Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

ചന്ദ്രയാൻ ദൗത്യത്തിനു ശേഷവും ISRO യിലെ ശാസ്ത്രജ്ഞർക്ക് വിശ്രമമില്ല …ഇനി സൂര്യനിലേയ്ക്ക് ; ആദിത്യ-എല്‍1 ദൗത്യം സെപ്റ്റംബര്‍ 2 ന്

25 AUGUST 2023 06:51 PM IST
മലയാളി വാര്‍ത്ത

 ചന്ദ്രയാൻ ദൗത്യത്തിനു ശേഷവും ISRO യിലെ ശാസ്ത്രജ്ഞർക്ക് വിശ്രമമില്ല . അവർ അടുത്ത പ്രോജെക്റ്റുമായി മുന്നോട്ട് പോയിത്തുടങ്ങി.. ഇനി സൂര്യനിലേക്കാണ് ഐഎസ്‌ആര്‍ഒയുടെ അടുത്ത ഉന്നം. ചന്ദ്രയാന്‍-3 ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയതിന്റെ ആവേശം അവസാനിക്കുന്നതിന് മുന്‍പ് താനെ സൂര്യനിലേക്കുള്ള ദൗത്യത്തിന്റെ തിയതി പ്രഖ്യാപിച്ച് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആര്‍ഒ). സെപ്റ്റംബര്‍ 2 ന് ആദിത്യ-എല്‍1 ദൗത്യം വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ പ്രഖ്യാപിച്ചു. സൂര്യനെക്കുറിച്ചുള്ള വിശദമായ പഠനമാണ് ആദിത്യ-എല്‍ 1 ദൗത്യത്തിന്റെ ലക്ഷ്യം.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്റര്‍ ഷാറില്‍ (എസ്ഡിഎസ്സി ഷാര്‍) നിന്ന് പിഎസ്എല്‍വി റോക്കറ്റിലാണ് ആദിത്യ-എല്‍1 ദൗത്യം വിക്ഷേപിക്കുന്നത്.. ബെംഗളൂരുവിലെ യുആര്‍ റാവു സാറ്റ്‌ലൈറ്റ് സെന്ററില്‍ നിര്‍മിച്ച ഉപഗ്രഹം ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രത്തിലെത്തിച്ചു. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ വിക്ഷേപണം നടക്കും.

ഭൂമിയില്‍ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തിലെത്താന്‍ ബഹിരാകാശ പേടകം 127 ദിവസമെടുക്കുമെന്ന് അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍-ISRO ഡയറക്ടര്‍ നിലേഷ് എം ദേശായി പറഞ്ഞു.

4 മാസത്തെ യാത്രയ്ക്ക് ശേഷം 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള സൂര്യന്റെയും ഭൂമിയുടെയും ഭ്രമണപഥത്തിനിടയില്‍ വരുന്ന ഒന്നാം ലെഗ്രാഞ്ചേ ബിന്ദുവിലായിരിക്കും ഇതിന്റെ ഭ്രമണപഥം. ബഹിരാകാശ നിരീക്ഷണ കേന്ദ്രമായി ആദിത്യ എല്‍-1 ഉപഗ്രഹം പ്രവര്‍ത്തിക്കും. സൂര്യന്റെ പുറം ഭാഗത്തെ താപവ്യതിയാനങ്ങളും സൗരകൊടുങ്കാറ്റിന്റെ ഫലങ്ങളും കണ്ടെത്തുകയാണ് ഈ പഠനത്തിന്റെ ലക്ഷ്യം. ബഹിരാകാശ പേടകത്തില്‍ ഘടിപ്പിച്ചിരിക്കുന്ന വിസിബിള്‍ എമിഷന്‍ ലൈന്‍ കൊറോണഗ്രാഫ് സൂര്യന്റെ ഇമേജിംഗിനും സ്‌പെക്ട്രോസ്‌കോപ്പിയ്ക്കും ഉപയോഗിക്കും. സൂര്യനെ പര്യവേക്ഷണം ചെയ്യുന്ന മറ്റ് ആറ് ഉപകരണങ്ങളും പേടകത്തില്‍ സജ്ജീകരിക്കും.

