ഓരോ മത വിഭാഗത്തിനും അവരുടെതായ വൈകാരികതലം ഉണ്ടാകും... സ്റ്റാലിന്റെ പരാമര്‍ശത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് മമത ബാനര്‍ജി

തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഓരോ മത വിഭാഗത്തിനും അവരുടെതായ വൈകാരികതലം ഉണ്ടാകുമെന്നും ഒരു വിഭാഗത്തെയും വേദനിപ്പിക്കുന്ന വിഷയങ്ങളില്‍ ഇടപെടരുതെന്നുമായിരുന്നു വിവാദത്തില്‍ മമതയുടെ പ്രതികരണം.'
രാഷ്ട്രീയത്തില്‍ ഉദയനിധി ജൂനിയറായതിനാല്‍ ഇക്കാര്യങ്ങളില്‍ അറിവുണ്ടാകില്ല. ഏത് സാഹചര്യത്തിലാണ് സനാതന ധര്‍മവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം ഉണ്ടായതെന്ന് അറിയില്ല. എന്നിരുന്നാലും എല്ലാ മതത്തെയും ബഹുമാനിക്കേണ്ടതുണ്ട്. സനാതന ധര്‍മ്മത്തെ താന്‍ ബഹുമാനിക്കുന്നു.' മമത ബാനര്‍ജി വിശദീകരിച്ചു. സ്റ്റാലിനോടും ദക്ഷിണേന്ത്യയോടും തനിക്ക് ബഹുമാനമാണെന്നും മമത കൂട്ടിച്ചേര്‍ത്തു.
ഉദയനിധിയുടെ പരാമര്‍ശം രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണിയായ 'ഇന്ത്യ'യിലും ഭിന്നത സൃഷ്ടിച്ചിരിക്കുകയാണ്. മമതയടക്കമുള്ള നേതാക്കള്‍ ഉദയനിധിയെ തള്ളിയപ്പോള്‍ വിഷയം വിവാദമാക്കുന്നത് ബി ജെ പിയാണെന്നാണ് സമാജ് വാദി പാര്‍ട്ടിയുടെ വാദം.ശനിയാഴ്ച ചെന്നൈയില്‍ നടന്ന സമ്മേളനത്തിലായിരുന്നു ഉദയനിധിയുടെ വിവാദ പരാമര്‍ശം. സനാതന ധര്‍മ്മം സമത്വത്തിനും സാമൂഹ്യ നീതിക്കും എതിരാണെന്നും, പകര്‍ച്ച വ്യാധികള്‍ പോലെ ഉന്മൂലനം ചെയ്യേണ്ടതാണെന്നുമായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം. ഇതിനെതിരെ കനത്ത വിമര്‍ശനവുമായി ബി ജെ പി രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha


























