ഒഡീഷ ട്രെയിന്‍ ദുരന്തം... അപകടത്തില്‍ മരിച്ച 82 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല
ഒഡീഷ ട്രെയിന്‍ അപകടത്തില്‍ മരിച്ച 82 പേരുടെ മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ട്. പല മൃതദേഹങ്ങള്‍ക്കും അവകാശികളില്ലാതെ ഇപ്പോഴും മോര്‍ച്ചറിയിലാണ്. ചില മൃതദേഹങ്ങള്‍ തങ്ങളുടെ കുടുംബാംഗത്തിന്റേതാണെന്ന് അവകാശപ്പെട്ട് ഒന്നിലേറെ പേര്‍ വരുന്നുണ്ട്. ഇത് ആശയക്കുഴപ്പത്തിനും ഇവരെ തിരിച്ചറിഞ്ഞ് കുടുംബങ്ങള്‍ക്ക് വിട്ടുനല്‍കുന്നതിലും കാലതാമസത്തിന് ഇടയാക്കുന്നുവെന്നും അധികൃതര്‍ പറഞ്ഞു.
മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ് അവകാശികളെ കണ്ടെത്തുന്ന പ്രക്രിയ വേഗത്തിലാക്കാന്‍ മറ്റു സംസ്ഥാന സര്‍ക്കാറുകളിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നുണ്ട്. മരിച്ചവരുടെ ബന്ധുക്കളെ സഹായിക്കാന്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ എത്തുന്ന ആളുകള്‍ക്ക് ഭക്ഷണവും താമസ സൗകര്യവും ഒരുക്കുന്നുണ്ടെന്നും ഭുവനേശ്വര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha