Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

40 സെന്റീമീറ്റർ ഉയരത്തിൽ പൊങ്ങി മറ്റൊരിടത്തേയ്ക്ക് സുരക്ഷിതമായി ലാൻഡ് ചെയ്ത് വിക്രം ലാൻഡർ; ഭാവിയിൽ ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ കൊണ്ടുവരാൻ പേടകത്തെ വീണ്ടും പൊക്കി മാറ്റാൻ കഴിയുമെന്ന് തെളിയിച്ച് ഇസ്രോ

04 SEPTEMBER 2023 01:22 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ചില സർപ്രൈസുകൾ ബാക്കി ഉണ്ടെന്ന് ഐ എസ് ആർ ഓ പറഞ്ഞതിന് പിന്നാലെ ലാൻഡ് ചെയ്ത ഇടത്ത് നിന്ന് എൻജിനുകൾ പ്രവർത്തിപ്പിച്ച് മറ്റൊരിടത്തേയ്ക്ക് വിക്രം ലാൻഡർ മറ്റൊരു സോഫ്റ്റ് ലാൻഡിംഗ് കൂടെ നടത്തിയിരിക്കുന്നു. ഏകദേശം 40 സെന്റീമീറ്റർ ഉയരത്തിൽ പൊങ്ങി 30-40 സെന്റീമീറ്റർ അകലെ മറ്റൊരിടത്തേയ്ക്ക് സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു. ഇതിനു മുന്നോടിയായി നേരത്തെ റോവറിനെ പുറത്തിറക്കാൻ തുറന്ന വാതിലുകൾ അടയ്ക്കുകയും, ചാസ്റ്റാ, റാംപ, ഇത്സയുമടക്കമുള്ള (ChaSTE, ILSA ) പേലോഡുകളെ വീണ്ടും മടക്കി

അകത്തേയ്ക്ക് കയറ്റേണ്ടി വന്നിരുന്നു. ഇതും വളരെയധികം വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം വീണ്ടും ലാന്റ് ചെയ്ത് വീണ്ടും ഈ പേലോഡുകളെ പ്രവർത്തന സജ്ജമാക്കാനും ISROയ്ക്ക് കഴിഞ്ഞു. സാങ്കേതിക വിദ്യയുടെ പ്രദർശനമാണ് ഇപ്പോൾ ISRO നടത്തിയിരിക്കുന്നത്. ഭാവിയിൽ നമുക്ക് ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ തിരിച്ച് കൊണ്ടുവരണമെങ്കിൽ ലാന്റ് ചെയ്ത ഇടത്ത് നിന്ന് പേടകത്തെ വീണ്ടും പൊക്കി മാറ്റേണ്ടതുണ്ട്.

അങ്ങനെ ചെയ്യാനുള്ള കഴിവ് കൂടിയ SROയ്ക്ക് ഉണ്ട് എന്ന് തെളിയിച്ചിരിക്കുകയാണ് ഇപ്പോൾ. രണ്ട് വട്ടം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തി എന്ന് വേണമെങ്കിൽ പറയാം. ഈ സാങ്കേതിക വിദ്യയുടെ പ്രദർശനത്തോടുകൂട്ടി മുൻ നിര രാജ്യങ്ങളുടെ അടുത്തുള്ള സാങ്കേതിക വിദ്യയും കെൽപ്പും നമുക്ക് ഉണ്ടെന്നാണ് തെളിയിച്ചിരിക്കുന്നത്.

 

ഭൂമിയിലെ പതിനാല് ദിവസത്തെ ചാന്ദ്ര പക്കലാണ് വിക്രം ലാൻഡറിനും, റോവറിനും നൽകിയ ധൗത്യ കാലാവധി. ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിൽ ഇരുട്ട് വീഴും മുമ്പ് തന്നെ കൃത്യമായ ഒരു ഇടത്ത് പാർക്ക് ചെയ്തു സ്ലീപ്പ് മോഡിലേയ്ക്ക് ISROമാറ്റിയിരുന്നു. ഇനിയുള്ള 14 ദിവസം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സൂര്യപ്രകാശം എത്താത്ത സാഹചര്യം ഉള്ളത് കാെണ്ടാണ് റോവറിനെ മാത്രം സ്ലീപ്പിങ് മോഡിലേക്ക് മാറ്റിയത്. സ്ലീപ് മോഡിലേയ്ക്ക് മാറ്റും മുമ്പാണ് വിക്രം ലണ്ടറിനെ പ്രവർത്തിപ്പിച്ച് മറ്റൊരിടത്തേയ്ക്ക് മാറ്റി നിർണായക പ്രദർശനം നടത്തിയത്.

റോവറിന്റെ ബാറ്ററി നിലവിൽ പൂർണമായും ചാർജ് ചെയ്ത നിലയിലാണ്. സൂര്യപ്രകാശം എത്താത്ത സമയങ്ങളിൽ ചന്ദ്രന്റെ ദകഷിണ ധ്രുവത്തിലെ താപനില മൈനസ് 248 ഡിഗ്രി വരെ ആവാം. ഈ തണുപ്പ് ഈ ഉപകരണങ്ങൾ അതിജിവിക്കുമോ എന്നതാണ് ആശങ്ക. ' റോവറിലെ പേ ലോഡുകളുടെ പ്രവർത്തനം നിർത്തി. റോവറിനെ സ്ലീപ്പ് മോഡിലേക്ക് മാറ്റി. ലാൻഡർ വഴി പേ ലോഡുകളിലെ വിവരങ്ങൾ ഭൂമിയിലേക്ക് അയച്ചു. സെപ്റ്റംബർ 22 ന് ചന്ദ്രനിൽ വീണ്ടും സൂര്യപ്രകാശം കിട്ടും.

അപ്പോൾ റോവർ ഉണരുമോ എന്നറിയാനുള്ള കാത്തിരിപ്പ്, ' ഐ എസ് ആർ ഒ എക്സിൽ കുറിച്ചു. ദക്ഷിണ ധ്രുവത്തിൽ കഴിഞ്ഞ രണ്ടാഴ്ച പകലായിരുന്നുവെങ്കിൽ ഇനിയുള്ള രണ്ട് ആഴ്ച രാത്രിയാണ്. അടുത്ത പകൽ വരുമ്പോൾ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വീണ്ടും പ്രവർത്തന ക്ഷമമാകുമോ എന്നറിയാൻ ഈ മാസം 22 കാത്തിരിക്കണം. ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യം എന്ന നേട്ടമാണ് ചാന്ദ്രയാൻ ദൗത്യം വിജയിച്ചതിലൂടെ ഇന്ത്യ നേടിയത്.  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (6 minutes ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (18 minutes ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (32 minutes ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (45 minutes ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (56 minutes ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (1 hour ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (1 hour ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (1 hour ago)

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (11 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (12 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (12 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (12 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (12 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (12 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (12 hours ago)

Malayali Vartha Recommends