റബര്‍ മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കുന്ന നടപടികളുമായി കേന്ദ്രം മുന്നോട്ടുപോകുമ്പോള്‍ കര്‍ഷകരെ ചേര്‍ത്തുപിടിച്ച് സംസ്ഥാന സര്‍ക്കാര്‍

റബര്‍ മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കുന്ന നടപടികളുമായി കേന്ദ്രം മുന്നോട്ടുപോകുമ്പോള്‍ കര്‍ഷകരെ ചേര്‍ത്തുപിടിച്ച് സംസ്ഥാന സര്‍ക്കാര്‍.
റബര്‍ വിലസ്ഥിരതാ ഫണ്ടായി സംസ്ഥാന സര്‍ക്കാര്‍ ഫെബ്രുവരിവരെ വിതരണം ചെയ്തത് 1807 കോടി രൂപ. അവസാന ബജറ്റില്‍ 600 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
കിലോ റബറിന് 170 രൂപയാണ് സര്‍ക്കാര്‍ താങ്ങുവിലയായി നിശ്ചയിച്ചിട്ടുള്ളത്. വിപണി വിലയും സര്‍ക്കാര്‍ തീരുമാനിച്ച വിലയും തമ്മിലുള്ള വ്യത്യാസമാണ് വിലസ്ഥിരതാ ഫണ്ടിനത്തില്‍ കര്‍ഷകരുടെ അക്കൗണ്ടിലെത്തുക.
ആറു ലക്ഷത്തിലധികം കര്‍ഷകര്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭ്യമാകുക. കരിമ്പിനും പരുത്തിക്കും ഉല്‍പ്പാദനച്ചെലവിന് ആനുപാതികമായി എല്ലാവര്‍ഷവും താങ്ങുവില പ്രഖ്യാപിക്കുമ്പോഴാണ് ഈ അവഗണന.
കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ച റബര്‍ മിത്രം പദ്ധതിയിലും രാജ്യത്തെ 70 ശതമാനത്തിലധികം റബര്‍ ഉല്‍പ്പാദിപ്പിക്കുന്ന കേരളത്തെ തഴഞ്ഞു.
https://www.facebook.com/Malayalivartha