ഹിമാചല്‍ പ്രദേശില്‍ കനത്തമഴയെ തുടര്‍ന്ന് ഉണ്ടായ മണ്ണിടിച്ചിലില്‍ നിരവധി ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നുവീണു... രക്ഷാപ്രവര്‍ത്തനം തുടങ്ങി

ഹിമാചല്‍ പ്രദേശില്‍ കനത്തമഴയെ തുടര്‍ന്ന് ഉണ്ടായ മണ്ണിടിച്ചിലില്‍ നിരവധി ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. കെട്ടിടാവശിഷ്ടങ്ങളില്‍ നിരവധിപ്പേര്‍ കുടുങ്ങി കിടക്കുന്നതായാണ് സൂചനകള്‍. രക്ഷാപ്രവര്‍ത്തനം തുടങ്ങി.
കുളു ജില്ലയിലെ ആനി ടൗണിലാണ് സംഭവം നടന്നത്. പ്രദേശത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്തമഴയാണ് അനുഭവപ്പെടുന്നത്. കനത്തമഴയെ തുടര്‍ന്ന് ഉണ്ടായ മണ്ണിടിച്ചിലിലാണ് ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നുവീണത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ജൂണ്‍ 24 മുതല്‍ ആരംഭിച്ച കനത്തമഴയില്‍ ഹിമാചല്‍ പ്രദേശില്‍ മാത്രം 220 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
"
https://www.facebook.com/Malayalivartha



























