യുവാക്കളെ ശാസ്ത്രത്തിലേക്ക് ആകര്‍ഷിക്കണം... ചന്ദ്രയാന്റെ വിജയത്തെത്തുടര്‍ന്നുണ്ടായ സാഹചര്യം യുവാക്കളില്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്താന്‍ ഉപയോഗപ്പെടുത്തണമെന്ന്പ്രധാനമന്ത്രി നരേന്ദ്ര മോദി

യുവാക്കളെ ശാസ്ത്രത്തിലേക്ക് ആകര്‍ഷിക്കണം... ചന്ദ്രയാന്റെ വിജയത്തെത്തുടര്‍ന്നുണ്ടായ സാഹചര്യം യുവാക്കളില്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്താന്‍ ഉപയോഗപ്പെടുത്തണമെന്ന്പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രയാന്‍ മൂന്നിന്റെ വിജയവും ഒപ്പം വിദേശപര്യടനത്തിനു ശേഷമുള്ള പ്രധാനമന്ത്രിയുടെ മടക്കവും ആഘോഷിക്കാന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ ബിജെപി സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
ബ്രിക്സ് ഉച്ചകോടിക്കിടയിലും ഗ്രീസിലെ സന്ദര്‍ശനത്തിനിടയിലും ചന്ദ്രയാന്‍ വിജയത്തില്‍ അഭിനന്ദനം അര്‍പ്പിച്ചുകൊണ്ടുള്ള ഒട്ടേറെ സന്ദേശങ്ങള്‍ തനിക്കു ലഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി ജെപി നഡ്ഡയുടെ നേതൃത്വത്തിലാണ് മോദിക്കു സ്വീകരണം ഒരുക്കിയത്. പാര്‍ലമെന്റ് അംഗങ്ങളും ഒട്ടേറെ പ്രവര്‍ത്തകരും സ്വീകരണത്തില്‍ പങ്കെടുത്തിരുന്നു.
രാജ്യത്തിന്റെ അഭിമാനമായി മാറിയ ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ പങ്കാളികളായ ശാസ്ത്രജ്ഞന്‍മാരേയും ഐഎസ്ആര്‍ഒ ജീവനക്കാരേയും രാവിലെ ബംഗളൂരു ഐഎസ്ആര്‍ഒ കേന്ദ്രത്തില്‍ എത്തിയ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
ദ്വിരാഷ്ട്ര സന്ദര്‍ശനത്തിനു ശേഷം നേരെ ബംഗളൂരുവിലെത്തിയ അദ്ദേഹം പീനിയയിലെ ഇസ്റോയുടെ ടെലി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ് വര്‍ക്ക് സെന്ററില്‍ ഒരുക്കിയ ചന്ദ്രയാന്‍ മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്സിലെത്തി ശാസ്ത്രജ്ഞരെ നേരില്‍ കണ്ട് അഭിനന്ദിച്ചിരുന്നു.
https://www.facebook.com/Malayalivartha



























