ചന്ദ്രയാനിൽ നിന്ന് ആവേശം..ഗഗൻയാൻ വേറെ ലെവൽ..രണ്ടാം ഘട്ടത്തിലെ സർപ്രൈസ് വെളിപ്പെടുത്തി മന്ത്രി ; അമ്പരന്ന് ലോകരാജ്യങ്ങൾ...!

ഇസ്രൊയുടെ ബഹിരാകാശ യാത്രയിലെ വലിയൊരു നാഴികകല്ലാണ് ചന്ദ്രയാന്‍ മൂന്നിലൂടെ സംഭവിച്ചിരിക്കുന്നത്. മറ്റ് രാജ്യങ്ങൾ അസാധ്യമെന്ന് കരുതിയ കാര്യമാണ് ഇന്ത്യ ചെയ്തു കാണിച്ചത്..ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ഗഗൻയാൻ ദൗത്യം, മംഗൾയാൻ രണ്ട്, മൂന്ന്, ആദിത്യ എൽ 1, ശുക്രയാൻ എന്നിവ ശാസ്ത്രരംഗത്ത് കുതിച്ചുചാട്ടത്തിന് വഴിവെക്കുന്ന ദൗത്യങ്ങളാണ്.ഇപ്പോഴിതാ ഗഗൻയാൻ ദൗത്യത്തെ കുറിച്ച് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ്.
അതേസമയം ഗഗന്‍യാന്‍ പദ്ധതി എന്തുകൊണ്ട് വൈകി എന്നതിലും മന്ത്രി വിശദീകരണം നല്‍കി.കോവിഡ് കാരണം വൈകിയ ഗഗന്‍യാന്‍ പദ്ധതിയുടെ ആദ്യഘട്ടം ഒക്ടോബറില്‍ ഉണ്ടാവുമെന്ന് കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിങ്.ഗഗന്‍യാന്റെ ആദ്യഘട്ട പരീക്ഷണയാത്ര ഒക്ടോബര്‍ ആദ്യ ആഴ്ചയോ രണ്ടാമത്തെ ആഴ്ചയോ നടത്തുമെന്നും രണ്ടാംഘട്ടത്തില്‍ നേരത്തെ പ്രഖ്യാപിച്ചത് പോലെ ഇന്ത്യയുടെ 'വ്യോമിത്ര' എന്ന വനിതാ റോബോട്ടിനെ ബഹിരാകാശത്തേക്ക് അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആദ്യം സെപ്തംബറിൽ ഷെഡ്യൂൾ ചെയ്ത, ആളില്ലാ പരീക്ഷണ ദൗത്യമായ ഗഗൻയാനിന്റെ ആദ്യ ഘട്ടം ഒക്ടോബറിലേക്ക് പുനഃക്രമീകരിക്കുകയായിരുന്നു.ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിലാണ് 'വ്യോമിത്ര'യുടെ സാന്നിധ്യം ഉൾപ്പെടുന്നത്.
മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്‌ക്കുന്ന ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായി വ്യോമ മിത്ര എന്ന വനിതാ ഹ്യൂമനോയിഡ് റോബോട്ടിന്റെ പരീക്ഷണ യാത്ര ഒക്‌ടോബർ രണ്ടാംവാരം നടത്തുമെന്ന് കേന്ദ്ര ശാസ്‌ത്രസാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു.ബഹിരാകാശത്തേക്കുള്ള പുതിയ വാതിലുകള്‍ പ്രധാനമന്ത്രി തുറന്നു നല്‍കിയെന്നും അതാണ് ചന്ദ്രയാനെ വിജയത്തിലേക്ക് നയിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ഇന്ത്യയുടെ ബഹിരാകാശ മേഖല തുറന്നിടാന്‍ വഴിയൊരുക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്.2019 വരെ ശ്രീഹരിക്കോട്ടയുടെ വാതിലുകള്‍ അടഞ്ഞു കിടക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ മാധ്യമങ്ങള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അവിടേക്ക് ക്ഷണം ലഭിച്ചു.ഇത്തവണ ദൗത്യം ജനങ്ങളുടെ കൈകളിലായിരുന്നുവെന്നും മന്ത്രി പറഞ്ഞു. . ദേശീയ മാധ്യമമായ എന്‍.ഡി.ടി.വിയുടെ ജി20 കോണ്‍ക്ലേവിനിടെയായിരുന്നു മന്ത്രിയുടെ ഈ പ്രതികരണം.
അതേസമയം,ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വാർത്തകൾ ISROയിൽ നിന്ന് വരുന്നതും കാത്ത് ആകാംക്ഷയോടെയാണിരുന്നത്.ചന്ദ്രയാൻ-3 ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം സ്പർശിച്ചപ്പോൾ അവർ അനുഭവിച്ച ആശ്വാസവും സന്തോഷവും അദ്ദേഹം വിവരിച്ചു. ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷന്റെയും രാജ്യത്തിന്റെയും യാത്രയിലെ ഒരു കുതിപ്പാണ് ചന്ദ്രനിലിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
600 കോടിയോളമാണ് ചെലവ് കുറഞ്ഞത്. ചന്ദ്രന്റെയും ഹൈഡ്രജന്റെയും, ഓക്‌സിജന്റെയും ലഭ്യതയില്‍ ശാസ്ത്രീയമായ പഠനം നടത്തിയതാണ് ചന്ദ്രയാന്‍ ദൗത്യത്തെ വ്യത്യസ്തമാക്കുന്തനെന്നും മന്ത്രി പറഞ്ഞു.ഇത് മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനാവില്ലെന്നും മന്ത്രി പറഞ്ഞു.
ബഹിരാകാശയാത്രികരെ അയയ്‌ക്കുന്നത് പോലെ തിരികെ കൊണ്ടുവരുന്നതും പ്രധാനമാണ്.രണ്ടാം ദൗത്യത്തിലാണ് മനുഷ്യനെ പോലെ പെരുമാറുന്ന പെൺ റോബോട്ടിനെ അയയ്‌ക്കുന്നത്..മനുഷ്യന്റെ എല്ലാ പ്രവർത്തനങ്ങളും ‘വയോമിത്ര’ ബഹിരാകാശത്ത് ചെയ്യും.ട്രയൽ വിജയിച്ചാൽ പദ്ധതിയുമായി മുന്നോട്ട് പോകാമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha



