സൗരജ്വാലകള്‍ ഭൂമിയില്‍ പതിച്ചാല്‍ എന്ത് തരത്തിലുള്ള ആഘാതം ഉണ്ടാക്കും, സൂര്യന് സമീപമുള്ള ഗ്രഹങ്ങളില്‍, പ്രത്യേകിച്ച്‌ ഭൂമിയുടെ ബഹിരാകാശ മേഖലയില്‍ അത് എന്ത് തരത്തിലുള്ള സ്വാധീനം ചെലുത്തും എന്നതിനെ കുറിച്ച്‌ കൂടുതലറിയാൻ കഴിയും. 378 കോടി രൂപയാണ് ആദിത്യ എല്‍1 ദൗത്യത്തിനു പ്രതീക്ഷിക്കുന്ന ചെലവ്.

ആദ്യ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗൻയാനിനായുള്ള ക്രൂ എസ്‌കേപ്പ് സംവിധാനത്തിന്റെ മികവു പരീക്ഷിച്ചറിയാനുള്ള ദൗത്യവും ഉടനുണ്ട്. ഇതിനു പിന്നാലെ ഗഗൻയാന്റെ ആളില്ലാ ദൗത്യം (അണ്‍മാൻഡ് മിഷൻ) നടക്കും. ഭൂമിയെ ചുറ്റി ഏകദേശം 400 കിലോമീറ്റര്‍ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ ഒന്നു മുതല്‍ 3 ദിവസം വരെ നിലയുറപ്പിച്ച ശേഷം, ക്രൂ മൊഡ്യൂള്‍ കടലിലെ നിശ്ചിത സ്ഥലത്ത് തിരിച്ചെത്തുകയാണു ഗഗൻയാൻ ദൗത്യം. 9023 കോടിയോളമാണു ചെലവ്.

യുഎസ് ബഹിരാകാശ ഏജൻസിയായ നാസയും ഐഎസ്‌ആര്‍ഒയും സംയുക്തമായി വികസിപ്പിച്ചെടുക്കുന്ന ലോ എര്‍ത്ത് ഓര്‍ബിറ്റ് (ലിയോ) ഒബ്സര്‍വേറ്ററിയാണ് നാസ-ഐഎസ്‌ആര്‍ഒ എസ്‌എആര്‍ (നിസാര്‍).നിസാര്‍ 12 ദിവസത്തിലൊരിക്കല്‍ ഭൂമിയുടെ ആവാസവ്യവസ്ഥയിലെ മാറ്റങ്ങള്‍, മഞ്ഞ്, പിണ്ഡം, സമുദ്രനിരപ്പിലെ വര്‍ധ, ഭൂഗര്‍ഭജലം, ഭൂകമ്ബങ്ങള്‍, സൂനാമികള്‍, അഗ്നിപര്‍വതങ്ങള്‍, മണ്ണിടിച്ചിലുകള്‍ എന്നിവയുള്‍പ്പെടെയുള്ള അപഗ്രഥിക്കാനും മുന്നറിയിപ്പുകള്‍ നല്‍കാനും ശേഷിയുള്ളതാണ്. 12,296 കോടി രൂപ ചെലവ്. മറ്റനവധി പദ്ധതിജികളും ഐഎസ്‌ആര്‍ഒ ലക്ഷ്യം വയ്ക്കുന്നുണ്ട്.

 ആദിത്യ-എൽ1 സയൻസ് വർക്കിംഗ് ഗ്രൂപ്പിന്റെ തലവൻ ഡോ. ​​ശങ്കരസുബ്രഹ്മണ്യൻ കെ,ആണ് ..ബെംഗളൂരുവിലെ യു ആർ റാവു സാറ്റലൈറ്റ് സെന്ററിലെ (യുആർഎസ്‌സി) മുതിർന്ന സോളാർ സയന്റിസ്റ്റാണ് ഡോ. ശങ്കരസുബ്രഹ്മണ്യൻ കെ. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലൂടെ ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ പിഎച്ച്ഡി നേടി. സോളാർ മാഗ്നറ്റിക് ഫീൽഡ്, ഒപ്റ്റിക്സ്, ഇൻസ്ട്രുമെന്റേഷൻ എന്നിവയാണ് അദ്ദേഹത്തിന്റെ താൽപ്പര്യമുള്ള ഗവേഷണ മേഖലകൾ. 

