ചന്ദ്രയാന്‍ 3ലൂടെ രാജ്യം കൈവരിച്ചത് വലിയ നേട്ടം... ചന്ദ്രയാന്‍ 3ന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞന്മാരെ നേരില്‍ക്കണ്ട് അഭിനന്ദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗളൂരുവിലെത്തി....പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ബംഗളുരു നഗരത്തില്‍ കനത്ത ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

ചന്ദ്രയാന്‍ 3ന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞന്മാരെ നേരില്‍ക്കണ്ട് അഭിനന്ദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗളൂരുവിലെത്തി. അല്‍പസമയം മുമ്പാണ് അദ്ദേഹം എച്ച് എ എല്‍ വിമാനത്താവളത്തിലെത്തിയത്.
ഗ്രീസ് സന്ദര്‍ശനത്തിന് പിന്നാലെയാണ് മോദി ബംഗളൂരുവിലെത്തിയത്. ബി ജെ പി പ്രവര്‍ത്തകരും നാട്ടുകാരും പ്രധാനമന്ത്രിക്ക് ഗംഭീര സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. ബംഗളൂരുവിലെത്തിയെന്നും ശാസ്ത്രജ്ഞരെ കാണാന്‍ കാത്തിരിക്കുകയാണെന്നും മോദി ട്വീറ്റ് ചെയ്തു.
ചന്ദ്രയാന്‍ 3ലൂടെ രാജ്യം കൈവരിച്ചത് വലിയ നേട്ടമാണെന്ന് അദ്ദേഹം പ്രതികരിച്ചു.ചന്ദ്രയാന്‍ ദൗത്യം വിജയിച്ചതിന് പിന്നാലെ ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ അടക്കമുള്ളവരെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി അഭിനന്ദിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ബംഗളുരു നഗരത്തില്‍ കനത്ത ഗതാഗത നിയന്ത്രണമാണ് ഏര്‍പ്പെടുത്തി.
https://www.facebook.com/Malayalivartha



























