സനാതന ധർമ്മ പരാമർശം; തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനും കോൺഗ്രസ് നേതാവും മല്ലികാർജുൻ ഖാർഗെയുടെ മകനുമായ പ്രിയങ്ക് ഖർഗെയ്ക്കുമെതിരെ യുപിയിൽ രാംപൂർ പൊലീസ് കേസ് എടുത്തു; അഭിഭാഷകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്

സനാതന ധർമ്മ പരാമർശം ആളിക്കത്തുകയാണ്. ഇപ്പോൾ ഇതാ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനും കോൺഗ്രസ് നേതാവും മല്ലികാർജുൻ ഖാർഗെയുടെ മകനുമായ പ്രിയങ്ക് ഖർഗെയ്ക്കുമെതിരെ യുപിയിൽ രാംപൂർ പൊലീസ് കേസ് എടുത്തിരിക്കുകയാണ്. ഉദയനിധിയുടെ പ്രസ്താവനയെ പിന്തുണച്ചതിനാണ് പ്രിയങ്ക് ഖാര്‍ഗെയ്‌ക്കെതിരെ കേസെടുത്തത്. ഹർഷ് ഗുപ്ത, റാം സിംഗ് ലോധി എന്നീ അഭിഭാഷകർ പരാതി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്, മതവികാരം വ്രണപ്പെടുത്തല്‍, വ്യത്യസ്ത മതക്കാർക്കിടയിൽ ശത്രുത വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ്. ചെന്നൈയില്‍ വെച്ച് ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശമാണ് വിവാദങ്ങൾക്ക് അടിസ്ഥാനം . 'ചില കാര്യങ്ങൾ എതിർക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം.
ഡെങ്കിപ്പനി, മലേറിയ, കൊവിഡ് എന്നിവയെ എതിർക്കാനാവില്ല. നിർമാർജനം ചെയ്യാനേ കഴിയൂ. അങ്ങനെ തന്നെയാണ് സനാതനവും'. അതിനെ എതിർക്കുന്നതിൽ ഉപരിയായി നിര്‍മാർജനം ചെയ്യുകയാണ് വേണ്ടതെന്നായിരുന്നു ഉദയനിധി സ്റ്റാലിൻ പറഞ്ഞത്. ബിജെപിയും തീവ്രഹിന്ദുത്വ സംഘടനകളും പറയുന്നത്, സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യപ്പെടേണ്ടതെന്ന ഉദയനിധി സ്റ്റാലിന്‍റെ പരാമര്‍ശം സാമുദായിക സംഘര്‍ഷവും മതസ്പര്‍ധയും ലക്ഷ്യം വച്ചെന്ന ആരോപണമാണ്.
https://www.facebook.com/Malayalivartha


























