Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം


സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി


സംസ്ഥാനത്ത് താപനിലയിൽ വർദ്ധനവ്....മൂന്ന് ദിവസത്തേക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രത മുന്നറിയിപ്പ് പ്രഖ്യാപിച്ചു

ലോകത്തിലെ ആദ്യ ഡെങ്കി പ്രതിരോധ മരുന്ന് ഇന്ത്യയിലേക്ക്

11 DECEMBER 2015 10:30 AM IST
മലയാളി വാര്‍ത്ത.

 ലോകത്തിലെ ആദ്യ ഡെങ്കിപ്പനി പ്രതിരോധമരുന്ന് ഇന്ത്യയില്‍ വിതരണം ചെയ്യാന്‍ ഫ്രഞ്ച് മരുന്ന് കമ്പനി അപേക്ഷ നല്‍കി. ഇക്കൊല്ലം മാത്രം 90,000 ഡെങ്കിപ്പനി ബാധിതരുള്ള രാജ്യത്ത് മരുന്ന് ലഭ്യമാക്കുന്നത് പ്രയോജനപ്രദമാകുമെന്ന് സനോഫി കമ്പനി വക്താവ് അറിയിച്ചു. ഡെങ്ക്‌വാക്‌സിയ എന്ന മരുന്നിന് മെക്‌സിക്കോ ബുധനാഴ്ച അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഒമ്പതുവയസില്‍ താഴെയുള്ളവരുടെ ഉപയോഗത്തിന് അനുമതി നല്‍കിയിട്ടില്ല.
പ്രാദേശിക ഇന്ത്യന്‍ അധികൃതരുമായി മരുന്നിന് അനുമതി ലഭിക്കാനായി ചര്‍ച്ചയിലാണെന്നാണ് കമ്പനി പറയുന്നത്. ഇന്ത്യയില്‍ നടത്തിയ പഠനവും പുതിയ മരുന്നിന് അനുകൂലമാണെന്നും സനോഫി പാസ്റ്റര്‍ കമ്പനി വക്താവ് അറിയിച്ചു. വ്യത്യസ്ത ലക്ഷണങ്ങളോട് കൂടിയ നാലുതരം ഡെങ്കി വൈറസുകളെയും പ്രതിരോധിക്കാന്‍ മരുന്ന് ഫലപ്രദമാകും. ഇന്ത്യയില്‍ ഡല്‍ഹി, ലുധിയാന,കൊല്‍ക്കത്ത, പൂനെ, ബംഗളൂരു എന്നിവിടങ്ങളിലെ 18-45 പ്രായത്തിലുള്ള ആളുകളിലാണ് മരുന്ന് പരീക്ഷിച്ചിരുന്നത്്.
മരുന്നിന്റെ മൂന്ന് ഡോസുകള്‍ക്ക് ശേഷം ഡെങ്കിക്കെതിരായ ആന്റിബോഡികള്‍ ഉണ്ടാകുന്നുണ്ടെന്നാണ് ഇന്ത്യയിലെ പരീക്ഷണങ്ങള്‍ക്ക് നേതൃത്വം കൊടുത്ത മൗലാന ആസാദ് മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഡോ.എ.പി ദുബെ അഭിപ്രായപ്പെട്ടത്. പരീക്ഷണവുമായി ബന്ധപ്പെട്ട് മരണം സംഭവിച്ചതായോ രോഗം കടുത്തതായോ മറ്റ് പ്രശ്‌നങ്ങളുണ്ടായതായോ റിപ്പോര്‍ട്ടുകളില്ലെന്നും അദ്ദേഹം അറിയിച്ചു.
സ്ഥിരമായ കുത്തിവയ്പ്പ് എന്ന നിലയിലാണോ മരുന്ന് അവതരിപ്പിക്കുകയെന്ന് ഉറപ്പിച്ചശേഷമേ മരുന്നിന്റെ വില തീരുമാനിക്കൂ എന്നാണ് കമ്പനി സൂചിപ്പിക്കുന്നത്. പൊതുവിതരണത്തിനെത്തിക്കുന്ന മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ സ്‌റ്റോക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ഇതിന് ലോകാരോഗ്യ സംഘടനയുടെ ധനസഹായവുമുണ്ടാകും. പെണ്‍ ഈഡിസ് കൊതുകുകള്‍ കടിക്കുന്നതിലൂടെ പകരുന്ന രോഗം ഇന്ത്യയുടെ പൊതുജനാരോഗ്യത്തിന് ഏറ്റവും വലിയ ഭീഷണിയാണ്.

ഇക്കൊല്ലം നവംബര്‍ 30 വരെ 181 പേരാണ് ഡെങ്കി ബാധിച്ച് മരിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച സംഖ്യ ഉയരാനാണ് സാദ്ധ്യത. പനിയ്ക്ക് ചികിത്സയിലുള്ള പലരും ഡെങ്കി തിരിച്ചറിയാനുള്ള പരിശോധനകള്‍ നടത്തിയിട്ടില്ലെന്നതാണ് കാരണം. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ഡെങ്കിബാധിതരെ കണ്ടെത്തിയത് ഡല്‍ഹിയിലാണ്, 15000 പേര്‍. 38 പേരാണ് ഇവിടെ മരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (6 minutes ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (12 minutes ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (23 minutes ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (43 minutes ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (56 minutes ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (1 hour ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (1 hour ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (1 hour ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (1 hour ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (2 hours ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (2 hours ago)

പ്രമുഖ ഛായാഗ്രാഹകൻ ടി എൻ കൃഷ്ണൻകുട്ടി അന്തരിച്ചു...  (2 hours ago)

ഹോർമുസ് കടലിടുക്കിന് സമീപം നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ...  (2 hours ago)

കാര്യവിജയവും സകല വിഘ്ന നിവാരണവും; ഈ ആഴ്ചയിലെ വാരഫലം.  (3 hours ago)

Malayali Vartha Recommends