ഒഡീഷ ട്രെയ്ന്‍ ദുരന്തത്തില്‍ കേന്ദ്രത്തിന് നേരെ തിരിഞ്ഞ് പ്രതിപക്ഷം;കവച് പദ്ധതി കാണാനാണോ,ആളെക്കൊല്ലി സര്‍ക്കാരെന്ന് രൂക്ഷ വിമര്‍ശനം,കിട്ടിയ അവസരം പ്രയോഗിച്ച് പ്രതിപക്ഷം,മോദി സര്‍ക്കാരിനെതിരെ വിരല്‍ ചൂണ്ടി മമത

വന്ദേ ഭാരത് ഓടിച്ച് രാഷ്ട്രീയം കളിക്കാന്‍ കാണിച്ച ശുഷ്‌കാന്തി മറ്റ് ട്രെയ്‌നുകളുടെ കാര്യത്തില്‍ കേന്ദ്രം കാണിച്ചിരുന്നുവെങ്കില്‍ ഇന്ന് ഒഡീഷ ദുരന്തം ഉണ്ടാകുമായിരുന്നില്ല. ട്രെയ്ന്‍ അപകടത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രോഷം പുകയുന്നു. പ്രതിപക്ഷങ്ങളും വിദഗ്ദരും സോഷ്യല്‍മീഡിയയും കേന്ദ്രത്തിനെതിരെ തിരിയുന്നു. ട്രെയിനുകള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാന്‍ റയില്‍വേ ആവിഷ്‌കരിച്ച സംവിധാനമായ 'കവച്' ഒഡീഷയില്‍ അപകടത്തില്‍പ്പെട്ട ട്രെയിനുകളില്‍ ഇല്ലാതിരുന്നതാണ് അപകടത്തിലേക്കു നയിച്ചതെന്ന് വിലയിരുത്തല്‍. ഒരേ പാതയില്‍ രണ്ട് ട്രെയ്‌നുകള്‍ വന്നാല്‍ കൂട്ടിയിടി ഒഴിവാക്കുന്ന അത്യാധുനിക സിഗ്‌നല്‍ സംവിധാനമാണ് കവച്. കേന്ദ്രത്തിന് നേരെ കിട്ടിയ അവസരം ഉപയോഗിച്ചിരിക്കുകയാണ് പ്രതിപക്ഷം. ഇതോടെ എന്താണ് കവച്, എവിടെയാണ് കേന്ദ്രത്തിന് പിഴവ് പറ്റിയതെന്ന ചര്‍ച്ചകള്‍ കൊഴുക്കുന്നു.
ഇന്ത്യ തദേശീയമായി വികസിപ്പിച്ച ആന്റി കൊളീഷന്‍ സംവിധാനമാണ് കവച്. ഓരോ സിഗ്‌നല്‍ കഴിയുമ്പോഴും ലോക്കോ പൈലറ്റിന് മുന്നറിയിപ്പ് നല്‍കുന്ന സിസ്റ്റമാണ് കവച്. നിശ്ചിത ദൂരത്തിനുള്ളില്‍ അതേ ലൈനില്‍ മറ്റൊരു ട്രെയിന്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഈ സിസ്റ്റത്തിന് ലോക്കോ പൈലറ്റിന് മുന്നറിയിപ്പ് നല്‍കാനും ഓട്ടോമാറ്റിക് ബ്രേക്ക് അപ്ലെ ചെയ്യാനും സാധിക്കും. മോശം കാലാവസ്ഥ, ട്രാക്കിലെ പ്രശ്‌നങ്ങള്‍ എന്നിവയെ കുറിച്ച് മുന്നറിയിപ്പ് നല്‍കാനും കവചിന് സാധിക്കും. ഈ സംവിധാനം അപകടത്തില്‍പ്പെട്ട ട്രെയിനുകളില്‍ ഉണ്ടായിരുന്നെങ്കില്‍ 260 ലേറെ പേരുടെ ജീവനെടുത്ത വന്‍ അപകടം ഒഴിവാക്കാമായിരുന്നുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ പോലെ ട്രെയിന്‍ ഗതാഗതത്തിനു വലിയ പ്രാധാന്യമുള്ള രാജ്യത്ത് ഇത്തരം സുരക്ഷാ സംവിധാനങ്ങള്‍ അത്യന്താപേക്ഷിതമാണ്. ഈ ചിന്തയില്‍ നിന്നാണ് 'കവച്' സംവിധാനം രൂപപ്പെടുത്തിയതെങ്കിലും, അത് പ്രായോഗിക തലത്തിലേക്ക് കൊണ്ടുവരുന്നതില്‍ ഉണ്ടായ കാലതാമസമാണ് ഒഡീഷയിലെ അപകടത്തിനു കാരണമായതെന്ന ആരോപണം പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തിക്കഴിഞ്ഞു. ഒഡീഷയില്‍ അപകടമുണ്ടായ റൂട്ടില്‍ ഈ സംവിധാനം ലഭ്യമായിരുന്നില്ലെന്നാണ് റെയില്‍വേ വക്താവ് അമിതാഭ് ശര്‍മ അറിയിച്ചത്. ഇത്തരം വന്‍ അപകടങ്ങള്‍ നടന്നാല്‍ മാത്രമേ സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നടപടികളും ഉണ്ടാകൂവെന്നാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന വിമര്‍ശനം. വന്ദേഭാരത് പോലുള്ള അതിവേഗ, ആഡംബര ട്രെയിനുകള്‍ ഓടിക്കാനുള്ള തിരക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സുരക്ഷാ സംവിധാനങ്ങളുടെ കാര്യം മറന്നുപോയെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.
