പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്....

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടുത്ത വര്‍ഷം നടക്കുന്ന അയോദ്ധ്യ രാമജന്മഭൂമി ക്ഷേത്രത്തിന്റെ ഉദ്ഘാടത്തിന് ക്ഷണിക്കുന്നതിനായാണ് മോദിയെ യോഗി സന്ദര്‍ശിച്ചത്.
ഇന്നലെ മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സന്ദര്‍ശന വിവരങ്ങള്‍ മുഖ്യമന്ത്രി യോഗി തന്നെയാണ് ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു. വിഗ്രഹത്തിന്റെ ''പ്രാണ പ്രതിഷ്ഠ'' ചടങ്ങിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചു. ''ജനുവരി 15 നും ജനുവരി 24 നും ഇടയിലാണ് രാം ലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിക്കുന്നത്. തുടര്‍ന്ന് രാമക്ഷേത്രം ജനുവരിയില്‍ ഭക്തര്‍ക്കായി തുറന്നു നല്‍കും. ' എന്നാണ് മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം യോഗി ട്വീറ്റ് ചെയ്തത്.
അതേസമയം അടുത്ത വര്‍ഷം ജനുവരിയിലാണ് രാമക്ഷേത്രം ഭക്തര്‍ക്കായി തുറക്കുന്നത്. അയോദ്ധ്യ പദ്ധതിയെ കുറിച്ചും ക്ഷേത്ര മ്യൂസിയത്തെ കുറിച്ചും പ്രധാനമന്ത്രിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചര്‍ച്ച ചെയ്യുകയും ചെയ്തു.
"
https://www.facebook.com/Malayalivartha


























