കളി മലയാളിയോടോ... കനത്ത ഭീഷണി വകവെക്കാതെ ദാവൂദ് ഇബ്രാഹീമിന്റെ ഹോട്ടല്‍ മലയാളി ലേലത്തില്‍ പിടിച്ചു

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമിന്റെ ഹോട്ടല്‍ മലയാളിയും മുന്‍ പത്രപ്രവര്‍ത്തകനുമായ എസ്.ബാലകൃഷ്ണന്‍ ലേലത്തില്‍ പിടിച്ചു. മഹാരാഷ്ട്ര സര്‍ക്കാര്‍ കൊളബോയിലെ ഹോട്ടല്‍ ഡിപ്ലോമാറ്റില്‍ വച്ച് നടത്തിയ ലേലത്തില്‍ ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെ പാക്‌മോഡിയ സ്ട്രീറ്റിലുള്ള ഡല്‍ഹി സൈക്ക എന്ന ഹോട്ടല്‍ 4.8 കോടി രൂപയ്ക്കാണ് ബാലകൃഷ്ണന്‍ ലേലത്തിലെടുത്തത്. പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ടി ഇവിടെ ഒരു വിദ്യാഭ്യാസ കേന്ദ്രം തുടങ്ങാനാണ് ബാലകൃഷ്ണന്റെ തീരുമാനം.
ലേലത്തില്‍ പങ്കെടുക്കാനുള്ള ബാലകൃഷ്ണന്റെ തീരുമാനം വാര്‍ത്തയായതോടെ ബാലകൃഷ്ണന് വധഭീഷണിയുമായി ഛോട്ടാ ഷക്കീല്‍ രംഗത്തെത്തിയിരുന്നു. ദേശസേവ സമിതിക്കുവേണ്ടിയാണ് ലേലത്തില്‍ പങ്കെടുത്തത് എന്ന് എസ്.ബാലകൃഷ്ണന്‍ ലേലത്തിന് ശേഷം പറഞ്ഞു. കൊച്ചുകുട്ടികളെ ലക്ഷ്യമാക്കി അവരുടെ വികസനത്തിന് പദ്ധതി തയ്യാറാക്കും അദ്ദേഹം വ്യക്തമാക്കുന്നു. ദാവൂദിന്റെ 15 വര്‍ഷം പഴക്കമുള്ള ഹ്യൂണ്ടായ് കാറും ലേലത്തിനുണ്ടായിരുന്നു. 3.2 ലക്ഷം രൂപക്ക് ഹിന്ദു മഹാസഭ കാര്‍ ലേലത്തില്‍ പിടിച്ചു. 1993ലെ മുംബൈ സ്‌ഫോടനത്തിന് ശേഷം നാലുതവണ ഹോട്ടല്‍ ലേലത്തില്‍ വച്ചിരുന്നുവെങ്കിലും ഏറെറടുക്കാന്‍ ആരും തയ്യാറായിരുന്നില്ല. വധഭീഷണിയുമായി അധോലോക സംഘം പിന്നാലെ ഉണ്ടെങ്കിലും അതിനെ കാര്യമാക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























