ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യം...ചന്ദ്രയാന്‍ 3 - ജൂലായ് 12ന് വിക്ഷേപിച്ചേക്കും...

ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യം...ചന്ദ്രയാന്‍ 3 - ജൂലായ് 12ന് വിക്ഷേപിച്ചേക്കും... ചന്ദ്രനില്‍ ലാന്‍ഡര്‍ ഇറക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമാണ് - ചന്ദ്രയാന്‍ 3 .
ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്3 (എല്‍.വി.എം 3) റോക്കറ്റില്‍ ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് വിക്ഷേപണം. ചന്ദ്രയാന്‍ 2ല്‍ നിന്ന് വ്യത്യസ്തമായി പുതിയ ദൗത്യത്തില്‍ ഉപഗ്രഹം ഇല്ല.
പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും ( റോക്കറ്റ് ) ലാന്‍ഡറും റോവറുമാണുള്ളത്. ആകെ ഭാരം 3900 കിലോഗ്രാം. ഓഗസ്റ്റ് 23നാണ് ചന്ദ്രനില്‍ ലാന്‍ഡിംഗ് നിശ്ചയിച്ചിരിക്കുന്നത്.
ശാസ്ത്രീയ പഠനങ്ങള്‍ക്കൊപ്പം ചന്ദ്രനില്‍ റോവറിനെ ഇറക്കാനുള്ള വൈദഗ്ദ്ധ്യം തെളിയിക്കുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. 2019ല്‍ ചന്ദ്രയാന്‍2 ദൗത്യത്തിന്റെ വിക്രം ലാന്‍ഡര്‍ ലാന്‍ഡിങ്ങിനു തൊട്ടു മുന്‍പ് പൊട്ടിച്ചിതറിയിരുന്നു. പരിഷ്‌കരിച്ച പുതിയ ലാന്‍ഡര്‍ കൂടുതല്‍ കരുത്തുറ്റതാണ്. 615കോടി രൂപയാണ് ചെലവ്.
"
https://www.facebook.com/Malayalivartha