സൂര്യന്റെ രഹസ്യം പഠിക്കാൻ ആദിത്യ എൽ1 ദൗത്യം സെപ്റ്റംബർ രണ്ടിന് വിക്ഷേപിക്കും !!!ഐഎസ്ആർഒയുടെ ബെംഗളൂരു ആസ്ഥാനത്ത് പ്രധാനമന്ത്രിയുമായി ശാസ്ത്രജ്ഞർ സംവദിച്ചതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം

ചന്ദ്രയാൻ മൂന്നിന്റെ വിജയവും ഐഎസ്ആർഒയ്ക്ക് നൽകുന്ന ആത്മവിശ്വാസവും ചെറുതല്ല. ചന്ദ്രയാൻ മൂന്ന് ദൗത്യത്തിനിടയിൽ തന്നെ നാം അറിഞ്ഞതാണ് അടുത്ത നമ്മുടെ നീക്കം സൂര്യനിലേക്കാണ് ആണെന്ന്. നമ്മുടെ അടുത്ത ദൗത്യത്തെ കുറിച്ചുള്ള വിവരമാണ് പങ്കു വയ്ക്കാനുള്ളത്. സൂര്യന്റെ രഹസ്യം പഠിക്കാൻ ആദിത്യ എൽ1 ദൗത്യം വിക്ഷേപിക്കാൻ പോകുന്നത് സെപ്റ്റംബർ രണ്ടിന് എന്നാണ് സൂചന.
ഐഎസ്ആർഒയുടെ ബെംഗളൂരു ആസ്ഥാനത്ത് പ്രധാനമന്ത്രിയുമായി ശാസ്ത്രജ്ഞർ സംവദിച്ചതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം നടത്തിയത് . ഐഎസ്ആർഒയിലെ ഉന്നത ബഹിരാകാശ ശാസ്ത്രജ്ഞനും അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻ സെന്റർ ഡയറക്ടറുമായ നിലേഷ് എം ദേശായിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൂര്യനെ കുറിച്ച് പഠിക്കുന്നതിനുള്ള ആദിത്യ-എൽ1 ദൗത്യം വിക്ഷേപണത്തിന് സജ്ജമാണെന്നും സെപ്റ്റംബർ 2ന് വിക്ഷേപിക്കാനാണ് സാധ്യതയെന്നും അദ്ദേഹം അറിയിച്ചു.
ഐഎസ്ആർഒയുടെ ചരിത്രത്തെ മാറ്റി മറിക്കുന്ന ദൗത്യമായി ഇത് മാറും . ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും, പിഎസ്എൽവി-എക്സ്എൽ വിക്ഷേപണ വാഹനം വിക്ഷേപിക്കും. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 800 കിലോമീറ്റർ അകലെ ലോ എർത്ത് ഓർബിറ്റിലേക്കാണ് വിക്ഷേപണം നടത്തുന്നത് .
സൂര്യനിൽ നിന്ന് ഏകദേശം 149 ദശലക്ഷം കിലോമീറ്റർ അകലെയുള്ള ലാഗ്രാഞ്ച് പോയിന്റ് 1 (എൽ1) എന്ന പ്രത്യേക ബിന്ദുവിന് ചുറ്റുമാണ് ഇത് ഭ്രമണം ചെയ്യുന്നത്. .സൂര്യന്റെ അന്തരീക്ഷം, പരിസ്ഥിതി, അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പഠിക്കും, ഗവേഷണം നടത്തും . 1500 കിലോഗ്രാം ഭാരമുള്ള പേടകത്തിൽ സൂര്യന്റെ അന്തരീക്ഷത്തിന്റെ വിവിധ ഭാഗങ്ങൾ പഠിക്കാൻ’പേലോഡ്’ എന്ന പ്രത്യേക ഉപകരണങ്ങൾ വഹിക്കുന്നുണ്ട് . ഉപഗ്രഹം വഹിക്കുന്നത്, ഏഴ് പേലോഡുകളാകും.
https://www.facebook.com/Malayalivartha



























