Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

കോണ്‍ഗ്രസ് തരംഗം 4 സംസ്ഥാനങ്ങളില്‍...!! ഭരണം പിടിക്കാൻ രണ്ടും കൽപ്പിച്ച് ആ നീക്കം, കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേല്‍പ്പിനുള്ള തയാറെടുപ്പിൽ, ബിജെപി വീഴും

04 SEPTEMBER 2023 03:42 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ബിജെപി അടിമുടി പതറുകയാണ്. മോദിയുടെ വാക്‌ധോരണിയിലൊന്നും ജനത്തിന് വിശ്വാസമില്ലാതായിരിക്കുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപി നേട്ടമുണ്ടാക്കില്ല. ഉടൻ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നുനാലു സംസ്ഥാനങ്ങളിലും കോൺഗ്രസ് ഭരണം പിടിക്കാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. തെലങ്കാനയിലും മിസോറാമിലും കോൺഗ്രസ് ശക്തമായ പ്രതിപക്ഷമായി മാറി ദേശീയതലത്തിൽ ബിജെപിയെ ഞെട്ടിക്കുമെന്നാണ് സൂചനകൾ.

ഒരു പക്ഷെ മണിപ്പൂർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മിസോറമിൽ കോൺഗ്രസ് ഭരണം പിടിച്ചാലും അതിശയോക്തിയില്ല. നിലവിലെ സാഹചര്യത്തിൽ കോൺഗ്രസ് ഉയർത്തെഴുന്നേൽപ്പിനുള്ള തയാറെടുപ്പിലാണ്. പക്ഷെ ദേശീയതലത്തിൽ രാജ്യത്തിന്റെ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി എത്രകണ്ട് ശോഭിക്കിമെന്നതിൽ കോൺഗ്രസിനുള്ളിൽപോലും ആശങ്ക ഉയർത്തുന്ന ചോദ്യമാണ്. അടുത്തവർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയും എതിരാളി ഇന്ത്യാ സഖ്യവും നേരിടുന്ന ആദ്യ ബലപരീക്ഷണമാണ് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ.

ഇതിൽതന്നെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തനിച്ചു മത്സരിക്കുകയും ലോക് സഭാ തെരഞ്ഞെടുപ്പ് മുതൽ ഇന്ത്യാ സഖ്യത്തെ അവതരിപ്പിക്കുകയുമാണ് മെച്ചമെന്ന അഭിപ്രായമുണ്ട്. മധ്യപ്രദേശിലേക്ക് 230 സീറ്റിലും രാജസ്ഥാനിലേക്ക് 200 സീറ്റിലും തെലങ്കാനയിലേക്ക് 119 സീറ്റിലും ഛത്തിസ്ഗഡിലേക്ക് 90 സീറ്റിലും മിസോറിലേക്ക് 40 സീറ്റിലുമാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഭരണതലത്തിൽ രാജസ്ഥാനിൽ കോൺഗ്രസിനുള്ളിൽ അശോക് ലെഗോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള ഭിന്നതയ്ക്ക് പരിഹാരമായത് ആശ്വാസമായി. ആ നിലയിൽ രാജസ്ഥാനിൽ കോൺഗ്രസ് ശക്തമായ നേട്ടമുണ്ടാക്കി ഭരണത്തിൽ തുടരാനുള്ള സാധ്യത ഏറെയാണ്.

മധ്യപ്രദേശിൽ കേവലഭൂരിപക്ഷവും ഭരണവും ലഭിച്ച കോൺഗ്രസിനെ പിളർത്തി ബിജെപി ഭരണം പിടിച്ചെങ്കിലും ഭരണതലത്തിൽ ബിജെപി ശോഭിച്ചില്ല. കെ. ചന്ദ്രശേഖർ റാവുവിന്റെ ബി.ആർ.എസിന്റെ കൈകളിലാണ് ഏറെക്കാലമായി തെലങ്കാന. അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അവിടെ ശക്തമായ പ്രതിപക്ഷമായി വളരാനും അൻപതിലേറെ സീറ്റുകളിൽ ഭരണം പിടിക്കുമെന്നുമാണ് പൊതുനിരീക്ഷണം. എൻ.ഡി.എ സഖ്യകക്ഷി മിസോ നാഷനൽ ഫ്രണ്ടാണ് മിസോറം ഭരിക്കുന്നതെങ്കിലും ബി.ജെ.പിക്ക് അവിടെ കേലവം ഒരു സീറ്റ് മാത്രമാണുള്ളത്.

