ജിയാ ഖാന്‍ ജീവനൊടുക്കിയതു തന്നെയെന്നു സിബിഐ

നടി ജിയാ ഖാന്‍ ജീവനൊടുക്കിയതു തന്നെയെന്നു സിബിഐ. മുംബൈ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഫോറന്‍സിക് പരിശോധനാഫലം പരിഗണിച്ചാണ് സിബിഐ ഈ നിഗമനത്തിലെത്തിയത്.
ജിയയുടെ കാമുകനായിരുന്ന സൂരജ് പഞ്ചോളിയുമായുള്ള ബന്ധത്തിലെ പ്രശ്‌നങ്ങളാണ് മരണത്തിലേക്കു നയിച്ചതെന്നു സിബിഐ കുറ്റപത്രത്തില്‍ ചൂണ്ടികാട്ടി. ജിയായുടെ മരണക്കുറിപ്പ് ഇപ്പോഴത്തെ അവരുടെ മാനസിക നിലയും സാഹചര്യങ്ങളും വ്യക്തമാക്കുന്നതാണെന്നും സിബിഐ അറിയിച്ചു. കൊലപാതകമല്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ സൂരജ് പഞ്ചോലിക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തും. നടന്‍ ആദിത്യ പഞ്ചോളിയുടെയും സെറീന വഹാബിന്റെയും മകനാണ് സൂരജ് പഞ്ചോളി.
2013 ജൂണ്‍ മൂന്നിനാണ് ജൂഹുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ ജിയാ ഖാനെ കണ്‌ടെത്തിയത്. മകളുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജിയയുടെ അമ്മ റാബിയാ ഖാന്‍ കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവം വിശദമായി അന്വേഷിക്കാന്‍ ജൂഹു പോലീസിനോട് കോടതി നിര്‍ദേശിക്കുകയും ചെയ്യുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























