പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍

പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍. ബിഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പുതിയ ചീഫ് ജസ്റ്റിസിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിയായിരുന്ന ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി കഴിഞ്ഞയാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്.
എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ സ്വദേശിയാണ്. 2011ലാണ് അദ്ദേഹം കേരള ഹൈക്കോടതി ജഡ്ജിയായി ചുമതലയേല്‍ക്കുന്നത്.ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയം മുന്‍പു നല്‍കിയ പല ശുപാര്‍ശകളില്‍ കേന്ദ്രസര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തിരുന്നില്ല.
ബോംബെ ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റാന്‍ നേരത്തേ കൊളീജിയം ശുപാര്‍ശ നല്‍കിയിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ മടക്കി. തുടര്‍ന്ന് ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാന്‍ ഡിസംബറില്‍ ശുപാര്‍ശ നല്‍കിയെങ്കിലും അനുകൂല നടപടിയുണ്ടായില്ല. ഫെബ്രുവരിയിലാണ് പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാന്‍ ശുപാര്‍ശ നല്‍കുന്നത്.
https://www.facebook.com/Malayalivartha