മിസോറമിലെ നിയമസഭയുടെ കാലാവധി ഡിസംബർ 17ന് അവസാനിക്കാനിരിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ് 20 സീറ്റുകളിൽ വരെ നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ഛത്തിസ്ഗഡ്, മധ്യപ്രദേശ് നിയമസഭകളുടെ കാലാവധി ജനുവരി മൂന്നിന് പൂർത്തിയാകും. ജനുവരി 14, 16 ആണ് യഥാക്രമം രാജസ്ഥാൻ, തെലങ്കാന നിയമസഭകളുടെ കാലാവധി പൂർത്തിയാകുക. അടുത്ത മാസത്തോടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പിന് പ്രഖ്യാപനം വന്നേക്കാം.

അടുത്ത മേയിൽ ലോക് സഭാ തെരഞ്ഞെടുപ്പിനു മുൻപുള്ള സെമി ഫൈനലാണ് അഞ്ചിടത്തെയും തെരഞ്ഞെടുപ്പ്. ഫലം എന്തായാലും അത് ദേശീയരാഷ്ട്രീയത്തെ വലിയ തോതിൽ സ്വാധീനിക്കും. ം മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഡിലും ബി.ജെ.പിയും കോൺഗ്രസും നേരിട്ടേറ്റുമുട്ടുകയാണ്. ഈ മൂന്നിടത്തും ബി.എസ്.പി പോലുള്ള കക്ഷികൾ മത്സരരംഗത്തുണ്ടെങ്കിലും കാര്യമായ സ്വാധീനം ചെലുത്തില്ല. ഈ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് എത്ര സീറ്റുകൾ നേടുന്നത് അനുസരിച്ചായിരിക്കും കോൺഗ്രസിനോടുള്ള മറ്റു കക്ഷികളുടെ പെരുമാറ്റം. മൂന്നിടത്തും വിജയിക്കുകയാണെങ്കിൽ ഇൻഡ്യാ സഖ്യത്തിന് നേതൃത്വം നൽകുന്നതിൽനിന്ന് കോൺഗ്രസിനെ ആർക്കും ചോദ്യംചെയ്യാനാകില്ല.

മാത്രവുമല്ല രാഹുൽ ഗാന്ധി കോ്ൺഗ്രസിന്റെ ദേശീയ നേതാവായി അവരോധിക്കപ്പെടുകയും ചെയ്യും. എന്നാൽ ഭരണമുള്ള മൂന്ന് സംസ്ഥാനങ്ങളും നഷ്ടമാകുകയും മിസോറാമിലും തെലങ്കാനയിലും നിലവിലെ സർക്കാർ തുടരുകയും ചെയ്താൽ കോൺഗ്രസിന്റെ അവസ്ഥ ദയനീയമായി വിലപേശൽ ശക്തി ദുർബലമാകുകയും ചെയ്യും. മധ്യപ്രദേശിൽ മുൻ മുഖ്യമന്ത്രികൂടിയായ ദിഗ് വിജയ് സിങ് മുഖ്യമന്ത്രി സ്ഥാനാർഥിയാകാനില്ലെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാൽ ബി.ജെ.പിക്കുള്ളിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും കോൺഗ്രസിൽനിന്നെത്തിയ ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള പടലപ്പിണക്കം രൂക്ഷമാണ്.

ജ്യോതിരാജ സിന്ധ മധ്യപ്രദേശിൽ മുഖ്യമന്ത്രിയാകണമെന്ന് താൽപര്യം മുന്നോട്ടുവച്ചുകഴിഞ്ഞു. എന്നാൽ സിന്ധ്യയെ മുന്നിൽ നിറുത്തി തെരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപിക്ക് താൽപര്യമില്ല. കോൺഗ്രസിനെ പിളർത്തി വന്ന സിന്ധ്യയ്‌ക്കെതിരെയുള്ള ജനരോക്ഷം വോട്ടെടുപ്പിൽ ്പ്രതിഫലിപ്പിക്കുമെന്ന് ഏറെക്കുറെ തീർച്ചയാണ്. 2018ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള കമൽനാഥ് ഭൂരിപക്ഷത്തോടെ അധികാരത്തിലേറുകയും മുഖ്യമന്ത്രിയാവുകയും ചെയ്തെങ്കിലും കോൺഗ്രസ് എം.എൽ.എമാരെ അടർത്തിമാറ്റി ഭരണം ബി.ജെ.പി അട്ടിമറിക്കുകയായിരുന്നു.

