Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

ചന്ദ്രനിൽ നിന്നും അപൂർവ്വ രഹസ്യം കണ്ടെത്തി ചാന്ദ്രയാൻ... ലോകത്തെ ഞെട്ടിച്ച് ചാന്ദ്രയാൻ

27 AUGUST 2023 11:44 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ അഭിമാന പേടകമായ ചന്ദ്രയാന്‍ 3 പഠനം ആരംഭിച്ചു. മുൻകൂട്ടി തീരുമാനിച്ച എല്ലാ ഘട്ടങ്ങളും കൃത്യ സമയത്ത് പൂർത്തിയാക്കിയാണ് പേടകം സുരക്ഷിതമായി ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്തത്. വിക്രം ലാൻഡറിലെ ആദ്യ നിരീക്ഷണങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടിട്ടുണ്ട്. പേലോഡായ ചെയിസ്റ്റിൻ്റെ നിരീക്ഷണമാണ് പുറത്തുവിട്ടത്.

ChaSTE (Chandra’s Surface Thermophysical Experiment) എന്ന പേലോഡിൽ നിന്നുള്ള വിവരങ്ങളാണ് ഐഎസ്ആർഒ ഔദ്യോഗികമായി പുറത്തുവിട്ടത്. ചന്ദ്ര പ്രതലത്തിലെ പൂഴിക്ക് താപചാലക ശേഷി വളരെ കുറവ് എന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. വിക്രം ലാൻഡറിലെ ചന്ദ്ര സർഫാസ് തെർമോ ഫിസിക്കൽ എക്‌സ്പിരിമെന്റ് എന്ന ഉപകരണമാണ് താപനില രേഖപ്പെടുത്തിയത്. ചന്ദ്രനിലെ താപനിലയിൽ വലിയ വ്യത്യാസമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഉപരിതലത്തിൽ 50 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. എട്ട് സെൻ്റിമീറ്റർ താഴെ മൈനസ് പത്ത് ഡിഗ്രി സെൽഷ്യസാണുള്ളത്. ദക്ഷിണധ്രുവ മേഖലയ്‌ക്ക് സമീപത്തെ ചാന്ദ്രോപരിത്തലത്തിലെ താപ വസ്തുക്കളെ കുറിച്ചുള്ള വിവരങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ആദ്യമായാണ് ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശത്തെ മണ്ണിലെ താപസ്വഭാവം ഈ രീതിയിൽ പഠനവിധേയമാകുന്നത്. ഭാവിയിൽ ഈ മണ്ണുപയോഗിച്ച് ചന്ദ്രനിൽ നിർമ്മാണ പ്രവർത്തികൾ അടക്കം നടത്തുന്നതിനെ പറ്റിയുള്ള ഗവേഷണങ്ങൾക്ക് ചാസ്തേയിൽ നിന്ന് വരുന്ന വിവരങ്ങൾ സഹായകമാകും.

ഒരു ചാന്ദ്ര പകൽ മാത്രമാണ് ലാൻഡറിന്റെയും റോവറിന്റെയും ആയുസ്, ഭൂമിയിലെ കണക്ക് പ്രകാരം 14 ദിവസം. ഇനിയും രണ്ട് സെന്റീമീറ്റർ താഴെയുള്ള താപനില കൂടി പരിശോധിക്കുവാൻ ഉണ്ട്. 10 സെന്റിമീറ്റർ ആഴത്തിൽ ഓരോ സെന്റീമീറ്ററിലും കൃത്രിമമായി ചൂടുപിടിപ്പിച്ച് തിരിച്ചുള്ള താപചാലനവും പരിശോധിക്കും. ചാന്ദ്ര പ്രതലത്തിലെ റീഗോലിത്ത് എന്നറിയപ്പെടുന്ന പൂഴിയുടെ ധാതു ഘടന സംബന്ധിച്ച പഠനങ്ങൾ പ്രഗ്യാൻ റോവറിൽ നടക്കുന്നുണ്ട്.

ഇത്തരത്തിലുള്ള താപ പ്രതിരോധ സ്വഭാവം നിലനിൽക്കുന്നത് പഠനവിധേയമാക്കിയാൽ വൻ ശാസ്ത്രസാങ്കേതിക കണ്ടെത്തലുകൾക്കുള്ള സാധ്യതകളാണ് തുറന്നു കിട്ടുക. ചന്ദ്രനിൽ സ്ഥിരം ബഹിരാകാശ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ഗവേഷണങ്ങൾക്കും ഈ വിവരം ഏറെ പ്രധാനമാണ്. സെക്കൻഡിൽ ഒരു സെന്റിമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന പ്രഗ്യാൻ നാവിഗേഷൻ ക്യാമറകൾ ഉപയോഗിച്ച് ചന്ദ്രന്റെ ചുറ്റുപാടുകൾ സ്‌കാൻ ചെയ്യും. ചന്ദ്രന്റെ ഉപരിതലത്തിലെ തണുത്തുറഞ്ഞ പ്രതലമാണ് റോവർ 14 ദിവസങ്ങൾക്ക് ശേഷം പ്രവർത്തന രഹിതമാകാനുള്ള കാരണം.