ഐഎസ്ആർഒയുടെ ആസ്ട്രോസാറ്റ്, ചന്ദ്രയാൻ-1, ചന്ദ്രയാൻ-2 ദൗത്യങ്ങളിൽ അദ്ദേഹം നിരവധി കഴിവുകളിൽ സംഭാവന ചെയ്തിട്ടുണ്ട്. നിലവിൽ, അദ്ദേഹം യുആർഎസ്‌സിയുടെ ബഹിരാകാശ ജ്യോതിശാസ്ത്ര ഗ്രൂപ്പിന്റെ (എസ്എജി) തലവനാണ്. ആദിത്യ-L1, XPoSat, ചന്ദ്രയാൻ-3 പ്രൊപ്പൽഷൻ മൊഡ്യൂളിലെ സയൻസ് പേലോഡ് എന്നിവയുടെ വരാനിരിക്കുന്ന ദൗത്യങ്ങൾക്കായി ശാസ്ത്രീയ പേലോഡുകൾ വികസിപ്പിക്കുന്നതിൽ എല്ലാം ബഹിരാകാശ ജ്യോതിശാസ്ത്ര ഗ്രൂപ്പിന്റെ പങ്ക് വളരെ വലുതാണ്

സൂര്യനെക്കുറിച്ച് പഠിക്കാനായി നിലവിലുള്ള ദൗത്യം അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടേതാണ്. 2018 ആ​ഗസ്റ്റ് 12 നായിരുന്നു പാർക്കർ സോളാർ പ്രോബ് എന്ന ദൗത്യത്തിൻ്റെ വിക്ഷേപണം. സൂര്യന്റെ മധ്യഭാ​ഗത്ത് നിന്ന് 9.86 സോളാർ റേഡിയസിലാണ് പേടകം സ്ഥാനമുറപ്പിക്കുക. 2025 ഓടെ മാത്രമേ പേടകം ലക്ഷ്യ സ്ഥാനത്തേക്ക് എത്തൂ. ഏകദേശം ഏഴ് ലക്ഷം കിലോമീറ്റർ വേ​ഗതയിലാണ് പേടകം സഞ്ചരിക്കുന്നത്. ഇതിന് മുന്‍പ് ഒരു ബഹിരാകാശ പേടകവും സൂര്യനോട് ഇത്രയും അടുത്ത് എത്തിയിട്ടില്ല. വൈകാതെ സൂര്യന്റെ ഉപരിതലത്തിലേക്ക് 3.8 ദശലക്ഷം മൈല്‍ അടുത്തെത്താനും പാര്‍ക്കര്‍ സോളാര്‍ പ്രോബിന് സാധിക്കും..

പാര്‍ക്കര്‍ സോളാര്‍ പ്രോബ് അതിന്റെ ശാസ്ത്രീയ അന്വേഷണങ്ങള്‍ നടത്തുന്നത് തീവ്രമായ ചൂടും സൗരവികിരണവുമുള്ള അപകടകരമായ പ്രദേശത്താണ്. സൗരവാതം സബ്സോണിക് മുതല്‍ സൂപ്പര്‍സോണിക് വരെ വേഗത്തില്‍ വീശുന്നത് കാണാന്‍ ബഹിരാകാശ പേടകം സൂര്യന്റെ അടുത്തേക്ക് പറക്കും. കൂടാതെ അത് ഏറ്റവും ഉയര്‍ന്ന ഊര്‍ജ്ജമുള്ള സൗരകണങ്ങളുടെ അടുത്തേക്കും എത്തും.

ഈ അഭൂതപൂര്‍വമായ അന്വേഷണങ്ങള്‍ നടത്തുമ്പോള്‍ ബഹിരാകാശ പേടകവും ഉപകരണങ്ങളും സൂര്യന്റെ ചൂടില്‍ നിന്ന് 4.5 ഇഞ്ച് (11.43 സെന്റീമീറ്റര്‍) കട്ടിയുള്ള കാര്‍ബണ്‍ സംയോജിത കവചം ഉപയോഗിച്ച് സംരക്ഷിക്കപ്പെടുന്നു. ബഹിരാകാശ പേടകത്തിന് പുറത്തുള്ള താപനിലയെ ഏകദേശം 2,500 F (1,377 C). വരെ താങ്ങാനും നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബിന് സാധിക്കും..

