മുംബൈ സ്‌ഫോടനം : ഡേവിഡ് ഹെഡ്‌ലി മാപ്പ് സാക്ഷി

മുംബയ് ഭീകരാക്രമണക്കേസിലെ പ്രതിയായ പാക് അമേരിക്കന്‍ ഭീകരന്‍ ഡേവിഡ് ഹെഡ്‌ലിയെ മുംബയിലെ പ്രത്യേക ടാഡാ കോടതി മാപ്പുസാക്ഷിയാക്കി. ഹെഡ്‌ലി കുറ്റമേറ്റത് കണക്കിലെടുത്താണ് മാപ്പുസാക്ഷിയാക്കാന്‍ തീരുമാനിച്ചത്. ഇതോടെ പ്രോസിക്യൂഷന്‍ സാക്ഷിയാകുന്ന ഹെഡ്‌ലി, മുംബയ് ഭീകരാക്രമണത്തില്‍ തന്റെയും ഗൂഢാലോചനയിലെ കൂട്ടാളികളുടെയും പങ്ക് വെളിപ്പെടുത്തും.
മുംബയ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ 35 വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിക്കുന്ന ഹെഡ്‌ലി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കോടതിയില്‍ ഹാജരായത്. കോടതി തന്നോട് ക്ഷമിച്ചാല്‍ മുംബയ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെളിപ്പെടുത്താമെന്ന് ഹെഡ്‌ലി കോടതിയെ അറിയിച്ചു
മാപ്പുസാക്ഷിയാകാമെന്ന ഹെഡ്‌ലിയുടെ നിര്‍ദ്ദേശം അന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യണമെന്ന സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നികത്തിന്റെ അപേക്ഷയെ തുടര്‍ന്ന് കോടതി അര മണിക്കൂര്‍ നിറുത്തി വച്ചു.
മുംബയ് ഭീകരാക്രമണത്തിനുള്ള എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതും മുംബയ് നഗരത്തിന്റെയും താജ് ഹോട്ടലിന്റെയും ഭൂപടങ്ങളും രൂപരേഖയും തയ്യാറാക്കിയതും അമേരിക്കല്‍ പൗരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയാണ്. പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐയുമായി ഇയാള്‍ അടുത്തബന്ധം പുലര്‍ത്തിയിരുന്നു. 2009 ഒക്‌ടോബറില്‍ പാകിസ്ഥാനിലേക്കുള്ള യാത്രയ്ക്കിടെ ഷിക്കാഗോ വിമാനത്താവളത്തിലാണ് പിടിയിലായത്. 166 പേര്‍ മരിച്ച മുംബയ് ഭീകരാക്രമണത്തില്‍ രാജ്യത്തിനെതിരെ യുദ്ധം ചെയ്തതിനാണ് ഹെഡ്‌ലിക്കെതിരെ ഗൂഢാലോചനാ കുറ്റം ചുമത്തിയത്. കേസില്‍ വിചാരണ നേരിടുന്ന ലഷ്‌കര്‍ ഭീകരന്‍ അബു ജുന്‍ഡാലിനെയും ഇന്നലെ വിഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























