സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് സഹായം ചോദിച്ചുവന്ന യുവതിയെ പ്രേമം നടിച്ചു യുവ ഐപിഎസ് ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചതായി പരാതി

സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് സഹായം ചോദിച്ച യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ഐപിഎസ് ഉദ്യോഗസ്ഥനെതിരെ കേസ്. 2013 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ലോഹിത് മതാനിക്ക് എതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. യുവതിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിലാണ് മഹാരാഷ്ട്ര കേഡറിലെ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി പല പ്രാവശ്യം ജബല്‍ പൂര്‍ സ്വദേശിയായ യുവതിയെ പീഡിപ്പിച്ചെന്നാണു പരാതി. ഓഗസ്റ്റില്‍ വിവാഹ വാഗ്ദാനം നല്‍കി ഇന്‍ഡോറിലെ തുകോ ഗഞ്ജിലെ ഹോട്ടലില്‍ വിളിച്ചു വരുത്തി ബലാല്‍സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. പിന്നീട് പല സ്ഥലങ്ങളില്‍ എത്തിച്ച് പല തവണ ബലാല്‍സംഗം ചെയ്തു. അതിനു ശേഷം വിവാഹ വാഗ്ദാനത്തില്‍നിന്ന് പിന്മാറിയെന്നും പരാതിയില്‍ പറയുന്നു.
സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് വേണ്ടി പഠിക്കുന്ന യുവതി ഫേസ്ബുക്ക് വഴിയാണ് മതാനിയെ പരിചയതപ്പെട്ടത്. പരീക്ഷയ്ക്ക് സഹായം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത ശേഷം സ്ഥിരം ബന്ധപ്പെടാന്‍ തുടങ്ങി. പിന്നീട് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തു. അതിനു ശേഷമാണ് ഹോട്ടല്‍ മുറിയില്‍ ഭാര്യ എന്നു പറഞ്ഞ് കൊണ്ടുപോയത്. ഇതിനു ശേഷമാണ് വാഗ്ദാനത്തില്‍നിന്ന് പിന്മാറിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