ഇന്ത്യ തദേശീയമായി വികസിപ്പിച്ച ആന്റി കൊളീഷന്‍ ഡിവൈസാണു കവച്. ലോകത്തിലെ തന്നെ ഏറ്റവും ചെലവു കുറഞ്ഞ ട്രെയിന്‍ സുരക്ഷാ സംവിധാനമെന്നും പറയാം. ദക്ഷിണമധ്യ റെയില്‍വേയിലാണ് ഇതിന്റെ പൈലറ്റ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. നിശ്ചിത ദൂരപരിധിയില്‍ ഒരേ പാതയില്‍ രണ്ടു ട്രെയിനുകള്‍ വന്നാല്‍ നിശ്ചിത ദൂരത്തിനുള്ളില്‍ ഓട്ടമാറ്റിക്കായി ബ്രേക് ചെയ്തു ട്രെയിനുകള്‍ നിര്‍ത്താന്‍ കഴിയുന്ന സംവിധാനമാണിത്. ഒരു ലോക്കോ പൈലറ്റ് സിഗ്‌നല്‍ തെറ്റിച്ചാല്‍ മുന്നറിയിപ്പ് നല്‍കുകയും, അതേ ലൈനില്‍ മറ്റൊരു ട്രെയിന്‍ വരുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ ട്രെയിന്‍ ഓട്ടമാറ്റിക്കായി നിര്‍ത്തുകയും ബ്രേക്കിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യും.
ഒരേ പാതയില്‍ രണ്ടു ട്രെയിനുകള്‍ വന്നാല്‍ കൂട്ടിയിടി ഒഴിവാക്കുന്ന അത്യാധുനിക സിഗ്‌നല്‍ സംവിധാനമാണ് കവച്. അത്യാധുനിക സുരക്ഷാ സംവിധാനമായ എസ്‌ഐഎല്‍ 4 സര്‍ട്ടിഫൈഡ് സാങ്കേതികവിദ്യയാണ് കവചില്‍ ഉപയോഗിക്കുക. ഇതനുസരിച്ച് പിഴവു സംഭവിക്കാന്‍ സാധ്യത തീര്‍ത്തും വിരളം. ഒരു ട്രെയിനിന്റെ ചലന വിവരങ്ങള്‍ തുടര്‍ച്ചയായി പുതുക്കപ്പെടുന്നതിലൂടെ, ഒരു ലോക്കോ പൈലറ്റ് സിഗ്‌നല്‍ തെറ്റിക്കുമ്പോള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നതാണ് ഇതിന്റെ സവിശേഷത. സിഗ്‌നല്‍ സംവിധാനവുമായി ബന്ധപ്പെട്ട പിഴവുകളാണ് ട്രെയിന്‍ അപകടങ്ങളില്‍ മിക്കപ്പോഴും വില്ലനാകുന്നത്. ഒഡീഷയിലെ ബാലസോറില്‍ സംഭവിച്ചതും അത്തരമൊരു പിഴവായിരിക്കാം. ബാലസോറില്‍ അപകട പരമ്പരയ്ക്കു തുടക്കം കുറിച്ച കോറമാണ്ഡല്‍ എക്‌സ്പ്രസ് പാളം തെറ്റാന്‍ കാരണം സിഗ്‌നല്‍ സംവിധാനവുമായി ബന്ധപ്പെട്ട മാനുഷിക പിഴവാണെന്നാണ് പ്രാഥമിക നിഗമനം.
'ആത്മനിര്‍ഭര്‍ ഭാരത്' പദ്ധതിയുമായി ബന്ധപ്പെടുത്തി 2022ലെ ബജറ്റില്‍ 'കവച്' സംവിധാനവും ഇടംപിടിച്ചിരുന്നു. ആകെ 2000 കിലോമീറ്റര്‍ റെയില്‍ നെറ്റ്‌വര്‍ക്ക് ഈ സംവിധാനത്തിനു കീഴിലേക്ക് കൊണ്ടുവരാനുള്ള പദ്ധതിയാണ് ബജറ്റില്‍ അവതരിപ്പിക്കപ്പെട്ടത്. അതേസമയം, ഇന്ത്യന്‍ റെയില്‍വേ ഏതാണ്ട് 68,043 കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന ട്രാക്കുകളുള്ള സംവിധാനമാണെന്ന് തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ ചൂണ്ടിക്കാട്ടുന്നു. ഇതുവരെ കവച് നടപ്പാക്കിയത് 1445 കിലോമീറ്ററില്‍ മാത്രമാണ്. അതായത് ആകെയുള്ള ട്രാക്കുകളുടെ 2 ശതമാനം മാത്രം. ബാക്കി 98 ശതമാനം ട്രാക്കുകളിലും കൂട്ടിയിടി ഒഴിവാക്കാനുള്ള ഈ സംവിധാനമില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ അവതരിപ്പിക്കപ്പെട്ട ഇത്തരമൊരു സുരക്ഷാ സംവിധാനം, റെയില്‍വേയില്‍ വ്യാപകമായി ഉപയോഗിക്കുന്നതില്‍ വരുത്തിയ ഗുരുതരമായ കാലതാമസമാണ് ഇത്തരമൊരു അപകടത്തിനു പിന്നിലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സാകേത് ഗോഖലെയും ഇതുമായി ബന്ധപ്പെട്ട് ആരോപണവുമായി രംഗത്തുണ്ട്.
https://www.facebook.com/Malayalivartha