നിര്‍ഭയ കുട്ടിക്കുറ്റവാളിയെ നല്ലനടപ്പ് കരാറില്‍ ഒപ്പിട്ട ശേഷം മാത്രമേ പുറത്തുവിടൂ

2012 ഡിസംബര്‍ 16-ന് യുവതിയെ ഓടുന്ന ബസില്‍ കൂട്ടബലാത്സംഗം ചെയ്ത കുട്ടിക്കുറ്റവാളി ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ നല്ലനടപ്പ് വ്യവസ്ഥയില്‍ ഒപ്പുവയ്ക്കണം. പുറത്തെത്തിയ ശേഷം നല്ല പെരുമാറ്റം പുലര്‍ത്തുമെന്ന് ഉറപ്പുനല്‍കുന്ന വ്യവസ്ഥയില്‍ ഒപ്പുവയ്പ്പിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉദ്ദേശിക്കുന്നത്. ശിക്ഷാകാലാവധിയ്ക്ക് ശേഷം സമാധാനപാലനം ഉറപ്പുനല്‍കുന്ന സി.ആര്‍.പി.സി 107-ാം വകുപ്പ് പ്രകാരമാണ് വ്യവസ്ഥ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ഇനിയും തടവില്‍ സൂക്ഷിക്കാനാകാത്തതിനാലാണ് ഇത്തരമൊരു വ്യവസ്ഥയെക്കുറിച്ച് ആലോചിയ്ക്കുന്നത്. സമാധാനമോ പൊതുജീവിതമോ ഹനിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുമെന്ന സൂചനയുണ്ടെങ്കില്‍ ഒരു കൊല്ലത്തിനിപ്പുറം കാലാവധിയുള്ള ഇത്തരം കരാറുകള്‍ നിര്‍ദ്ദേശിക്കാനാകും. നിര്‍ഭയ എന്നറിയപ്പെടുന്ന ഇരയോട് ഏറ്റവും പൈശാചികമായി പ്രവര്‍ത്തിച്ച ഇയാളെ പുറത്തുവിടുന്നതിനോട് കടുത്ത വിയോജിപ്പാണ് ഇരയുടെ മാതാപിതാക്കള്‍ പ്രകടിപ്പിച്ചത്.
ക്രൂരകൃത്യം നടക്കുമ്പോള്‍ 18 വയസു തികയാന്‍ മൂന്നുമാസം കൂടിയുണ്ടായിരുന്ന പ്രതി മൂന്നുവര്‍ഷമായി ജുവനൈല്‍ ഹോമിലാണുള്ളത്. കാലാവധി കഴിയുന്നതിനാല്‍ ഈ മാസം പുറത്തുവിടും. സംഭവത്തെ തുടര്‍ന്ന് രാജ്യത്താകമാനം കനത്ത പ്രതിഷേധമുയരുകയും ആക്രമണം തടയാനുള്ള നിയമനിര്‍മ്മാണം നടക്കുകയും ചെയ്തു. സ്വതന്ത്രനാകുന്ന കുട്ടിക്കുറ്റവാളിയെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മേനകാ ഗാന്ധിയും പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























