ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ ദൗത്യമായ ആദിത്യ എല്‍1 പേടകത്തിന്റെ രണ്ടാംഘട്ട ഭ്രമണപഥ ഉയര്‍ത്തല്‍ വിജയകരം.... സെപ്റ്റംബര്‍ 10ന് പുലര്‍ച്ചെ 2.30ന് മൂന്നാംഘട്ട ഭ്രമണപഥ ഉയര്‍ത്തല്‍ നടക്കുമെന്ന് ഐ.എസ്.ആര്‍.ഒ

ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ ദൗത്യമായ ആദിത്യ എല്‍1 പേടകത്തിന്റെ രണ്ടാംഘട്ട ഭ്രമണപഥ ഉയര്‍ത്തല്‍ വിജയകരം.... സെപ്റ്റംബര്‍ 10ന് പുലര്‍ച്ചെ 2.30ന് മൂന്നാംഘട്ട ഭ്രമണപഥ ഉയര്‍ത്തല്‍ നടക്കുമെന്ന് ഐ.എസ്.ആര്‍.ഒ.
ഭൂമിയുടെ 282 കിലോമീറ്റര്‍ അടുത്തും 40225 കിലോമീറ്റര്‍ അകലെയുമുള്ള ഭ്രമണപഥത്തിലാണ് പേടകം നിലവില്‍ വലംവെക്കുന്നത്. പേടകത്തിന്റെ ത്രസ്റ്റര്‍ എന്‍ജിന്‍ ജ്വലിപ്പിച്ചാണ് ഭ്രമണപഥം ഉയര്‍ത്തിയത്.
ബംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ ടെലിമെട്രി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വര്‍ക്കില്‍ (ഇസ്ട്രാക്) നിന്നാണ് ആദിത്യയുടെ സഞ്ചാരഗതി നിയന്ത്രിക്കുന്നത്. ബംഗളൂരുവിലെ കൂടാതെ പോര്‍ട്ട്‌ബ്ലെയര്‍, മൗറീഷ്യസ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളും പേടകത്തെ നിരീക്ഷിക്കുന്നുണ്ട്.
വിക്ഷേപണത്തിന് പിന്നാലെ ഭൂമിയോട് 235 കിലോമീറ്റര്‍ അടുത്തും 19500 കിലോമീറ്റര്‍ അകലെയുമുള്ള ഭ്രമണപഥത്തിലാണ് പേടകത്തെ എത്തിച്ചത്.
തുടര്‍ന്ന് സെപ്റ്റംബര്‍ മൂന്നിന് നടന്ന രണ്ടാംഘട്ട ഭ്രമണപഥ ഉയര്‍ത്തലോടെ ഭൂമിയില്‍നിന്ന് കുറഞ്ഞത് 245 കിലോമീറ്ററും കൂടിയത് 22,459 കിലോമീറ്ററും ദൂരത്തില്‍ പേടകം വലംവെക്കാന്‍ തുടങ്ങി.സൂര്യ രഹസ്യങ്ങള്‍ തേടി ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ ബഹിരാകാശ പേടകമായ ആദിത്യ എല്‍1 ഇന്നലെയാണ് വിജയകരമായി വിക്ഷേപിച്ചത്.
സൂര്യന്റെ അന്തരീക്ഷത്തിലെ ചൂടും ഇവയില്‍ നിന്നുണ്ടാകുന്ന വികിരണങ്ങള്‍ ബഹിരാകാശ കാലാവസ്ഥയിലും ഭൂമിയിലും വരുത്തുന്ന മാറ്റങ്ങളെ കുറിച്ചും പഠിക്കുകയാണ് അഞ്ചു വര്‍ഷം നീണ്ട പ്രധാന ദൗത്യം. ഇന്ത്യക്ക് മുമ്പ് അമേരിക്ക, ജപ്പാന്‍, യൂറോപ്യന്‍ യൂനിയന്‍ എന്നിവയാണ് സൗരദൗത്യം നടത്തിയിട്ടുള്ള രാജ്യങ്ങള്‍.
ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് പി.എസ്.എല്‍.വി സി 57 റോക്കറ്റിലാണ് പേടകം സൂര്യനെ ലക്ഷ്യമാക്കി കുതിച്ചുയര്‍ന്നത്.
വിക്ഷേപണം കഴിഞ്ഞ് 64-ാം മിനിറ്റില്‍ ഭൂമിയില്‍ നിന്ന് 648.7 കിലോമീറ്റര്‍ അകലെ പേടകം റോക്കറ്റുമായി വേര്‍പെട്ടു. ഘട്ടംഘട്ടമായി ഭ്രമണപഥമുയര്‍ത്തിയ ശേഷം ഭൂമിക്കും സൂര്യനുമിടയിലെ ലഗ്രാഞ്ച് 1 പോയന്റിലേക്ക് ആദിത്യ നീങ്ങും. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തിലെത്താന്‍ 125 ദിവസമെടുക്കും.
ഭൂമിയുടെയും സൂര്യന്റെയും ആകര്‍ഷണങ്ങളില്‍ പെടാതെ ലഗ്രാഞ്ച് പോയന്റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തില്‍ നിന്നാണ് ആദിത്യ സൗരപഠനം നടത്തുക.
https://www.facebook.com/Malayalivartha


























