യുവാവിനെ മൂന്ന് യുവതികള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് ബീജം മോഷ്ടിച്ചു

യുവാവിനെ മൂന്ന് യുവതികള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് ബീജം മോഷ്ടിച്ചു. സംഭവം പോര്‍ട്ട് എലിസബേത്തില്‍ ക്വാസാഖേലെ ടൗണ്‍ഷിപ്പിലാണ്. പീഡനത്തിനിരയായ യുവാവ് പറയുന്നത് ബിഎംഡബ്ല്യൂ കാറില്‍ എത്തിയ മൂന്ന് യുവതികള്‍ ചേര്‍ന്ന് തന്നെ തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ്.
പീഡിപ്പിക്കപ്പെട്ടത് 33കാരനായ യുവാവാണ്. ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. യുവതികളുടെ ലക്ഷ്യം യുവാവിനെ ഉത്തേജിപ്പിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. എന്നാല്‍ ഇയാള്‍ ലൈംഗിക ബന്ധത്തിന് സമ്മതിയ്ക്കാത്തതിനാല്‍ യുവതികള്‍ ചേര്‍ന്ന് ബലാല്‍ക്കാരമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു.
തുടര്‍ന്ന് പ്ലാസ്റ്റിക് കവറില്‍ ഇയാളുടെ സെമന്‍ ശേഖരിച്ചു. പിന്നീട് ഒരു കൂളറിലേക്ക് ഇത് മാറ്റുകയായിരുന്നു. പീഡനത്തിന് ശേഷം തന്നെ തട്ടിക്കൊണ്ടു പോയ സ്ഥലത്ത് നിന്ന് അഞ്ഞൂറ് കിലോമീറ്റര്‍ ദൂരെ ഉപേക്ഷിച്ചതായും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. പീഡനത്തിനിരയായ യുവാവ് ഇപ്പോഴും ഭയാശങ്കയിലാണ്.
ദക്ഷിണാഫ്രിക്കന്‍ അധികൃതര്‍ പറയുന്നത് ഇത്തരത്തിലൊരു കേസ് അത്യപൂര്‍വമാണെന്നാണ്. ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് ബ്രിട്ടീഷ് മാധ്യമമായ ഡെയ്‌ലി മെയ്‌ലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























