ബംഗ്ലാദേശില്‍ ഫേസ്ബുക്കിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ചു

ബംഗ്ലാദേശില്‍ ഫേസ്ബുക്കിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ചു. പ്രതിപക്ഷനേതാക്കളായ അലി അഹ്‌സന്‍ മുഹമ്മദ് മുജാഹിദ്, സലാഹുദ്ദീന്‍ ചൗധരി എന്നിവരെ തൂക്കിലേറ്റിയതിനു പിന്നാലെ സംഘര്‍ഷങ്ങളുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്താണ് ഫേസ്ബുക്കിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.
ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഫേസ്ബുക്കിനേര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കുകയാണെന്ന് വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി തരാന ഹാലിം പറഞ്ഞു. അതേസമയം, വാട്‌സ്ആപ്പിനും വൈബറിനുമേര്‍പ്പെടുത്തിയ നിരോധനം സുരക്ഷാ കാരണങ്ങളാല്‍ ഇപ്പോള്‍ പിന്‍വലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശ് വിമോചന സമരകാലത്ത് പാക്കിസ്ഥാന്‍ സൈന്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിനാണ് പ്രതിപക്ഷ നേതാക്കളെ യുദ്ധക്കുറ്റങ്ങള്‍ ചുമത്തി നവംബര്‍ 21 ന് തൂക്കിലേറ്റിയത്. സംഭവശേഷം സമൂഹമാധ്യമങ്ങളിലൂടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ദേശീയതലത്തില്‍ പ്രതിഷേധപ്രകടനം സംഘടിപ്പിക്കാന്‍ സാധ്യതയുണെ്ടന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്ന ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ളവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























