സഹസ്ര കോടീശ്വരന്‍ ബിജെപി. ആയിരം കോടിയിലെത്താന്‍ സിപിഎം നെട്ടോട്ടത്തില്‍ കോണ്‍ഗ്രസിന് അവഗണന.

രാജ്യം സാമ്പത്തികമായി തളരുകയാണെങ്കിലും രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സാമ്പത്തിക ഉയര്‍ച്ച മാത്രമാണുള്ളത്. കോര്‍പ്പറേറ്റുകളും വന്‍കിട ബിസിനസ് സ്ഥാപനങ്ങളും നല്കുന്ന വലിയ തുകകള്‍ പാര്‍ട്ടികള്‍ സ്വീകരിക്കുകയും അവരെ വഴിവിട്ട് സഹായിക്കുകയും ചെയ്യുന്നുണ്ടെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടുള്ളതിനേക്കാള്‍ വലിയ മടങ്ങ് ആസ്തി ദേശീയ, പ്രാദേശിക പാര്‍ട്ടികള്‍ക്കുണ്ടെന്നാണ് കണക്കാക്കുന്നത്.
രാജ്യത്തെ 8 ദേശീയ പാര്‍ട്ടികള്‍ 2021-22 സാമ്പത്തിക വര്‍ഷം വെളിപ്പെടുത്തിയ ആകെ ആസ്തി 8,829.16 കോടി രൂപയാണ്. തൊട്ടുമുന്‍പത്തെ വര്‍ഷം ഇത് 7,297.62 കോടി രൂപയായിരുന്നു. 6046.81 കോടി രൂപയുമായിഏറ്റവും കൂടുതല്‍ ആസ്തി കാണിച്ചിട്ടുള്ളത് ബിജെപിയാണ് ഏറ്റവും കുറവ് ആസ്തി നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടിക്കാണ്- 1.82 കോടി രൂപ. അതുകഴിഞ്ഞാല്‍ സിപിഐ (15.67 കോടി). ബിഎസ്പി ഒഴികെ എല്ലാ പാര്‍ട്ടികള്‍ക്കും മുന്‍വര്‍ഷത്തെക്കാള്‍ ആസ്തി കൂടിയിട്ടുണ്ട്. ബിഎസ്പിയ്ക്ക് ഭരണവുമില്ല പാര്‍ട്ടി സംവിധാനവും ശക്തമല്ലായെന്നതാണ് അവരുടെ ഗ്രാഫ് താഴാന്‍ കാരണമായി പറയുന്നത്.
ആസ്തികളുടെ മൂല്യം കണക്കാക്കുമ്പോഴും 6,046.81 കോടി രൂപയുമായി ബിജെപി മുന്നില്‍ നില്‍ക്കുന്നു. കോണ്‍ഗ്രസിന് 763.73 കോടി, സിപിഎമ്മിന് 723.56 കോടി എന്നിങ്ങനെയാണു കണക്ക്. സിപിഎമ്മിന് കേരളവും, ഡെല്‍ഹിയുമുള്‍പ്പടെ വന്‍കെട്ടിടങ്ങളും ഭൂമിയുമുണ്ട്. കോണ്‍ഗ്രസിനോളം തന്നെ ആസ്തി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞുവെന്നതാണ് സിപിഎമ്മിന്റെ നേട്ടം. കേരളത്തില്‍ തന്നെ ബ്രാഞ്ച് കമ്മിറ്റികള്‍ക്ക് വരെ സ്വന്തമായി സ്ഥലവും കെട്ടിടവുമുണ്ട്. സിപിഎമ്മിന്റെ പേരിലുള്ള ആസ്തിമാത്രമാണ് പുറത്തു വന്നിട്ടുള്ളത്. ദേശാഭിമാനി ഉള്‍പ്പെടെയുള്ള നിരവധി സ്ഥാപനങ്ങള്‍ വേറെയുമുണ്ട്. പാര്‍ട്ടിയ്ക്കുമാത്രമായുള്ള ആസ്തിയാണ് 723.56 കോടിയെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ്മണ്‍മറഞ്ഞ നേതാക്കളുടെ പേരില്‍ പിന്നെയും നിരവധി സ്ഥാപനങ്ങളും സ്വത്തുക്കളുമുണ്ട്. ആസ്തി ആയിരം കോടിയില്‍ കവിയുമെന്നാണ് കണക്കാക്കുന്നത്. ഇത്രയും ആസ്തി നേടിയതും കാലാകാലങ്ങളായി അത് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നതും കേരളത്തില്‍ സിപിഎം മാത്രമാണെന്നതാണ് ശ്രദ്ധേയം.
