ചന്ദ്രയാന്‍ മൂന്നിന്റെ ലാന്‍ഡിങ്ങ് സമയത്തെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ.... സോഫ്റ്റ് ലാന്‍ഡിങ്ങിനിടെ ലാന്‍ഡര്‍ ക്യാമറകളിലൊന്നാണ് ദൃശ്യം പകര്‍ത്തിയത്, ലാന്‍ഡറിലെ പ്രധാനപ്പെട്ട മൂന്ന് ഉപകരണങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി

ചന്ദ്രയാന്‍ മൂന്നിന്റെ ലാന്‍ഡിങ്ങ് സമയത്തെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ.... സോഫ്റ്റ് ലാന്‍ഡിങ്ങിനിടെ ലാന്‍ഡര്‍ ക്യാമറകളിലൊന്നാണ് ദൃശ്യം പകര്‍ത്തിയത്, ലാന്‍ഡറിലെ പ്രധാനപ്പെട്ട മൂന്ന് ഉപകരണങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി
പേടകം ചന്ദ്രോപരിതലം തൊടുന്ന നിമിഷം വരെയുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സോഫ്റ്റ് ലാന്‍ഡിങ്ങിനിടെ ലാന്‍ഡര്‍ ക്യാമറകളിലൊന്നാണ് ദൃശ്യം പകര്‍ത്തിയത്.
ചന്ദ്രനിലെ കുലുക്കങ്ങള്‍ പഠിക്കാനുള്ള ഇല്‍സ, ചന്ദ്രനിലെ പ്ലാസ്മ സാന്നിധ്യം പഠിക്കുന്ന രംഭ, ചന്ദ്രോപരിതലത്തിലെ താപവ്യത്യാസങ്ങള്‍ പഠിക്കാന്‍ പോകുന്ന ചാസ്റ്റേ എന്നീ ഉപകരണങ്ങളാണ് പ്രവര്‍ത്തിപ്പിച്ച് സജ്ജമാക്കിയത്. ഇതില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്ന ജോലികള്‍ ഉടന്‍ തന്നെ ആരംഭിക്കും.
അതേ സമയം, ചന്ദ്രയാന്‍ മൂന്നിന്റെ റോവര്‍ ഉടന്‍ സഞ്ചാരം തുടങ്ങുമെന്ന് ഐഐഎസ്‌യു മേധാവി പത്മകുമാര്‍. ലാന്‍ഡിങ്ങ് വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെ റോവര്‍ ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങി. റോവര്‍ ലാന്‍ഡറിന്റെയും ലാന്‍ഡര്‍ റോവറിന്റെയും ചിത്രമെടുക്കുന്ന പ്രക്രിയ ഇന്ന് തന്നെ നടത്താനാണ് ശ്രമമെന്നും ഐഐഎസ്‌യു മേധാവി.
ചരിത്രം സൃഷ്ടിച്ച്, അണുവിട പിഴക്കാതെ ഓഗസ്റ്റ് 23 ന് വൈകിട്ട് ആറ് മണി കഴിഞ്ഞ് മൂന്നാം മിനുട്ടിലാണ് കൃത്യമായ കണക്കുകൂട്ടലില്‍ ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ 3 ന്റെ ലാന്‍ഡര്‍ ചന്ദ്രനിലിറങ്ങിയത്.
ചന്ദ്രയാന്റെ നാല് ഘട്ട ലാന്‍ഡിംഗ് പ്രക്രിയ കൃത്യമായിരുന്നു. ചന്ദ്രനിലിറങ്ങി മണിക്കൂറുകള്‍ക്ക് ശേഷമാണ് റോവര്‍ പേടകത്തില്‍ നിന്നും പുറത്തേക്ക് എത്തിക്കുന്ന അടുത്ത ഘട്ടത്തിലേക്ക് ഇസ്രോ കടന്നത്.
https://www.facebook.com/Malayalivartha



























