അതിർത്തിയിൽ വീണ്ടും സര്‍ജിക്കല്‍ സ്‌ട്രൈക്ക്? പാകിസ്താന്‍ വിറച്ചു! സംഭവിച്ച മറ്റൊന്ന്... വെറും തിരിച്ചടി മാത്രം!

ഇന്ത്യ വീണ്ടും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി. പാകിസ്താനില്‍ ഇന്ത്യന്‍ സൈന്യം വീണ്ടും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയെന്ന് റിപ്പോര്‍ട്ട്. പാക് അധീന കശ്മീരില്‍ ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയെന്നും എട്ടു ഭീകരരെയും അനേകം ലോഞ്ച് പാഡുകളും നശിപ്പിച്ചെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവിട്ടത് ദൈനിക് ജാഗരണ്‍ ആയിരുന്നു.
2019ല്‍ പുല്‍വാമയില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ നടന്ന ആക്രമണവും ബാലക്കോട്ടില്‍ സൈന്യം നടത്തിയ തിരിച്ചടിയുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. ബാലക്കോട്ടില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ പാകിസ്താന് ശക്തമായ പ്രഹരം ഏല്‍പ്പിക്കാന്‍ സൈന്യത്തിന് സാധിച്ചു. സമാനമായ വാര്‍ത്തയാണ് ഇപ്പോഴും പ്രചരിക്കുന്നത്.
ശനിയാഴ്ച രാത്രി അനേകം എസ്എഫ് കമാന്റോകള്‍ അതിര്‍ത്തി കടന്ന് കോള്‍ട്ടിയിലേക്ക് പോയെന്നും ആക്രമണം നടത്തിയെന്നുമായിരുന്നു ജാഗരന്റെ റിപ്പോര്‍ട്ട്. എന്നാൽ സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായതോടെ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തുവന്നു. പ്രതിരോധ മന്ത്രാലയം ഈ വാര്‍ത്ത തള്ളിയിട്ടുണ്ട്.
അത് സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആയിരുന്നില്ലെന്നും പാകിസ്താനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റ ശ്രമം തകര്‍ക്കുകയായിരുന്നു എന്നുമാണ് വിശദീകരണം. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ ബാലകോട്ട് സെക്ടറിലെ നിയന്ത്രണ രേഖയിൽ (എൽഒസി) പാകിസ്താൻ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമത്തിന് കനത്ത തിരിച്ചടി നൽകിയെന്നും സൈന്യം സ്ഥിരീകരിച്ചു.
ജമ്മു കശ്മീരിലെ ബലാക്കോട്ട് സെക്ടറില്‍ നിന്നും അനേകം തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായതായിട്ടാണ് പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തി രേഖ ലംഘിച്ച് കടക്കാന്‍ രണ്ടു തീവ്രവാദികള്‍ നടത്തിയ ശ്രമം സൈന്യം തിരിച്ചറിഞ്ഞിരുന്നതായി തിങ്കളാഴ്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
കാലാവസ്ഥ, പുകമഞ്ഞ്, കുറ്റിക്കാട് മറ്റു സൗകര്യങ്ങളെല്ലാം ഉപയോഗിച്ച് ബാലാക്കോട്ടെയിലെ ഹാമിര്‍പൂറിലേക്ക് അതിക്രമിച്ച കടക്കാന്‍ ഭീകരര്‍ ശ്രമം നടത്തിയെന്നാണ് സൈന്യം പറയുന്നത്. ഏറ്റുമുട്ടലിനിടെ, നിയന്ത്രണരേഖ കടന്ന് ഇന്ത്യൻ ഭാഗത്തേക്ക് കടക്കാൻ ശ്രമിച്ച രണ്ട് ഭീകരർ, ഇന്ത്യൻ സൈന്യത്തിന്റെ വെടിയേറ്റ് വീണു .
“അവർ നിലത്ത് വീണു, പക്ഷേ അത് അകലെയായിരുന്നു … പ്രദേശം വളയുകയും പിന്നീട് പൂർണ്ണമായും ഭീകരവിമുക്തമാക്കുകയും ചെയ്തു, ” സൈനിക വൃത്തങ്ങൾ പറഞ്ഞു. ജമ്മുവിലെ വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങളും കശ്മീര്‍ പോലീസും നല്‍കിയ വിവരം ബലാക്കോട്ട് സെക്ടറില്‍ നിന്നും അതിര്‍ത്തി രേഖയ്ക്ക് അടുത്ത് ഭീകരര്‍ കാത്തിരിക്കുന്നു എന്നായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജാഗ്രത പുലര്‍ത്തുകയായിരുന്നു എന്നാണ് മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നത്.
