കക്കൂസില്ലാത്തവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് വിലക്കുന്ന ഹരിയാണ പഞ്ചായത്തിരാജ് നിയമഭേദഗതിക്ക് സുപ്രീംകോടതി അംഗീകാരം

വീട്ടില്‍ കക്കൂസില്ലാത്തവരെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് വിലക്കുന്ന ഹരിയാണ പഞ്ചായത്തിരാജ് നിയമഭേദഗതിക്ക് സുപ്രീംകോടതി അംഗീകാരം. ഭേദഗതി ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ ജസ്റ്റിസ് ജെ. ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ച് തള്ളി.
പത്തുകൊല്ലംവരെ ശിക്ഷ ലഭിക്കാവുന്ന കേസുകളില്‍ കുറ്റപത്രം ലഭിച്ചവര്‍, സഹകരണസംഘങ്ങളില്‍ കുടിശ്ശികയുള്ളവര്‍, വൈദ്യുതിബില്‍ കുടിശ്ശികയുള്ളവര്‍, നിശ്ചിത വിദ്യാഭ്യാസയോഗ്യതയില്ലാത്തവര്‍ എന്നിവരെയും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍നിന്നു വിലക്കി സര്‍ക്കാര്‍ നിയമം ഭേദഗതിചെയ്തിരുന്നു.
ഇതുമൂലം തങ്ങള്‍ക്ക് മത്സരിക്കാന്‍ പറ്റിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഒരുവിഭാഗമാളുകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.ജനങ്ങളെ തരംതിരിക്കുന്നതാണ് നിയമഭേദഗതിയെന്നും ഇത് ഭരണഘടനാവിരുദ്ധമാണെന്നുമായിരുന്നു ആരോപണം. എന്നാല്‍, ഇത്തരം മാനദണ്ഡങ്ങള്‍ അനാവശ്യമാണെന്നു കരുതാന്‍ പറ്റില്ലെന്നും പൗരന്‍മാര്‍ക്കിടയില്‍ പ്രത്യേക വിഭാഗമുണ്ടാക്കുന്നില്ലെന്നും കോടതി വിധിച്ചു. തദ്ദേശസ്ഥാപനങ്ങള്‍ ഭരിക്കാനാഗ്രഹിക്കുന്നവര്‍ മറ്റുള്ളവര്‍ക്കു മാതൃകയാകണമെന്ന് വിധിയില്‍ ചൂണ്ടിക്കാട്ടി.
മറ്റു പരാമര്‍ശങ്ങള്‍:
* തദ്ദേശസ്ഥാപനങ്ങളുടെ പ്രധാന ജോലികളില്‍ ഒന്ന് ശുചിത്വം നിലനിര്‍ത്തുകയാണ്. അതു പാലിക്കാത്തവര്‍ ഭരിക്കാന്‍ യോഗ്യരല്ല
* പൊതുസ്ഥലത്ത് മലവിസര്‍ജനം രാജ്യത്തു പതിവ്. ഇതിനെതിരെ രാഷ്ട്രപിതാവ് പലവട്ടം എഴുതിയിട്ടുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല
* പാവപ്പെട്ടവര്‍ക്ക് കക്കൂസ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഒട്ടേറെ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. കക്കൂസില്ലെങ്കില്‍ അതിനു കാരണം ദാരിദ്ര്യം മാത്രമല്ല, തീരുമാനിക്കാനുള്ള ഇച്ഛാശക്തിയില്ലായ്മകൂടിയാണ്.
* നിശ്ചിത വിദ്യാഭ്യാസം വേണമെന്ന നിര്‍ദേശം പഞ്ചായത്തംഗങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന്
വോട്ടുള്ളവര്‍ക്കെല്ലാം മത്സരിക്കാനവകാശമില്ല.വോട്ടവകാശമുള്ളവര്‍ക്കെല്ലാം തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനവകാശമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. മത്സരിക്കാനുള്ള അവകാശത്തോടൊപ്പം ചില യോഗ്യതകളും അയോഗ്യതകളും ഭരണഘടന മുന്നോട്ടുവെക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























