അമിതവേഗതയിലെത്തിയ ആഡംബര കാര്‍ റോള്‍സ് റോയ്‌സ് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

അമിതവേഗതയിലെത്തിയ ആഡംബര കാര്‍ റോള്‍സ് റോയ്‌സ് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ലോറി ഡ്രൈവറും സഹായിയുമാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്നു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ടാങ്കര്‍ ഡ്രൈവര്‍ രാംപ്രീത്, സഹായി കുല്‍ദീപ് എന്നിവരാണ് മരിച്ചത്. ചണ്ഡീഗഢ് സ്വദേശികളായ ദിവ്യ, തസ്ബീര്‍, ഡല്‍ഹി സ്വദേശി വികാസ് എന്നിവരാണ് കാറിലുണ്ടായിരുന്നത്.അമിത വേഗതയിലായിരുന്നു കാര്‍ ചീറിപ്പാഞ്ഞത് എന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നനിലയിലാണ്.
"
https://www.facebook.com/Malayalivartha



























