സനാതന ധർമ്മത്തെ തൊട്ട് കൈ പൊള്ളി പ്രതിപക്ഷം.. സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യണമെന്ന, തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസംഗം വിദ്വേഷ പ്രസംഗമാണെന്നും അതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് 260ലേറെ പ്രമുഖ വ്യക്തികളുടെ കത്ത്

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ നടത്തിയ സനാതന ധർമ്മ പരാമർശം വിവാദത്തിലായിരിക്കുകയാണ്. സനാതന ധർമത്തെ പകർച്ചവ്യാധിയോട് ഉപമിച്ച പരാമർശം സംബന്ധിച്ച് രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ മുന്നണിയായ 'ഇന്ത്യ'യിൽ ചൂടേറിയ ചർച്ച നടക്കുകയാണ് . സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യണമെന്ന, തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസംഗം വിദ്വേഷ പ്രസംഗമാണെന്നും അതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് 260ലേറെ പ്രമുഖ വ്യക്തികളുടെ കത്ത്.ഉദയനിധി വിദ്വേഷ പ്രസംഗം നടത്തുക മാത്രമല്ല, അതില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് കത്തില്‍ പറയുന്നു.
രാജ്യത്തെ വലിയൊരു വിഭാഗത്തിന്റെ വിശ്വാസത്തിനെതിരായ വിദ്വേഷ പ്രസംഗമാണ് ഉദയനിധി നടത്തിയത്. മതേതരത്വം എന്ന അടിസ്ഥാന ഭരണഘടനാ മൂല്യത്തിന് എതിരാണ് പ്രസംഗമെന്ന്, 14 ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കത്തില്‍ കുറ്റപ്പെടുത്തി. 130 മുന്‍ ബ്യൂറോക്രാറ്റുകളും 118 മുന്‍ സൈനിക ഉദ്യോഗസ്ഥരും കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്.
നിയമ വാഴ്ചയുടെ നഗ്‌നമായ ലംഘനമാണിത്. ഈ സാഹചര്യത്തില്‍ സുപ്രീം കോടതി സ്വമേധയാ നടപടികളിലേക്കു കടക്കണം- കത്തില്‍ ആവശ്യപ്പെട്ടു
വിദ്വേഷ പ്രസംഗം നടന്നാല്‍ പരാതിക്കു കാത്തുനില്‍ക്കാതെ എത്രയും വേഗം നടപടിയെടുക്കണമെന്ന മുന്‍ സുപ്രീം കോടതി ഉത്തരവ് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യത്തിന്റെ മതേതര സ്വാഭാവം സംരക്ഷിക്കാന്‍ നടപടി വേണം. സര്‍ക്കാര്‍ ഇതിനു മടിക്കുന്ന സാഹചര്യത്തില്‍ കോടതി ഇടപെടണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. വിദ്വേഷ പ്രസംഗത്തിനെതിരെ നടപടിയെടുക്കാതിരിക്കുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാട് കോടതിയലക്ഷ്യമാണെന്നും കത്തില്‍ പറയുന്നുണ്ട്
ഗണപതി മിത്താണെന്ന് പറയുന്ന അതേ വാചകമാണ് മറ്റൊരു തരത്തില്‍ ഉദയനിധി സ്റ്റാലിന്‍ പറയുന്നത് എന്നും അതെ അഭിപ്രായം തന്നെയാണോ രാഹുല്‍ ഗാന്ധിയ്ക്കും പിണറായി വിജയനുമുള്ളത്? കേന്ദ്രമന്ത്രി വി. മുരളീധരന്‍ ചോദിച്ചു .
ഉദയനിധിയുടെ പരാമർശത്തെ പരസ്യമായി തള്ളിപ്പറഞ്ഞ് ശിവസേന ഉദ്ദവ് വിഭാഗവും രംഗത്തെത്തി. സനാതന ധർമ്മത്തെ അപമാനിക്കും വിധമുള്ള പരാമർശങ്ങൾ അജ്ഞത മൂലമെന്നാണ് ശിവസേന ഉദ്ദവ് വിഭാഗം അഭിപ്രായപ്പെട്ടത്. രാജ്യത്തിന്റെ അടിസ്ഥാനം സനാതന ധർമ്മവുമായി ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നും ശിവസേന ഉദ്ദവ് വിഭാഗം നേതാവ് പ്രിയങ്ക ചതുർവേദി കൂട്ടിച്ചേർത്തു .
