Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

ഇന്ത്യ ചന്ദ്രനിലൂടെ നടന്നു;റോവര്‍ ലാന്‍ഡറില്‍ നിന്ന് എങ്ങനെ പുറത്തിറങ്ങി,അമ്പരപ്പിക്കുന്ന വീഡിയോ പുറത്തുവിട്ട് ഐ.എസ്.ആര്‍.ഓ,ആവേശത്തില്‍ ഇന്ത്യന്‍ ജനത,ചന്ദ്രനില്‍ വീഴുന്ന വെളിച്ചമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കനുസരിച്ചാകും റോവറില്‍ നിന്നുള്ള വിവരങ്ങള്‍ ഭൂമിയില്‍ ലഭിക്കുക

25 AUGUST 2023 08:28 PM IST
മലയാളി വാര്‍ത്ത

ചന്ദ്രയാന്‍ വിശേഷങ്ങള്‍ കാത്തിരിക്കുകയാണ് രാജ്യം. ചന്ദ്രയാന്‍ മൂന്നിലെ ലാന്‍ഡര്‍ മൊഡ്യൂളില്‍ നിന്ന് പുറത്തിറങ്ങിയ റോവര്‍ ചന്ദ്രോപരിതലത്തില്‍ ഇതിനോടകം യാത്ര തുടങ്ങി. ഇപ്പോള്‍ ലാന്‍ഡറില്‍ നിന്ന് റോവര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍ മൂന്നിന്റെ ചന്ദ്രനിലുള്ള വിശേഷങ്ങള്‍ കാത്തിരിക്കുന്ന രാജ്യം ഓരോ നിമിഷവും ഏറെ കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്. റോവര്‍ ചന്ദ്രോപരിതലത്തിലൂടെ അല്പദൂരം സഞ്ചരിച്ചതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഒരു ചാന്ദ്രദിനമാണ് റോവറിന്റെ പ്രവര്‍ത്തന കാലാവധി. ഈ സമയത്ത് ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിച്ച് രാസവിശകലനങ്ങള്‍ നടത്തും.

ബുധനാഴ്ച വൈകീട്ട് 6.04ന് ലാന്‍ഡിങ് നടന്ന് നാലുമണിക്കൂറിനു ശേഷം റോവറിനെ പുറത്തിറക്കാനുള്ള നടപടി ആരംഭിച്ചിരുന്നു. വ്യാഴാഴ്ച രാവിലെയാണ് റോവര്‍ പുറത്തിറങ്ങിയ കാര്യം ഐ.എസ്.ആര്‍.ഒ. അറിയിച്ചത്. 'റോവര്‍ ലാന്‍ഡറില്‍ നിന്ന് പുറത്തിറങ്ങിയെന്നും ഇന്ത്യ ചന്ദ്രനിലൂടെ നടന്നു' എന്നും എക്‌സില്‍ കുറിപ്പിട്ടു. ഇന്നാണ് റോവര്‍ പുറത്തിറങ്ങുന്നതിന്റെ വീഡിയോ ഐ.എസ്.ആര്‍.ഒ. പുറത്തുവിട്ടിരിക്കുന്നത്.

റോവറില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ വിശദമായി വിശകലനം ചെയ്തിട്ടേ പുറത്തുവിടുകയുള്ളൂ. റോവര്‍ വിവരങ്ങള്‍ കൈമാറുന്നത് ലാന്‍ഡറിലേക്കാണ്. ഈ വിവരങ്ങള്‍ ബെംഗളൂരുവിലെ ബൈലാലുവിലുള്ള ദീര്‍ഘദൂര ബഹിരാകാശ വിവരവിനിമയ ശൃംഖലയില്‍ ലഭിക്കും. ഇവിടെ നിന്ന് അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി, സ്‌പെയ്‌സ് ആപ്ലിക്കേഷന്‍സ് സെന്റര്‍ എന്നിവിടങ്ങളിലെത്തിച്ച് വിശദമായി വിശകലനം ചെയ്തശേഷമാകും വിവരങ്ങള്‍ പുറത്തുവിടുക. ചന്ദ്രനില്‍ വീഴുന്ന വെളിച്ചമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കനുസരിച്ചാകും റോവറില്‍ നിന്നുള്ള വിവരങ്ങള്‍ ഭൂമിയില്‍ ലഭിക്കുക.

ഇതിനിടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങിയ ചന്ദ്രയാന്‍3 ലാന്‍ഡറിന്റെ ചിത്രം ഐ.എസ്.ആര്‍.ഒ. പുറത്തുവിട്ടു. ചന്ദ്രയാന്‍ 3 യുടെ ലാന്‍ഡിങിന് ശേഷം, മുന്‍ഗാമിയായ ചന്ദ്രയാന്‍2 ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചിത്രമാണ് ഐ.എസ്.ആര്‍.ഒ. പുറത്തുവിട്ടത്. എന്നാല്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത ഈ ചിത്രം പിന്നീട് ഐ.എസ്.ആര്‍.ഒ. ഡിലീറ്റ് ചെയ്തു. 'ഞാന്‍ നിന്നെ രഹസ്യമായി നിരീക്ഷിക്കുന്നു' എന്ന തലക്കെട്ടോടെയായിരുന്നു ചന്ദ്രയാന്‍2 ഓര്‍ബിറ്ററില്‍നിന്നുള്ള ചിത്രം പുറത്തുവിട്ടത്. ചന്ദ്രനു ചുറ്റും, നിലവിലുള്ള ഏറ്റവും മികച്ച റെസല്യൂഷനുള്ള ക്യാമറയായ ഓര്‍ബിറ്റര്‍ ഹൈ റെസല്യൂഷന്‍ ക്യാമറയിലാണ് ഈ ചിത്രം പകര്‍ത്തിയതെന്നും ഐ.എസ്.ആര്‍.ഒ. വ്യക്തമാക്കിയിരുന്നു.

ചന്ദ്രയാന്‍ മൂന്നില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ കാത്തിരിക്കുകയാണ് ലോകം. ലാന്‍ഡറിലെ പ്രധാന മൂന്ന് പേ ലോഡുകളും പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. റോവറിലെ രണ്ട് പേ ലോഡുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന ജോലികള്‍ക്കും വൈകാതെ തുടക്കമാകും. റോവര്‍ ചന്ദ്രനില്‍ ഇറങ്ങിയതോടെ 14 ദിവസം നീളുന്ന ദൗത്യത്തിനാണ് തുടക്കമാകുന്നത്. ലാന്‍ഡറിനും റോവറിനും പതിനാല് ദിവസത്തെ ദൗത്യകാലാവധിയാണ് നല്‍കിയിരിക്കുന്നത്. ചന്ദ്രനില്‍ പകല്‍ സമയം മുഴുവന്‍ പ്രവര്‍ത്തിച്ച്, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ രഹസ്യങ്ങള്‍ പുറത്തെത്തിക്കുകയാണ് ചന്ദ്രയാന്‍ മൂന്നിന്റെ ഉദ്ദേശം. ഇതിന്റെ ഭാഗമായി ലാന്‍ഡര്‍ പേ ലോഡുകള്‍ അടുത്ത ദിവസങ്ങളില്‍ പ്രവര്‍ത്തന സജ്ജമാകും. ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടതുകൊണ്ടാണ് ഇത്തവണ നമുക്ക് വിജയിക്കാന്‍ കഴിഞ്ഞതെന്ന് ഐഎസ്ആര്‍ഒ എല്‍പിഎസ്!സി മേധാവി വി നാരായണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ലോക ബഹിരാകാശ നേട്ടങ്ങളുടെ തലപ്പത്തേക്ക് ഇന്ത്യയെ ഉയര്‍ത്തുന്നതാണ് ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന്റെ പൂര്‍ണ്ണ വിജയം. ഐഎസ്ആര്‍ഒ പ്രതീക്ഷിച്ച സമയത്ത് തന്നെ ഇന്ത്യയുടെ ചാന്ദ്ര പേടകം ചന്ദ്രോപരിതലം തൊട്ടു. ഈ നേട്ടത്തോടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. പിന്നാലെ ചന്ദ്രയാന്‍ മൂന്നില്‍ നിന്നുള്ള ആദ്യ ചിത്രങ്ങള്‍ പുറത്ത് വന്നു. ലാന്‍ഡറിലെ ക്യാമറകള്‍ എടുത്ത ചന്ദ്രോപരിതലത്തിലെ നാല് ചിത്രങ്ങളാണ് ഐഎസ്ആര്‍ഒ പുറത്തുവിട്ടത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (8 minutes ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (18 minutes ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (43 minutes ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (59 minutes ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (1 hour ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (1 hour ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (1 hour ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (2 hours ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (2 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (2 hours ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (2 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (3 hours ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (3 hours ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (3 hours ago)

Malayali Vartha Recommends