ചൊവ്വയിലേക്കുള്ള രണ്ടാം ദൗത്യമായ മം​ഗൾയാൻ രണ്ടിനും ഇന്ത്യ തയ്യാറാവുന്നുണ്ട്. ചൊവ്വയുടെ ഉപരിതലത്തിൽ റോവർ ഇറക്കിയുള്ള പരീക്ഷണത്തിനാണ് ഇന്ത്യ ഒരുങ്ങുന്നത്. ചന്ദ്രോപരിതലത്തിൽ ചന്ദ്രയാൻ സോഫ്റ്റ്ലാൻഡിം​ഗ് നടത്തിയതുപോലെ തന്നെയായിരിക്കും മം​​ഗൾയാൻ ഇറക്കുക. പത്ത് വർഷം മുൻപ് ചൊവ്വയിലേക്ക് മം​ഗൾയാൻ ഒന്ന് അയച്ച് ചൊവ്വാദൗത്യത്തിലേർപ്പെടുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറിയിരുന്നു. മാർസ് ഓർബിറ്റർ പകർത്തിയ ചിത്രങ്ങളുൾപ്പെടെ വിവിധ പഠനങ്ങൾക്ക് ദൗത്യം സഹായിച്ചിരുന്നു.

സൂര്യനും ചന്ദ്രനും കഴിഞ്ഞാൽ ഏറ്റവും ശോഭയുള്ള ​ഗ്രഹമായ ശുക്രനിലേക്കും ഇന്ത്യ ദൗത്യത്തിനൊരുങ്ങുന്നുണ്ട്. വലിപ്പം കൊണ്ട് ആറാം സ്ഥാനത്തുള്ള ശുക്രനിലേക്ക് ജിഎസ്എൽവി മാർക്ക് രണ്ട് റോക്കറ്റ് ഉപയോ​ഗിച്ചായിരിക്കും ദൗത്യം നടത്തുക. 500 മീറ്റർ അടുത്തേക്ക് വരെ പേടകമെത്തിക്കാനാണ് നീക്കം. ശുക്രനിലേക്കുള്ള ദൗത്യം വിക്ഷേപിക്കാൻ 19 മാസത്തിൽ ഒരിക്കൽ മാത്രമാണ് അനുകൂല സാഹചര്യം ലഭിക്കൂ എന്ന പ്രത്യേകത കൂടിയുണ്ട്.

ആദിത്യ എൽ1, ആദിത്യ-ലാഗ്രാഞ്ച് പോയിന്റ് 1 എന്നും അറിയപ്പെടുന്നു. ലോ എർത്ത് ഓർബിറ്ററിൽ എത്തിയ ശേഷം ഉപഗ്രഹം അതിന്റെ ഓൺബോർഡ് ത്രസ്റ്ററുകൾ ഉപയോഗിച്ചാകും പ്രവർത്തിക്കുക. ഭൂമിയുടെ ഗുരുത്വാകർഷണത്തെ മറികടക്കാൻ എൽ1 ലാഗ്രാഞ്ച് പോയിന്റിലേക്ക് ഭ്രമണപഥം ഉയർത്താൻ എർത്ത് ബേൺ എലിപ്റ്റിക്കൽ ഓർബിറ്റൽ മാനുവറുകൾ സഹായിക്കും.

 ലാഗ്രേഞ്ച് പോയിന്റിൽ എത്താൻ ഏകദേശം 109 ദിവസമാണ് കണക്കാക്കിയിരിക്കുന്നതെന്ന് ഐഎസ്ആർഒയിലെ മുൻ സീനിയർ സയന്റിസ്റ്റ് ഡോ. ടിഎൻ സുരേഷ് കുമാർ പറഞ്ഞു. ഏറെ വെല്ലുവിളി നിറഞ്ഞ ദൗത്യമാണെന്നും അറിയപ്പെടാതെ പോകുന്ന പല രഹസ്യങ്ങളും ചുരുളഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ദൗത്യത്തിന് അഞ്ച് വർഷം വരെയാണ് ആയുസ് പ്രതീക്ഷിക്കുന്നത്.

കൊറോണൽ ഹീറ്റിംഗ്, കൊറോണൽ മാസ് എജക്ഷനുകൾ, പ്രീ-ഫ്‌ളെയർ ആൻഡ് ഫ്‌ലെയർ പ്രവർത്തനങ്ങൾ, ബഹിരാകാശ കാലാവസ്ഥയുടെ ചലനാത്മകത, കണങ്ങളുടെയും ഫീൽഡുകളുടെയും ചലനം എന്നിങ്ങനെ സൂര്യന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ആദിത്യ എൽ1 പേലോഡുകൾ നൽകുമെന്നാണ് പ്രതീക്ഷ

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (8 minutes ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (18 minutes ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (43 minutes ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (59 minutes ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (1 hour ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (1 hour ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (1 hour ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (2 hours ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (2 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (2 hours ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (2 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (3 hours ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (3 hours ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (3 hours ago)

Malayali Vartha Recommends