ഈ ചുരുങ്ങിയ സമയം കൊണ്ട് ചന്ദ്രനിൽ ഇതുവരെ ആരും തൊടാത്ത ദക്ഷിണ ധ്രുവത്തിൽ നിന്ന് ആയിരക്കണക്കിന് കാര്യങ്ങളാകും ചന്ദ്രയാൻ മൂന്ന് പേടകം പഠിക്കുക. ഈ പതിനാല് ദിനങ്ങളിൽ റോവർ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനാൽ ശാസ്ത്രജ്ഞർ ലാൻഡറിൽ നിന്നും ലോവറിൽ നിന്നും വരുന്ന അഞ്ച് ഉപകരണങ്ങളിൽ നിന്നും വരുന്ന ഡാറ്റ വിശകലനം ചെയ്യുകയാണ്.

ചന്ദ്രോപരിതലത്തിലെ ജലത്തിന്റെ സാന്നിധ്യത്തെക്കുറിച്ചും ചന്ദ്രനിലെ അന്തരീക്ഷം സംബന്ധിച്ചും പഠനം നടത്തും. റോവറിലെ സ്പെക്ട്രോസ്കോപി ഉപയോഗിച്ച് ഏതൊക്കെ തരം മൂലകങ്ങൾ ഉണ്ടെന്ന് കണ്ടെത്തും. എക്സിലൂടെയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ചന്ദ്രയാൻ പുറത്ത് വിട്ടത്.

പ്രതലത്തിന് താഴെ 10 സെന്റീമീറ്റർ ആഴത്തിൽ ആഴ്ന്നിറങ്ങുന്ന Controlled Penetration Mechanism വഴിയാണ് പഠനങ്ങൾ നടക്കുന്നത്. ടെംപറേച്ചർ പ്രോബ് എന്നാണ് ഇതറിയപ്പെടുന്നത്. താപനില അളക്കുന്നതിനായി 10 തരത്തിലുള്ള സെൻസറുകളാണ് ഇതിൽ ഘടിപ്പിച്ചിരിക്കുന്നത്. ഇതാണ് പഠനങ്ങൾ നടത്തുന്നത്. ഇത്തരത്തിൽ നടത്തിയ പഠനം സംബന്ധിച്ച ഗ്രാഫാണ് ഇസ്രോ പുറത്തുവിട്ടത്.

വിവിധ ആഴങ്ങളിൽ താപവ്യതിയാനങ്ങളെക്കുറിച്ചുള്ള ഒരു ഗ്രാഫും ഐഎസ്ആർഒ പങ്കിട്ടു. 'ഈ ഗ്രാഫ് ചന്ദ്രോപരിതലത്തിന്റെ വിവിധ ആഴങ്ങളിലെ താപനില വ്യതിയാനങ്ങൾ വരച്ചുകാട്ടുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇത്തരമൊരു പ്രൊഫൈൽ ഇതാദ്യമാണ്. വിശദമായ പഠനം നടത്തിവരുന്നു,' ഐഎസ്ആർഒ അറിയിച്ചു. -10 ഡിഗ്രി സെൽഷ്യസ് മുതൽ 60 ഡിഗ്രി സെൽഷ്യസ് വരെയാണ് ഗ്രാഫിൽ കാണിച്ചിരിക്കുന്ന താപനില.

ചന്ദ്രോപരിതലത്തിന്റെ വിവിധ ആഴങ്ങളിലെ താപനില വ്യതിയാനങ്ങൾ ചിത്രീകരിക്കുന്നുണ്ട് ഗ്രാഫിൽ. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് ഇത്തരമൊരു പ്രൊഫൈൽ ഇതാദ്യമാണ്. വിശദമായ നിരീക്ഷണങ്ങൾ നടന്നുവരികയാണ്. അഹമ്മദാബാദിലെ വിഎസ്എസ്സിയുമായി കൂടിച്ചേർന്ന് സ്‌പേസ് ഫിസിക്‌സ് ലബോറട്ടറിയാണ് ഈ പേലോഡ് വികസിപ്പിച്ചത്.

ചന്ദ്രയാൻ 3ന് ഏഴ് പേലോഡുകളുണ്ട്. വിക്രം ലാൻഡറിൽ നാല്, പ്രഗ്യാൻ റോവറിൽ രണ്ട്, ഒരു പ്രൊപ്പൽഷൻ മൊഡ്യൂൾ പേലോഡും ഉണ്ട്. ഈ പേലോഡുകൾ വ്യത്യസ്ത ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്താൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ചന്ദ്രനിലെ മണ്ണിനെക്കുറിച്ച് പഠിക്കുന്ന ChaSTE കൂടാതെ, വിക്രമിന് RAMBHA (അയോണുകളും ഇലക്‌ട്രോണുകളും പഠിക്കാൻ), ILSA (ഭൂകമ്പം പഠിക്കാൻ), LRA (ചന്ദ്രവ്യവസ്ഥയുടെ ചലനാത്മകത മനസ്സിലാക്കാൻ) എന്നിവയുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (8 minutes ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (18 minutes ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (43 minutes ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (59 minutes ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (1 hour ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (1 hour ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (1 hour ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (2 hours ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (2 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (2 hours ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (2 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (3 hours ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (3 hours ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (3 hours ago)

Malayali Vartha Recommends