ഭീകരര്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചപ്പോള്‍ ഇന്ത്യന്‍ സൈന്യം കനത്ത വെടിവെയ്പ്പ് നടത്തുകയും അവരെ പിന്തിരിപ്പിക്കുകയും ചെയ്തു. അതില്‍ ഒരാള്‍ അതിര്‍ത്തിരേഖയ്ക്ക് അടുത്തുവെച്ച് താഴെ വീണു. തുടര്‍ന്ന് സൈന്യം ഇവിടേയ്ക്ക് ചെല്ലുകയും പരിശോധന നടത്തുകയും ചെയ്തു. പിന്നീട് ഉച്ചയ്ക്ക് ശേഷം കാലാവസ്ഥ മെച്ചപ്പെട്ടപ്പോള്‍ ഇവിടെ കൂടുതല്‍ പരിശോധനകളും നടത്തി. ഇതില്‍ ഒരു എ.കെ. 47 തോക്ക് കണ്ടെത്തി.
അതിനൊപ്പം പാകിസ്താന്‍ നിര്‍മ്മിത മരുന്നുകള്‍, രണ്ടു മാസികകള്‍, രണ്ടു ഗ്രനേഡുകള്‍, രക്തക്കറയും തെരച്ചിലില്‍ കണ്ടെത്തി. ഈ വെടിവെയ്പ്പില്‍ ഒരു തീവ്രവാദിയെങ്കിലും മരണമടഞ്ഞിരിക്കാമെന്നാണ് നിഗമനം. ഭീകരർക്ക് ഗുരുതരമായി പരിക്കേറ്റതായും നിയന്ത്രണരേഖയുടെ ഇന്ത്യൻ ഭാഗത്ത് നിന്ന് പാകിസ്താന്റെ ഭാഗത്തേക്ക് പോകുന്ന പാതയിൽ രക്തം കണ്ടെത്താനായതായും സൈന്യം വ്യക്തമാക്കി .
“ബാലാകോട്ട് സെക്ടറിലെ ഹാമിർപൂർ പ്രദേശത്തെ പ്രതികൂല കാലാവസ്ഥ, ഇടതൂർന്ന മൂടൽമഞ്ഞ് എന്നിവ കാരണം ഭീകരർക്ക് അതിർത്തിയിലേക്ക് നുഴഞ്ഞുകയറാൻ കഴിയും . ഒരു എകെ 47 റൈഫിൾ, 30 വെടിയുണ്ടകൾ, രണ്ട് ഹാൻഡ് ഗ്രനേഡുകൾ, പാക് മുദ്രയുള്ള മരുന്ന് സ്ട്രിപ്പുകൾ എന്നിവ കണ്ടെടുക്കാൻ കഴിഞ്ഞതായി സൈന്യം അറിയിച്ചു.
ഒന്നിലധികം രഹസ്യാന്വേഷണ ഏജൻസികളിൽ നിന്നും ജമ്മു കശ്മീർ പോലീസിൽ നിന്നും ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടുകൾ പ്രകാരം ബാലകോട്ട് സെക്ടറിൽ നിന്ന് അതിർത്തി കടക്കാൻ കാത്തിരിക്കുന്ന ഭീകരർ നിരവധിയാണ് . ഇതിന്റെ അടിസ്ഥാനത്തിൽ, സൈന്യം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട് .
പാക് അധിനിവേശ കശ്മീരിൽ (പിഒകെ) ഇന്ത്യൻ സൈന്യം മറ്റൊരു സർജിക്കൽ സ്‌ട്രൈക്ക് നടത്തുകയും ഭീകരരുടെ ലോഞ്ച് പാഡുകൾ നശിപ്പിക്കുകയും ചെയ്‌തെന്ന് നേരത്തെ ഒരു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. നേരത്തെ, പാക്ക് അധിനിവേശ കശ്മീരിൽ ഇന്ത്യൻ സൈന്യം ഒരിക്കൽക്കൂടി സർജിക്കൽ സ്ട്രൈക്ക് നടത്തിയതായി ഒരു ദേശീയ മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്.
ശനിയാഴ്ച രാത്രി നിയന്ത്രണ രേഖയ്ക്കും 2.5 കിലോമീറ്റർ ഉള്ളിലേക്കു കടന്ന് ഭീകരരുടെ നാല് ലോഞ്ചിങ് പാഡുകൾ ഇന്ത്യൻ സൈന്യം തകർത്തെന്നായിരുന്നു ചില സ്രോതസുകളെ ഉദ്ധരിച്ച് മാധ്യമം റിപ്പോർട്ട് ചെയ്തത്. ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്കിൽ 7–8 ഭീകരർ കൊല്ലപ്പെട്ടതായും റിപ്പോർട്ടിലുണ്ടായിരുന്നു. ഈ മിഷനിൽ പങ്കെടുത്ത ഇന്ത്യൻ സൈനികർ യാതൊരു കുഴപ്പവും കൂടാതെ തിരിച്ചെത്തിയെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഇതിനെത്തുടർന്നാണ് സൈന്യം പുതിയ പ്രസ്താവന ഇറക്കിയത് .
https://www.facebook.com/Malayalivartha



























