Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

കണ്ണടച്ച് തുറക്കും മുമ്പേ... ചന്ദ്രയാന്‍ വിജയത്തിന് പിന്നാലെ പാകിസ്ഥാനെ ഞെട്ടിപ്പിച്ച് വീണ്ടും ഇന്ത്യ; പാകിസ്ഥാനെ ഉള്‍പ്പെടുത്താനുള്ള ചൈനയുടെ നീക്കം തള്ളി; ഇന്ത്യന്‍ ശക്തിക്ക് മുമ്പില്‍ ചൈനയും പാകിസ്ഥാനും തോറ്റു; ദക്ഷിണാഫ്രിക്കയില്‍ നിന്നും ചന്ദ്രയാന് കൈയ്യടി; ബ്രിക്‌സ് ഉച്ചകോടിയില്‍ ഇന്ത്യക്ക് അനുമോദനം, ആശംസ

25 AUGUST 2023 09:03 AM IST
മലയാളി വാര്‍ത്ത

പാകിസ്ഥാനെ സംബന്ധിച്ച് ഇരട്ട പ്രഹരമാണ് ഉണ്ടായത്. ചന്ദ്രയാന്‍ വിജയിച്ചതാണ് ഒന്നാം പ്രഹരം. രണ്ടാമത്തേത് ബ്രിക്‌സില്‍ കയറാനുള്ള ശ്രമം ഇന്ത്യ ഇല്ലാതാക്കി. അതസമയം ബ്രിക്‌സ് കൂട്ടായ്മയിലേക്ക് കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്താന്‍ തീരുമാനം. ജൊഹന്നാസ്‌ബെര്‍ഗില്‍ നടന്ന ഉച്ചകോടിയിലാണ് തീരുമാനം. അര്‍ജന്റീന, എത്യോപ്യ , സൗദി അറേബ്യ, യു എ ഇ, ഇറാന്‍, ഇജിപ്ത് തുടങ്ങിയ ആറ് രാജ്യങ്ങള്‍ ബ്രിക്‌സില്‍ 2024 ജനുവരി മുതല്‍ അംഗമാകും.

തീരുമാനം അഭിനന്ദനാര്‍ഹമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. അംഗബലം കൂട്ടാനുള്ള തീരുമാനം ചരിത്രപരമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗും അഭിപ്രായപ്പെട്ടു. എന്നാല്‍ പാകിസ്ഥാനെ കൂടി ബ്രിക്‌സില്‍ ഉള്‍പ്പെടുത്താനുള്ള ചൈനയുടെ നീക്കം ബ്രിക്‌സ് ഉച്ചകോടി തള്ളി. ബ്രിക്‌സ് വികസിക്കേണ്ടതുണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാംഫോസയും അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസം, ആരോഗ്യം, മാധ്യമം എന്നീ മേഖലകളിലെ ബ്രിക്‌സ് രാജ്യങ്ങളുടെ സംഭാവനകള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്ത സമ്മേള്ളനത്തില്‍ ഇന്ത്യയുടെ ചന്ദ്രയാന്‍ വിജയവും പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമര്‍ശിച്ചു. ചന്ദ്രയാന്റെ വിജയം ഇന്ത്യയുടേത് മാത്രമല്ല ലോകത്തിന്റെ വിജയമാണെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. ശാസ്ത്രലോകത്തിന്റെ വിജയം കൂടിയാണ് ചന്ദ്രയാന്റെ വിജയമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിചേര്‍ത്തു.

പാകിസ്ഥാനുള്‍പ്പെടെ 23 രാജ്യങ്ങള്‍ ബ്രിക്‌സ് അംഗത്വത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടായിരുന്നു. ബ്രിക്‌സില്‍ പാക്കിസ്ഥാനെ ഉള്‍പ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാട് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ബ്രിക്‌സ് രാജ്യങ്ങള്‍ ഏകീകൃത കറന്‍സി ഉപയോഗിക്കുന്നതും പ്രായോഗികമല്ലെന്നായിരുന്നു ഇന്ത്യയുടെ നിലപാട്.

ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 3 ന് ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിലും കൈയ്യടി നേടി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കുള്ള ചന്ദ്രയാന്‍ 3 ന്റെ സോഫ്റ്റ് ലാന്‍ഡിംഗിനിടെയാണ് ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് ബ്രിക്ക്‌സ് ഉച്ചകോടിയില്‍ ആശംസയും അനുമോദനവും ലഭിച്ചത്. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ, ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ എന്നിവര്‍ അനുമോദനം നേരിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിക്കുകയായിരുന്നു.

ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കുള്ള ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കാനായതിന്റെ സന്തേഷം പങ്കിട്ട് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തുകയും ചെയ്തു. വൈകിട്ട് 5.45ന് തുടങ്ങിയ ചന്ദ്രയാന്‍ 3 ന്റെ സോഫ്റ്റ് ലാന്‍ഡിംഗ് പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ഇന്ത്യക്ക് അഭിമാന നേട്ടം സ്വന്തമായെന്ന് അദ്ദേഹം വിവരിച്ചു. ദക്ഷിണാഫ്രിക്കിയില്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മോദി ചന്ദ്രയാന്‍ 3 ന്റെ അഭിമാന നേട്ടത്തില്‍ ഐ എസ് ആര്‍ ഒ ഉദ്യോഗസ്ഥരെ വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിനന്ദനം അറിയിക്കുകയും ചെയ്തു.

ഈ നിമിഷം പുതിയ ഇന്ത്യയുടെ ജയഘോഷത്തിന്റേതാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അമൃത് കാലത്തിന്റെ ആദ്യ നേട്ടമെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഭൂമിയില്‍ സ്വപ്നം കണ്ട്, ചന്ദ്രനില്‍ നടപ്പാക്കിയെന്നും ബഹിരകാശത്തു പുതിയ ഇന്ത്യയുടെ പറക്കലാണ് ചന്ദ്രയാന്‍ 3 ന്റെ വിജയമെന്നും അദ്ദേഹം വിവരിച്ചു. ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുമ്പോഴും തന്റെ മനസ്സ് ചന്ദ്രയാനെ ഉറ്റുനോക്കുകയായിരുന്നുവെന്നും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.

ചന്ദ്രനോളം വളര്‍ന്ന് ഇന്ത്യ ലോകരാജ്യങ്ങള്‍ക്കു മുമ്പില്‍ യശസ്സ് ഉയര്‍ത്തി നില്‍ക്കുമ്പോള്‍ വാനോളം അഭിമാനിക്കാം കേരളത്തിനും. കഴിഞ്ഞ ജൂലായ് 14ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് പറന്നുയര്‍ന്ന ഇന്ത്യയുടെ സ്വപ്ന ദൗത്യമായ ചന്ദ്രയാന്‍ 3, ആഗസ്റ്റ് 23ന് വെകിട്ട് 5.45നും 6.04 നും ഇടയില്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയപ്പോള്‍ കേരളവും അഭിമാന കൊടുമുടിയില്‍ ആണ്. കാരണം ഇതിനുപിന്നില്‍ സംസ്ഥാനത്തെ 4 കമ്പനികളുടെ ശക്തമായ പിന്തുണ ഉണ്ടായിരുന്നു.

കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളായ കെല്‍ട്രോണ്‍, കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്, സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിംഗ്‌സ് ലിമിറ്റഡ് (എസ്‌ഐഎഫ്എല്‍), തിരുവനന്തപുരം ആസ്ഥാനമായുള്ള കോര്‍ടാസ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവ നിര്‍മ്മിക്കുന്ന വിവിധ ഉല്‍പ്പന്നങ്ങളാണ് ഈ ദൗത്യത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (9 minutes ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (19 minutes ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (44 minutes ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (1 hour ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (1 hour ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (2 hours ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (2 hours ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (2 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (2 hours ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (2 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (3 hours ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (3 hours ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (3 hours ago)

Malayali Vartha Recommends