ചോദ്യപ്പേപ്പറിലും മെസ്സി താരമായി... മലയാളം പരീക്ഷയുടെ ചോദ്യപ്പേപ്പറില്‍ താരം
ഇന്ന് നടന്ന നാലാം ക്ലാസ് മലയാളം പരീക്ഷയുടെ ചോദ്യപ്പേപ്പറില്‍ നാലാമത്തെ ചോദ്യം കണ്ടതും കുട്ടികള്‍ ചിരിച്ചു. 'ലോകപ്രസിദ്ധ ഫുട്ബാള്‍ താരം ലയണല്‍ മെസ്സിയുടെ ജീവചരിത്ര കുറിപ്പ് തയാറാക്കൂ' -ലോകകപ്പുമായി മടങ്ങിയ പ്രിയതാരത്തിന്‍റെ ചിത്രം സഹിതമായിരുന്നു ചോദ്യം. ചോദ്യം കണ്ടതും മെസ്സി ഫാന്‍സുകാര്‍ക്ക് കൂടുതല്‍ സന്തോഷം.
മെസ്സിയുടെ ചിത്രവും, ജനനം, ഫുട്ബാള്‍ കരിയറിലെ പ്രധാന സംഭവങ്ങള്‍, പുരസ്കാരങ്ങള്‍ തുടങ്ങിയ വിവരങ്ങളും ചോദ്യപ്പേപ്പറില്‍ തന്നെ നല്‍കിയിരുന്നു. ഇത് വികസിപ്പിച്ച് ജീവചരിത്ര കുറിപ്പ് തയാറാക്കാനായിരുന്നു ചോദ്യം. ഖത്തര്‍ ലോകകപ്പ് ഉറക്കമൊഴിഞ്ഞ് കണ്ടവര്‍ക്ക് മെസ്സിയെ കുറിച്ച് എഴുതല്‍ അത്ര പ്രയാസമായിരുന്നില്ല.
അതേസമയം, മെസ്സി മാത്രം പോരാ, ക്രിസ്റ്റ്യാനോയും നെയ്മറും കൂടി വേണമെന്നായിരുന്നു ഇവരുടെ ആരാധകരായ കുട്ടികളുടെ പ്രതികരണമെന്ന് അധ്യാപകര്‍ പറയുന്നു.
https://www.facebook.com/Malayalivartha