ഉദയനിധി സ്റ്റാലിന്‍റെ സനാതന ധർമ്മവുമായി ബന്ധപ്പെട്ട പരാമർശം രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ മുന്നണിയായ 'ഇന്ത്യ'യിലും ഭിന്നത സൃഷ്ടിച്ചിട്ടുണ്ട്.. മമതയടക്കം നേതാക്കൾ ഉദയനിധിയെ തള്ളിയപ്പോൾ, വിഷയം വിവാദമാക്കുന്നത് ബിജെപിയെന്ന ആരോപണമാണ് സമാജ് വാദി പാര്‍ട്ടി ഉയര്‍ത്തിയത്. വിഷയം ദേശീയ തലത്തിൽ ചര്‍ച്ചയായതോടെയാണ് ഉദയനിധി സ്റ്റാലിനെ തള്ളി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയടക്കം രംഗത്തെത്തിയത്. നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ സ്വത്വമെന്നും അവര്‍ പറഞ്ഞു..” ഉദയനിധി സ്റ്റാലിന്റെ അഭിപ്രായം നിര്‍ഭാഗ്യകരമാണ്. ഇത് ഐ എന്‍ ഡി ഐ എ സഖ്യവുമായി ബന്ധപ്പെട്ടതല്ല. ഉദയനിധിയുടെ പ്രസ്താവനയെ ശക്തമായി അപലപിക്കുന്നു. അദ്ദേഹം അഭിപ്രായം മാറ്റണം,എന്നും ”മമത വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു
സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്ന ഉദയനിധിയുടെ പരാമര്‍ശം വന്‍ രാഷ്‌ട്രീയ ചേരിതിരിവിന് കാരണമായിരിക്കുകയാണ്. പുതുതായി രൂപീകരിച്ച പ്രതിപക്ഷ സഖ്യമായ ഐ എന്‍ ഡി ഐ എ ഹിന്ദുമതത്തെ അപമാനിച്ചെന്ന് ബി ജെ പി ആരോപിച്ചു. സനാതന ധർമം പിന്‍തുടരുന്ന ഇന്ത്യയിലെ 80 ശതമാനം ജനങ്ങളെയും വംശഹത്യ ചെയ്യാനുള്ള ആഹ്വാനമാണ് ഉദയനിധി നടത്തിയതെന്നും ബിജെപി സമൂഹമാധ്യമത്തിലൂടെ ആരോപിച്ചു.
ഐ എന്‍ ഡി എക്കെതിരെ ബിജെപി ആക്രമണം രൂക്ഷമായതോടെ, തങ്ങള്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്നും എന്നാല്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നുമുളള നിലപാടിലാണ് കോണ്‍ഗ്രസ്
ഉദയനിധി സ്റ്റാലിനെ പൂർണമായും തള്ളിക്കളയാതെയാണ് കോൺഗ്രസ് പ്രതികരിക്കുന്നത്. എല്ലാ പാർട്ടികൾക്കും അവരുടെതായ അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് എല്ലാ മതങ്ങളെയും പിന്തുണയ്ക്കുന്നതായും കെ.സി. വേണുഗോപാൽ വ്യക്തമാക്കി. ''ഞങ്ങൾ എല്ലാവരുടെ വിശ്വാസത്തെയും ബഹുമാനിക്കുന്നു. ഞങ്ങളുടെ കാഴ്ചപ്പാടുകൾ വളരെ വ്യക്തമാണ്. സർവധർമ സമഭാവമാണ് കോൺഗ്രസിന്റെ പ്രത്യയശാസ്ത്രം.'' കെ.സി. വേണുഗോപാൽ പറഞ്ഞു.
എന്നാൽ ഉദയനിധി സ്റ്റാലിന് പിന്തുണയുമായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി ഡി രാജ രംഗത്തെത്തി. സനാതന ധർമ്മം ജാതി അധിഷ്ഠിതവും പുരുഷാധിപത്യവും നിലനിൽക്കുന്നതുമാണെന്നും എന്നും ഉദയനിധി തെറ്റായി ഒന്നും പറഞ്ഞതായി താൻ കരുതുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. അമിത് ഷാ അംബേദ്കറുടെ ' റിഡ്ഡിൽസ് ഓഫ് ഹിന്ദുയിസം'' എന്ന പുസ്തകം വായിക്കണമെന്നും അപ്പോൾ ഹിന്ദുമതവും സനാതന ധർമ്മവും തമ്മിലുള്ള വ്യത്യാസം മനസ്സിലാകുമെന്നും ഡി രാജ കൂട്ടിച്ചേർത്തു.
അതേസമയം ഉദയനിധിയുടെ സനാതന ധർമ്മ പരാമർശത്തിനെതിരെ വിമർശനം കടുപ്പിക്കുയാണ് ബിജെപി. സനാതന ധർമ്മത്തെ അവഹേളിക്കുന്നത് പ്രതിപക്ഷ സഖ്യത്തിന്റെ നയമായോ എന്ന ചോദ്യമാണ് ബിജെപി ഉയർത്തുന്നത്. പരാമർശം വിവാദമായിട്ടും പ്രതിപക്ഷ മുന്നണിയിലെ നേതാക്കൾ മിണ്ടാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായാണ് ബിജെപി നേതാക്കൾ ഉന്നയിക്കുന്നത്. പ്രതിപക്ഷത്തെ നേതാക്കളുടെ മൗനം ചോദ്യം ചെയ്ത് ഏറ്റവും ഒടുവിലായെത്തിയത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനാണ്.
അച്ഛൻ സ്റ്റാലിന്റെ നിരീശ്വര വാദത്തെയും യുക്തിവാദത്തെയുമൊക്കെ അംഗീകരിക്കുന്ന മകനാണ് താൻ എന്ന വിളിച്ചുപറയലാണ് ഉദയനിധി സ്റ്റാലിൻ നടത്തിയത് ..എന്നാൽ അതിപ്പോൾ തിരിഞ്ഞു കൊത്തിയിരിക്കുകയാണ് .മിക്കവാറും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തന്ന്നെ അവസാനം തന്നെയാകാം ഉദയനിധിയുടെ ഈ പരാമർശം
https://www.facebook.com/Malayalivartha


























