയിൽ എത്തിയെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ട്വീറ്റ് ചെയ്തു. കൂടുതൽ ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേനയുടെ രണ്ടാമത്തെ വിമാനവും പുറപ്പെടാൻ തയ്യാറാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ദുരിതബാധിതർക്ക് വൈദ്യസഹായം നൽകുന്നതിനായി ആഗ്ര ആസ്ഥാനമായുള്ള ആർമി ഫീൽഡ് ഹോസ്പിറ്റലിൽ നിന്ന് 89 അംഗങ്ങളുള്ള ഒരു മെഡിക്കൽ ടീമിനെ സൈന്യം സജ്ജമാക്കിയിട്ടുണ്ട്. ഓർത്തോപീഡിക് സർജിക്കൽ ടീം, ജനറൽ സർജിക്കൽ സ്പെഷ്യലിസ്റ്റ് ടീം, മെഡിക്കൽ സ്പെഷ്യലിസ്റ്റ് ടീമുകൾ എന്നിവയടങ്ങുന്ന ക്രിട്ടിക്കൽ കെയർ സ്പെഷ്യലിസ്റ്റ് ടീമുകൾ ഉൾപ്പെടുന്നതാണ് സംഘം. പ്രധാന മെഡിക്കൽ ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
തുർക്കിക്ക് ആവശ്യമായ സഹായം ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശത്തെത്തുടർന്നാണ് ദുരന്ത നിവാരണ സേനയെ അയയ്ക്കുന്നത്. തുര്‍ക്കി സിറിയന്‍ അതിര്‍ത്തിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ 5000ല്‍ അധികം ആളുകള്‍ മരിച്ചെന്നാണ് കണക്കുകള്‍. 11,000ല്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യന്‍ സമയം രാവിലെ 6.47 അതിശക്തമായ, ഭൂകമ്പമാപിനിയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഭൂകമ്പമുണ്ടാകുമ്പോള്‍ ആളുകള്‍ ഉറക്കമായിരുന്നത് ദുരന്തത്തിന്റെ തീവ്രതയേറ്റി. ദുരിത ബാധിതര്‍ക്കായി ഭക്ഷണം, മരുന്ന് അടക്കമുള്ള ആവശ്യ വസ്തുക്കളുമായാണ് ഇന്ത്യന്‍ ദൗത്യ സംഘം തുര്‍ക്കിയിലേക്ക് തിരിച്ചത്.
മണ്ണിനടിയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡും സംഘത്തിനൊപ്പമുണ്ട്. തുര്‍ക്കിക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സഹായഹസ്തം നീട്ടിയ ഇന്ത്യയ്ക്കു നന്ദിയറിയിച്ചു തുർക്കി രംഗത്ത്. ഇന്ത്യയെ ‘ദോസ്ത്’ എന്നു വിശേഷിപ്പിച്ച തുർക്കി സ്ഥാനപതി ഫിറത്ത് സുനൽ, ആവശ്യങ്ങളിൽ സഹായിക്കുന്നവരാണു യഥാർഥ സുഹൃത്ത്’ എന്ന പഴമൊഴി പങ്കുവച്ചാണ് ഇന്ത്യയെ നന്ദിയറിയിച്ചത്.
ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിലാണ് ഇന്ത്യ ചെയ്ത സഹായങ്ങൾക്കു തുർക്കി സ്ഥാനപതി നന്ദിയറിയിച്ചത്. ‘‘ടർക്കിഷിലും ഹിന്ദിയിലും ഒരുപോലെ ഉപയോഗിക്കുന്ന വാക്കാണ് ‘ദോസ്ത്’. ടർക്കിഷ് ഭാഷയിൽ ഒരു പഴമൊഴിയുണ്ട്: ആവശ്യത്തിൽ സഹായിക്കുന്നവരാണ് യഥാർഥ സുഹൃത്ത്. വളരെ നന്ദി ഇന്ത്യ’ – ഫിറത്ത് സുനൽ കുറിച്ചു.
ഭൂകമ്പത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായി വിദേശകാര്യസഹമന്ത്രി വി. മുരളീധരനും അറിയിച്ചിരുന്നു. നേരത്തെ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ തുർക്കി എംബസി സന്ദർശിച്ച് ഇന്ത്യയുടെ പിന്തുണ അറിയിച്ചിരുന്നു. ദല്‍ഹിയിലെ തുര്‍ക്കി എംബസി സന്ദര്‍ശിച്ച മന്ത്രി മുരളീധരന്‍ തുര്‍ക്കിജനതയ്ക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിന്തുണയും വ്യക്തമാക്കിയിരുന്നു. ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യാന്‍ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ. മിശ്രയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിനുശേഷമായിരുന്നു കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം. ജർമ്മനി, സ്വിറ്റ്സർലൻഡ്, ഹംഗറി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തകർ തുർക്കിയിലേക്ക് തിരിച്ചു. ഇന്ത്യ ഉൾപ്പെടെ 45 ലോകരാജ്യങ്ങളാണ് മരുന്ന് ഉൾപ്പെടെയുള്ള സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha