ഇടതുപക്ഷവുമായുള്ള സഖ്യം തുടരുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍...

ഇടതുപക്ഷവുമായുള്ള സഖ്യം തുടരുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. തെരഞ്ഞെടുപ്പിന് വേണ്ടിയല്ല, ആശയപരമായ സഖ്യമാണ് ഡിഎംകെയും ഇടത് പാര്‍ട്ടികളുമായുള്ളതെന്ന് സ്റ്റാലിന്‍ .
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി ഒന്നിച്ച് ബിജെപിയെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, അഴിമതിയെക്കുറിച്ച് സംസാരിക്കാന്‍ നരേന്ദ്രമോദിക്ക് എന്ത് യോഗ്യതയാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രി .
സിഎജി റിപ്പോര്‍ട്ടില്‍ കേന്ദ്ര സര്‍ക്കാറിന്റെ 7 അഴിമതികള്‍ കണ്ടെത്തി. അതിനെക്കുറിച്ച് സംസാരിക്കാന്‍ മോദി എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്നും സ്റ്റാലിന്‍ ചോദിച്ചു. ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനം പോലും നടപ്പാക്കാതെ രാജ്യത്തെ വിഭജിക്കുക മാത്രമാണ് മോദി ചെയ്തതെന്നും വിമര്‍ശിച്ച് സ്റ്റാലിന്‍ .
അടുത്ത 'ഇന്ത്യ' മുന്നണി യോഗത്തില്‍ നിര്‍ണായക തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താനും 'ഇന്ത്യ' യോഗത്തില്‍ പങ്കെടുക്കുമെന്നും സ്റ്റാലിന്‍ അറിയിച്ചു. അടുത്ത വ്യാഴം, വെള്ളി ദിവസങ്ങളില്‍ മുംബൈലില്‍ വെച്ചാണ് യോഗം ചേരുക.
"
https://www.facebook.com/Malayalivartha



























