ത്രീ, ടൂ, വണ്‍, സീറോ... രാജ്യത്തിന്റെ നെഞ്ചിടിപ്പേറ്റിയ ആ ശബ്ദം ഇനി ഇല്ല..ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾക്ക് ചുക്കാൻ പിടിച്ച ശാസ്ത്രജ്ഞ;എൻ.വളർമതി അന്തരിച്ചു....!

ത്രീ, ടൂ, വണ്‍, സീറോ... രാജ്യത്തിന്റെ നെഞ്ചിടിപ്പേറ്റിയ ആ ശബ്ദം ഇനി ഇല്ല..ഇന്ത്യയുടെ അഭിമാന ബഹിരാകാശ ദൗത്യങ്ങൾക്ക് ചുക്കാൻ പിടിച്ച ശാസ്ത്രജ്ഞ;എൻ.വളർമതി അന്തരിച്ചു....ചന്ദ്രയാന്‍ 3 വിക്ഷേപണ സമയത്താണ് ഏറ്റവും ഒടുവില്‍ വളര്‍മതിയുടെ കൗണ്ട്ഡൗൺ ശബ്ദം ലോകം കേട്ടത്..!
ഐഎസ്ആർഒ ശാസ്ത്രജ്ഞ എന്‍ വളര്‍മതി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. 64 വയസായിരുന്നു. ഐഎസ്ആര്‍ഒയുടെ നിരവധി റോക്കറ്റ് വിക്ഷേപണങ്ങള്‍ക്ക് പിന്നിലെ കൗണ്ട്ഡൗൺ ശബ്ദമായിരുന്നു വളര്‍മതി. ചന്ദ്രയാന്‍ 3 വിക്ഷേപണ സമയത്താണ് ഏറ്റവും ഒടുവില്‍ വളര്‍മതിയുടെ കൗണ്ട്ഡൗൺ ശബ്ദം ലോകം കേട്ടത്.
ചന്ദ്രയാൻ- 3 ആയിരുന്നു വളർമതിയുടെ അവസാന കൗണ്ട് ഡൗൺ ശബ്ദമെന്ന് ഐ.എസ്.ആർ.ഒ. മുൻ ഡയറക്ടർ ഡോ. പി.വി. വെങ്കിട്ടകൃഷ്ണൻ ആദരാജ്ഞലി അർപ്പിച്ചു കൊണ്ട് എക്സ് പ്ലാറ്റ് ഫോമിൽ കുറിച്ചു. 'ശ്രീഹരിക്കോട്ടയിൽ നിന്നുള്ള ഐ.എസ്.ആർ.ഒയുടെ ഭാവി പദ്ധതികളിൽ വളർമതി മാഡത്തിന്റെ കൗണ്ട് ഡൗൺ ശബ്ദം ഉണ്ടാകില്ല. ചന്ദ്രയാൻ- 3 ആയിരുന്നു അവരുടെ അവസാന കൗണ്ട് ഡൗൺ പ്രഖ്യാപനം. അപ്രതീക്ഷിത വേർപാട്, സങ്കടം തോന്നുന്നു. പ്രണാമം.' ഐഎസ്ആർഒയുടെ മുൻ ഡയറക്ടർ ഡോ പിവി വെങ്കിട്ടകൃഷ്ണൻ അനുസ്മരിച്ചു.
തമിഴ്നാടിലെ അരിയല്ലൂർ സ്വദേശിയാണ് എൻ. വളർമതി. 1959 ജൂലൈ 31-നായിരുന്നു ജനനം. 1984-ലാണ് ഐഎസ്ആര്‍ഒയുടെ ഭാഗമാകുന്നത്.. ഇന്ത്യയുടെ അഭിമാന ദൗത്യങ്ങളായ ഇന്‍സാറ്റ് 2എ, ഐ ആര്‍ എസ് 1സി, ഐ ആര്‍ എസ് 1ഡി, ടെസ് നിരവധി മിഷനുകളിൽ സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്.ഇന്ത്യയുടെ ആദ്യ തദ്ദേശീയ നിര്‍മിത റഡാര്‍ ഇമേജിംഗ് ഉപഗ്രഹമായ, റിസാറ്റ് ഒന്നിന്റെ പ്രൊജക്ട് ഡയറക്ടറായിരുന്നു. ഇന്ത്യയുടെ മിസൈല്‍ മാനും മുന്‍ രാഷ്ട്രപതിയുമായ എപിജെ അബ്ദുള്‍ കലാമിന്റെ സ്‌മരണാര്‍ഥം ഏര്‍പ്പെടുത്തിയ പ്രഥമ അബ്ദുള്‍ കലാം പുരസ്‌കാരം 2015ല്‍ കരസ്ഥമാക്കിയത് വളര്‍മതിയായിരുന്നു.2011ല്‍ ജിസാറ്റ് 12 ദൗത്യം നയിച്ച ടി.കെ അനുരാധക്ക് ശേഷം ഐഎസ്ആര്‍ഒയുടെ ദൗത്യം നയിച്ച രണ്ടാമത്തെ വനിത കൂടിയാണ് എന്‍.വളര്‍മതി.
https://www.facebook.com/Malayalivartha


























