ചന്ദ്രയാന്‍ 3 ഇറങ്ങിയ ചന്ദ്രനിലെ ദക്ഷിണ ദ്രുവത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവശക്തി എന്ന് പേരിടാൻ അവകാശമുണ്ട്; മുമ്പും പല രാജ്യങ്ങളും ഇത്തരത്തില്‍ പേരിട്ടുണ്ട്; പേരിട്ടതിൽ വിവാദത്തിന്റെ ആവശ്യമില്ല; വിവാദങ്ങളോട് പ്രതികരിച്ച് ഐഎസ്ആർഒ ചെയർമാൻ

കഴിഞ്ഞ ദിവസം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഐഎസ്ആർഒയിലെത്തി സയന്റിസ്‌കുകളെ നേരിട്ട് കാണുകയും അവർക്ക് വേണ്ട ഊർജ്ജം പകരുകയും ചെയ്തിരുന്നു. മാത്രമല്ല കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ പ്രസംഗത്തിൽ ചന്ദ്രയാൻ ഇറങ്ങിയ സ്ഥലത്തെ ശിവശക്തി പോയിന്റ് എന്ന് വിളിക്കും എന്നൊരു പ്രസ്താവന പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് വളരെ വിവാദമായിരുന്നു. ശിവശക്തി പോയിന്റ് എന്നൊരു പേരിട്ടത് വളരെ വലിയ രീതിയിൽ വിവാദമായി. ഇപ്പോൾ ഇതാ ഈ വിവാദങ്ങളോട് പ്രതികരിച്ച് ഐഎസ്ആർഒ ചെയർമാൻ രംഗത്ത് വന്നിരിക്കുകയാണ്. .
ചന്ദ്രയാന്‍ 3 ഇറങ്ങിയ ചന്ദ്രനിലെ ദക്ഷിണ ദ്രുവത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവശക്തി എന്ന് പേരിടാൻ അവകാശമുണ്ട് എന്നാണ് അദ്ദേഹം പറയുന്നത് . മുമ്പും പല രാജ്യങ്ങളും ഇത്തരത്തില്‍ പേരിട്ടുണ്ടെന്നും പേരിട്ടതിൽ വിവാദത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രവും വിശ്വാസവും രണ്ടും രണ്ടാണെന്നും ക്ഷേത്ര സന്ദർശനം വ്യക്തിപരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രയാൻ 3 കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പല വിലപ്പെട്ട വിവരങ്ങളും കിട്ടി. ശാസ്ത്രജ്ഞരുടെ അവലോകനങ്ങൾക്ക് ശേഷം നിഗമനങ്ങൾ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റോവറും ലാൻഡറും എടുത്ത കൂടുതൽ ചിത്രങ്ങളും ശേഖരിച്ച വിവരങ്ങളും വൈകാതെ പുറത്തുവിടുമെന്ന് ചെയർമാൻ എസ് സോമനാഥ് നേരത്തെ അറിയിച്ചിരുന്നു. ചന്ദ്രയാൻ മൂന്ന് ദൗത്യം നൂറ് ശതമാനം വിജയമാണെന്നും കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാമെന്നും സോമനാഥ് വ്യക്തമാക്കി ചിത്രങ്ങളെക്കാൾ ഇപ്പോൾ പ്രാധാന്യം നൽകുന്നത് പരീക്ഷണ ഉപകരണങ്ങളിൽ നിന്നുള്ള ശാസ്ത്രീയ വിവരങ്ങൾക്കാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha



























