ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കുമെന്ന് നടക്കുന്ന പ്രചാരണങ്ങള്‍ വസ്തുതവിരുദ്ധമാണ്; ഇതുമായി ബന്ധപ്പെട്ട് നിലപാടുണ്ടെങ്കില്‍ കേന്ദ്രം അറിയിക്കും; തുറന്നടിച്ച് അനുരാഗ് സിംഗ് ഠാക്കൂര്‍

ഇന്ത്യയുടെ പേര് മാറ്റി ഭാരതം എന്നാക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ എന്നോ വിവരം വ്യാപകമായി പ്രചരിക്കുകായണ്. എന്നാൽ ഇപ്പോളിതാ ഈ പ്രചരണങ്ങളെ തള്ളി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് വന്നിരിക്കുകയാണ് . പേര് മാറ്റം എന്നത് ഊഹാപോഹം മാത്രമാണെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു . പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം . പേര് മാറ്റുമെന്ന വിഷയം വലിയ വിവാദമായിരുന്നു. വലിയ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകളിലേക്കും ഇത് കടന്നിരുന്നു . ഇതിന് പിന്നാലെയാണ് കേന്ദ്രം ഈ വിഷയത്തില്‍ ഒരു വ്യക്തത വരുത്തിയിരിക്കുന്നത്.
ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കുമെന്ന് നടക്കുന്ന പ്രചാരണങ്ങള്‍ വസ്തുതവിരുദ്ധമാണ്. ഇതുമായി ബന്ധപ്പെട്ട് നിലപാടുണ്ടെങ്കില്‍ കേന്ദ്രം അറിയിക്കുമെന്നും അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി . ജി 20 ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് കോണ്‍ഗ്രസ്ഇത്തരത്തിൽ വിവരങ്ങൾ പ്രചരിപ്പിക്കുന്നത്. ഒരു കാലത്തും കോണ്‍ഗ്രസിന് ഭാരത് എന്ന പേരിനോട് കോണ്‍ഗ്രസിന് അനുകൂലമായ നിലപാടല്ലെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി..
ജി20 ഉച്ചകോടിക്ക് രാഷ്ട്രപതി നല്‍കിയ ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യയ്ക്ക് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്ന് എഴുതിയിരുന്നു. ഇതിലും വിവാദംശക്തമാകുകയാണ്. വിഷയത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു . രാജ്യത്തിന്റെ പേര് ‘ഇന്ത്യ’ എന്നതിന് പകരം ‘ഭാരത്’ എന്നാക്കി മാറ്റാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ നീക്കം നടക്കുന്നതായാണ് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്.
https://www.facebook.com/Malayalivartha


























