ഗഗന്‍യാന്‍ പദ്ധതിയുടെ പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നു.... മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കുന്ന ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന് മുന്നോടിയായി വ്യോമ മിത്ര എന്ന വനിതാ ഹ്യൂമനോയിഡ് റോബോട്ടിന്റെ പരീക്ഷണ യാത്ര ഒക്ടോബര്‍ രണ്ടാംവാരം നടത്തുമെന്ന് കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രി

ഗഗന്‍യാന്‍ പദ്ധതിയുടെ പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നു.... മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കുന്ന ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന് മുന്നോടിയായി വ്യോമ മിത്ര എന്ന വനിതാ ഹ്യൂമനോയിഡ് റോബോട്ടിന്റെ പരീക്ഷണ യാത്ര ഒക്ടോബര്‍ രണ്ടാംവാരം നടത്തുമെന്ന് കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ്.
കൊവിഡ് കാരണം വൈകിയ ഗഗന്‍യാന്‍ പദ്ധതിയുടെ പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നു. ട്രയല്‍ ദൗത്യം ഒക്ടോബര്‍ ആദ്യം ആസൂത്രണം ചെയ്യുകയാണ്. ബഹിരാകാശയാത്രികരെ അയയ്ക്കുന്നത് പോല തിരികെ കൊണ്ടുവരുന്നതും പ്രധാനമാണ്.
രണ്ടാം ദൗത്യത്തിലാണ് മനുഷ്യനെ പോലെ പെരുമാറുന്ന പെണ്‍ റോബോട്ടിനെ അയയ്ക്കുന്നത്. ട്രയല്‍ വിജയിച്ചാല്‍ പദ്ധതിയുമായി മുന്നോട്ട് പോകാമെന്നും മന്ത്രി .ചന്ദ്രയാന്‍-3ദൗത്യത്തിന്റെ വാര്‍ത്തകള്‍ ഐ.എസ്.ആര്‍.ഒയില്‍ നിന്ന് വരുന്നതും കാത്ത് ആകാംക്ഷയോടെയാണിരുന്നത്.
പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പോയപ്പോഴായിരുന്നു താന്‍ ആദ്യം പരിഭ്രാന്തിയിലായത്. ലാന്‍ഡിംഗ് വളരെ സുഗമമായിരുന്നുവെന്നും ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
"
https://www.facebook.com/Malayalivartha



