120 സീറ്റായിരുന്നു കമൽനാഥിന് ഉണ്ടായിരുന്നത്. കോൺഗ്രസ്- 113, ബി.എസ്.പി- രണ്ട്, എസ്.പി- ഒന്ന്, സ്വതന്ത്രർ- നാല് എന്നിങ്ങനെയായിരുന്നു അംഗബലം. ബി.ജെ.പിക്ക് 107 അംഗങ്ങളും ഉണ്ടായിരുന്നു. ആ സാഹചര്യത്തിലാണ് കോൺഗ്രസിൽ നിന്നും ജ്യോതിരാദിത്യ സിന്ധ്യയെ തങ്ങളുടെ പാളയത്തിൽ എത്തിച്ചാണ് ബി.ജെ.പി അധികാരം പിടിച്ചെടുത്തത്. സിന്ധ്യക്കൊപ്പം ഏതാനും എം.എൽ.എമാരും ബി.ജെ.പിക്കൊപ്പം ചേർന്നെങ്കിലും ആ നീക്കം ബിജെപിക്ക് ഏറെ നേട്ടമുണ്ടാക്കിയില്ല.

രാജസ്ഥാൻകഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിനാണ് അശോക് ഗെലോട്ട് അധികാരത്തിലേറിയത്. എങ്കിലും കോൺഗ്രിനുള്ളിൽനിന്ന് തന്നെയുള്ള സച്ചിൻ പൈലറ്റിന്റ നേതൃത്വത്തിലുള്ള വിമതനീക്കങ്ങളെയും പ്രതിപക്ഷ എതിർപ്പുകളെയും അവഗണിച്ചാണ് ഗെലോട്ട് അഞ്ചുവർഷം പൂർത്തിയാക്കാനിരിക്കുന്നത്. ഗെലോട്ടിനെ അവിടെ എതിർക്കാൻ ബിജെപി രംഗത്തിറക്കുന്നത് മുൻമുഖ്യമന്ത്രിയും സിന്ധ്യാ കുടുംബത്തിലെ അംഗവുമായ വസുന്ധര രാജ സിന്ധ്യയെയാണ്.

എന്നാൽ വസുന്ധരയ്‌ക്കെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങൾ ബിജെപിക്ക് ക്ഷീണമുണ്ടാക്കുനെന്നാണ് നിരീക്ഷണം. ഛത്തിസ്ഗഡിൽ ഭൂപേഷ് ഭാഗലിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് കാര്യമായ തലവേദനകളില്ലാത്തതാണ് കോൺഗ്രസിനുള്ള ആശ്വാസം. കഴിഞ്ഞ തവണ 90ൽ 68 സീറ്റുകളും നേടിയാണ് ഭൂപേഷ് ഭാഗൽ ഭരണം തിരിച്ചുപിടിച്ചത്. മാർച്ചിൽ കോൺഗ്രസിന്റെ പ്ലീനറി സമ്മേളനം ഭംഗിയായി നടത്തി നേതൃത്വത്തിന്റെ പ്രീതി പിടിച്ചുപറ്റാനും ഭാഗലിനായി. ഛത്തിസ്ഗഡിൽ ഭാഗൽ ഭരണം നിലനിർത്തുമെന്നാണ് പൊതുവിലയിരുത്തൽ.

തെലങ്കാനയിൽ തുടക്കം മുതൽ ചന്ദ്രശേഖർ റാവുവിന്റെ ഭരണമാണ്. കോൺഗ്രസിന് ആഴത്തിൽ വേരുകളും ആൾബലവുമുള്ള ഈ സംസ്ഥാനത്ത് കോൺഗ്രസിന് കൂടുതൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നാണ് ദേശീയ മാധ്യമങ്ങൾ പറയുന്നത്. മാസങ്ങളായി പ്രിയങ്കാഗാന്ധി സംസ്ഥാനത്ത് ക്യാംപ് ചെയ്താണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.വൈ.എസ്.ആർ തെലങ്കാന പാർട്ടി നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ.എസ് ഷർമിളയെ കോൺഗ്രസിൽ എത്തിക്കാനുള്ള ശ്രമം വിജയിച്ചിട്ടുണ്ട്.

ഷർമിള ഉടൻ കോൺഗ്രസിൽ ചേരാനിരിക്കുകയാണ്. മണിപ്പൂരിൽ ക്രൈസ്തവസമൂഹം ഇപ്പോൾ നേരിടുന്ന വംശീയഹത്യയുടെ പ്രതിഫലനം മിസോറാമിൽ അലയടിച്ചാൽ കോൺഗ്രസ് അവിടെയും ഭരണത്തിലെത്തും. 87 ശതമാനം ക്രൈസ്തവിഭാഗങ്ങളുള്ള സംസ്ഥാനമാണ് മിസോറാം. മാത്രവുമല്ല മണിപ്പൂർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനമനസ് എങ്ങനെ ചിന്തിക്കുന്നുവെന്ന് ഈ തെരഞ്ഞെടുപ്പിൽ അറിയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (5 minutes ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (17 minutes ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (31 minutes ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (44 minutes ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (55 minutes ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (1 hour ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (1 hour ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (1 hour ago)

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (11 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (12 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (12 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (12 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (12 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (12 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (12 hours ago)

Malayali Vartha Recommends