സ്ത്രീ ശക്തിയുടെ ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് ചന്ദ്രയാന്‍ -മൂന്ന്... ദൗത്യത്തില്‍ നിരവധി വനിത ശാസ്ത്രജ്ഞരും എന്‍ജിനീയര്‍മാരും നേരിട്ട് പങ്കാളികളായതായും മോദി

സ്ത്രീ ശക്തിയുടെ ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് ചന്ദ്രയാന്‍ -മൂന്ന്... ദൗത്യത്തില്‍ നിരവധി വനിത ശാസ്ത്രജ്ഞരും എന്‍ജിനീയര്‍മാരും നേരിട്ട് പങ്കാളികളായതായും മോദി . മന്‍ കി ബാത്ത് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഒരു രാജ്യത്തിന്റെ പെണ്‍മക്കള്‍ തീവ്ര ഉത്കര്‍ഷേച്ഛ നിറഞ്ഞവരാകുമ്പോള്‍, ആ രാജ്യം വികസിക്കുന്നതില്‍നിന്ന് ആര്‍ക്കാണ് തടയാന്‍ കഴിയുക. പുതിയ ഇന്ത്യയുടെ ഉത്സാഹത്തിന്റെ അടയാളമായി ചന്ദ്രയാന്‍ ദൗത്യം മാറിയിരിക്കുന്നു.
ഏത് സാഹചര്യങ്ങളിലും വിജയം നേടാനുള്ള കഴിവ് ഇന്നത്തെ ഇന്ത്യക്കുണ്ട്. ഈ ദൗത്യത്തിലെ ഒരുവശം മാത്രമാണ് നിങ്ങളോട് എനിക്ക് ചര്‍ച്ച ചെയ്യാനുള്ളത്. സ്ത്രീ ശക്തിയുടെ കഴിവ് കൂടി ചേരുമ്പോള്‍ അസാധ്യമായത് സാധ്യമാകും' -പ്രധാനമന്ത്രി അഭിപ്രായപ്പെടുകയുണ്ടായി.
ജി20യുടെ അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുത്തത് മുതല്‍ അത് കൂടുതല്‍ വിശാല ഫോറമായി മാറി. ജി20യുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മേളനത്തിന് ഇന്ത്യ ഒരുങ്ങിയെന്നും കൂട്ടിച്ചേര്‍ത്തു മോദി . കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് ജി20 അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുക്കുന്നത്.
"
https://www.facebook.com/Malayalivartha



























