പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 ല്‍ പാകിസ്താനില്‍ നടക്കുന്ന സാര്‍ക്കിന്റെ ഉച്ചകോടിയില്‍ പങ്കെടുക്കും; സാര്‍ക്കിന്റെ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി

ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തിനായി പാകിസ്താനിലെത്തിയ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും ഇന്ത്യ-പാകിസ്താന്‍ ബന്ധം ശക്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇസ്ലാമബാദില്‍ ബുധനാഴ്ച്ച ചര്‍ച്ച നടത്തി. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തവര്‍ഷം പാകിസ്താന്‍ സന്ദര്‍ശിക്കുമെന്ന് സുഷമ സ്വരാജ് അറിയിച്ചു. നരേന്ദ്ര മോദി പാകിസ്താനില്‍ നടക്കുന്ന സാര്‍ക്കിന്റെ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് അടുത്തവര്‍ഷം പോവുക. പത്തുകൊല്ലത്തിന് ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി പാകിസ്താന്‍ സന്ദര്‍ശനം നടത്താന്‍ പോകുന്നത്. ഇതിനുമുന്നേ 2004 ലില്‍ സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയി പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നത്. യു.എന്‍. കാലാവസ്ഥാ ഉച്ചകോടിയുടെ ഉദ്ഘാടനച്ചടങ്ങിനിടെ നവംബര്‍ 30ന് പാരിസില്‍ ഷെരീഫും മോദിയും അനൗപചാരിക കൂടിക്കാഴ്ച നടത്തി. ബാങ്കോക്കില്‍ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പാക് സുരക്ഷാ ഉപദേഷ്ടാവ് നസീര്‍ ഖാന്‍ ജാജുവയും ഇതിന്റെ ഫലമായി ഡിസംബര്‍ ആറിന് ചര്‍ച്ച നടത്തയിരുന്നു.
ലോകത്ത് മാറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് പ്രാദേശിക വാണിജ്യവും സഹകരണവും മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ ഇന്ത്യയും പാകിസ്താനും പക്വതയും ആത്മവിശ്വാസവും പ്രകടിപ്പിക്കണമെന്നും \'ഹാര്‍ട്ട് ഓഫ് ഏഷ്യ\' സമ്മേളനത്തില്‍ സംസാരിക്കവേ സുഷമ സ്വരാജ് വ്യക്തമാക്കി. പാകിസ്താന് തൃപ്തികരമായ വേഗത്തില്‍ സഹകരണവുമായി മുന്നോട്ടുപോകാന്‍ ഇന്ത്യ തയ്യാറാണെന്നും ഇന്ത്യപാക് അതിര്‍ത്തിയായ അട്ടാരിയില്‍ അഫ്ഗാനിസ്താനില്‍നിന്നുള്ള ചരക്കുവണ്ടികളെ സ്വീകരിക്കാന്‍ ഇന്ത്യ തയ്യാറാണെന്നുമാണ് എന്ന് സുഷമ സ്വരാജ് കൂട്ടിചേര്‍ത്തു. അഫ്ഗാനിസ്താന്‍-പാകിസ്താന്‍ വാണിജ്യ ചരക്കുകടത്തല്‍ കരാറില്‍ അംഗമാകാന്‍ ഇന്ത്യ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യ ഇറാനും അഫ്ഗാനിസ്താനുമായി ചരക്കുകടത്തല്‍ കരാറുണ്ടാക്കാനുള്ള ശ്രമം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. തെക്കുകിഴക്കന്‍ ഇറാനിലെ ചാഹ്ബഹാര്‍ തുറമുഖത്തിന്റെ വികസനത്തില്‍ പങ്കാളികളാവുന്നതുവഴി അഫ്ഗാനിസ്താനുമായും കൂടുതല്‍ രാജ്യങ്ങളുമായും ബന്ധം സ്ഥാപിക്കാന്‍ ഇന്ത്യക്കാവും എന്നും സുഷമ സ്വരാജ് അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാര്‍ നല്ല അയല്‍ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഉടന്‍ കൂടികാഴ്ചനടക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