തിരഞ്ഞെടുപ്പു പരിഷ്‌കരണ സംഘടനയായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് അഥവാ എഡിആര്‍ പുറത്തുവിട്ട കണക്കനുസരിച്ച് 2021-22 ല്‍ കൂടുതല്‍ ബാധ്യതയുള്ളത് കോണ്‍ഗ്രസിനാണ്- 41.95 കോടി രൂപ. സിപിഎമ്മിന് 12.21 കോടിയും ബിജെപിക്ക് 5.17 കോടിയും ബാധ്യതയുണ്ട്. 5 പാര്‍ട്ടികളുടെ ബാധ്യത കുറഞ്ഞിട്ടുണ്ട്.. കോണ്‍ഗ്രസ് (29.63 കോടി), ബിജെപി (6.03 കോടി) സിപിഎം (3.89 കോടി), എഐടിസി (1.30 കോടി), എന്‍സിപി (ഒരു ലക്ഷം രൂപ) എന്നിങ്ങനെയാണു കുറഞ്ഞത്. ബിജെപി 4,990 കോടി,രൂപില്‍ നിന്നും 21.17% വളര്‍ച്ചനേടിയാണ് ഒരു വര്‍ഷം കൊണ്ട് 6046.64 കോടിയിലേയ്ക് എത്തിയിരിക്കുന്നത്. കോണ്‍ഗ്രസ്- 805.68 കോടി യിലെത്തിയത് 16.58 ശതമാനം വളര്‍ച്ചനേടിയാണ്. 182 കോടിയില്‍ നിന്നും 458.10 കോടിയിലേയ്ക്കുയര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസാണ് വലിയ വളര്‍ച്ച നേടിയിരിക്കുന്നത്.
രാ്ഷ്ട്രീയ പാര്‍്ട്ടികളുടെ ആസ്തി കണക്കുകള്‍ പലപ്പോഴും പുറത്തു വിടാറുണ്ടെങ്കിലും അതിലും എത്രയോ ഇരട്ടിയാണ് ആസ്തികളെന്ന് കണ്ടെത്തിയിട്ടുണ്ട്.പാര്‍്ട്ടിയുടെ പേരില്‍ മാത്രമല്ല വിവിധ സംഘടനകളുടെ പേരിലും പാര്‍ട്ടി ശേഖരിക്കുന്ന പണം ഉപയോഗിച്ച് സ്വത്തുക്കള്‍ സമ്പാദിച്ചിട്ടുണ്ട്. പിന്നെ ബോണ്ടുകളിലൂടെ ശേഖരിച്ച പണവും പാര്‍ട്ടി ആസ്തികളില്‍ വരുന്നുണ്ട്. കേരളത്തില്‍ മാത്രം ഭരണമുള്ള സിപിഎം വിവിധ സംസ്ഥാനങ്ങള്‍ ഭരിക്കുന്ന കോണ്‍ഗ്രസിനോടൊപ്പം ആസ്തി സമാഹരിച്ചിട്ടുണ്ടെന്നതും ഞെട്ടിക്കുന്നതാണ്.
അതേസമയം ബിജെപിയുടെ വളര്‍ച്ച കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ക്രമാതീതമായി ഉയര്‍ന്നുതന്നെ നില്ക്കുകയാണ്. കോര്‍പ്പറേറ്റുകളുടെ ഫണ്ടും സംഭാവനകളും ഏറ്റവും കൂടുതല്‍ കൈപ്പറ്റിയിരിക്കുന്നതും ബിജെപി തന്നെയാണ്.രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന അജ്ഞാത സംഭാവനകളുടെ പരിധി 20,000 രൂപയില്‍നിന്ന് 2,000 രൂപയാക്കിയതിനുപുറകേ ഫണ്ട് സമാഹരണം പണരഹിതമാക്കാന്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ നേരത്തെ നിര്‍ദേശം നല്കിയിരുന്നു. തെരഞ്ഞെടുപ്പില്‍ കള്ളപ്പണമൊഴുകുന്നത് നിയന്ത്രിക്കുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പ്, ആദായനികുതി നിയമങ്ങളില്‍ വരുത്തിയ മാറ്റം ലംഘിക്കുന്ന പാര്‍ട്ടികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും കമ്മിഷന് മുന്നറിയിപ്പുനല്‍കിയിരുന്നു.
പാര്‍ട്ടി ഫണ്ട് പൂര്‍ണമായും പണരഹിതമാക്കുന്നതിനെക്കുറിച്ച് രാഷ്ട്രീയപാര്‍ട്ടികളുമായി ചര്‍ച്ചചെയ്യുന്നുണ്ട്. ഇപ്പോള്‍ പാര്‍ട്ടികള്‍ ചെറിയ തുകകള്‍ പണമായാണ് സമാഹരിക്കുന്നത്. ഇത് ഡിജിറ്റല്‍ ഇടപാടാക്കാനുള്ള സംവിധാനമാണ് ആലോചിക്കുന്നത്. പാര്‍ട്ടികള്‍ ചെറിയ തുകയുടെ കൂപ്പണുകളും രശീതികളും ഉപയോഗിച്ച് സമാഹരിക്കുന്ന ചെറിയ സംഭാവനകള്‍ പാര്‍ട്ടികള്‍ക്ക് റാലികളും മറ്റും നടത്താന്‍ പ്രയോജനപ്പെടുന്നുണ്ടെന്നാണ് കമ്മിഷന്റെ കണക്കൂക്കൂട്ടല്‍. അജ്ഞാത സംഭാവനകളുടെ പരിധി കുറച്ച് ഫണ്ടുകളുടെ സുതാര്യത വര്‍ദ്ധിപ്പിക്കാനുള്ള നടപടികളിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്.
https://www.facebook.com/Malayalivartha


























