ശാസ്ത്രജ്ഞര്‍ക്ക് സല്യൂട്ട് ... ചന്ദ്രനില്‍ ഇന്ത്യയുടെ ശംഖനാദം മുഴക്കിയ ചന്ദ്രയാന്‍ 3 ന് വേണ്ടി പ്രവര്‍ത്തിച്ച ഓരോ ശാസ്ത്രജ്ഞരും രാജ്യത്തെ ഉയരങ്ങളില്‍ എത്തിച്ചു...ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ വിജയത്തിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞന്‍മാരെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി....

ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ വിജയത്തിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞന്‍മാരെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശാസ്ത്രജ്ഞര്‍ക്ക് സല്യൂട്ട് നല്‍കിയ പ്രധാനമന്ത്രി, ചന്ദ്രനില്‍ ഇന്ത്യയുടെ ശംഖനാദം മുഴക്കിയ ചന്ദ്രയാന്‍ 3 ന് വേണ്ടി പ്രവര്‍ത്തിച്ച ഓരോ ശാസ്ത്രജ്ഞരും രാജ്യത്തെ ഉയരങ്ങളില്‍ എത്തിച്ചുവെന്നും പറഞ്ഞു.
ചന്ദ്രയാന്‍ 3 ലൂടെ രാജ്യത്തിന്റെ പ്രൗഢി ചന്ദ്രനോളം എത്തി. ലോകം ഇന്നേ വരെ എത്തിയിട്ടില്ലാത്ത ഇടത്താണ് നമ്മള്‍ കാലുകുത്തിയത്. പുതിയ, മാറുന്ന ഇന്ത്യ, ഇരുണ്ട കോണില്‍ പോലുമെത്തി വെളിച്ചം തെളിക്കുന്നു.
വലിയ ശാസ്ത്രസമസ്യകള്‍ പോലും പരിഹരിക്കാനായി ഇന്ത്യയുടെ ശാസ്ത്രലോകത്തിന് ശേഷിയുണ്ട്. ചന്ദ്രയാന്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടന്ന ഓരോ നിമിഷവും ഓര്‍മയിലുണ്ട്. രാജ്യം ആഘോഷാരവം മുഴക്കിയ നിമിഷം എങ്ങനെ മറക്കും. ഓരോ ഇന്ത്യക്കാരനും ഒരു വലിയ പരീക്ഷ പാസ്സായ പോലെ, സ്വന്തം നേട്ടം പോലെ ആഘോഷിച്ചു. ഈ നേട്ടം യാഥാര്‍ഥ്യമാക്കിയത് ശാസ്ത്രജ്ഞന്മാരാണ്.
പ്രഗ്യാന്‍ ചന്ദ്രോപരിതലത്തില്‍ കാല്‍പ്പാടുകള്‍ പതിപ്പിച്ചു കഴിഞ്ഞു. ലോകം മുഴുവന്‍ ഇന്ത്യയുടെ നേട്ടം അംഗീകരിച്ച് കഴിഞ്ഞു. ഇസ്രോയുടെ ഓരോ അംഗങ്ങള്‍ക്കും നന്ദി. നിങ്ങള്‍ രാജ്യത്തെ ഉയരങ്ങളില്‍ എത്തിച്ചു. ചന്ദ്രനില്‍ വിക്രം കാല്‍ കുത്തിയ ഇടം ഇനി ശിവശക്തി എന്ന് അറിയപ്പെടും. ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ സ്പര്‍ശിച്ച അഭിമാനകരമായ നിമിഷം താന്‍ വിദേശത്ത് ആയിരുന്നെങ്കിലും മനസ് നിങ്ങള്‍ക്ക് ഒപ്പമായിരുന്നു. ഈ നിമിഷം നിങ്ങളുടെ ഒപ്പം എത്താന്‍ കഴിഞ്ഞതില്‍ സന്തോഷം. വിദേശ സന്ദര്‍ശനം പൂര്‍ത്തിയായാലുടന്‍ നിങ്ങളെ വന്ന് കാണാനാണ് ആഗ്രഹിച്ചതെന്നും പ്രധാനമന്ത്രി ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്ത് പറഞ്ഞു.
അതേസമയം
ഇസ്രോ മേധാവി എസ് സോമനാഥും ശാസ്ത്രജ്ഞരും ചേര്‍ന്നാണ് പ്രധാനമന്ത്രിയെ ഇസ്ട്രാക് ക്യാമ്പസിലേക്ക് സ്വീകരിച്ചത്. പ്രധാനമന്ത്രി എത്തിയതില്‍ അഭിമാനവും സന്തോഷവുമെന്നും ഇസ്രോ മേധാവി എസ് സോമനാഥ് പറഞ്ഞു.
"
https://www.facebook.com/Malayalivartha



























