ഭൂമിയിലേക്ക് തിരികെയില്ല..!!! 22ന് ചന്ദ്രയാൻ-3 ഉണർന്നില്ലെങ്കിൽ സംഭവിക്കുന്നത് ഇങ്ങനെ, വിക്ഷേപണ സമയത്ത് ഇസ്രോ ചന്ദ്രയാൻ-3 ന് വിധിച്ചിരുന്നത് 14 ദിവസത്തെ ആയുസ് മാത്രം

ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാൻ-3 തന്റെ ജോലികൾക്ക് ശേഷം ഇപ്പോൾ ഉറക്കത്തിലാണ്. പ്രഗ്യാൻ റോവർ ഉപകരണങ്ങളുടെ പ്രവർത്തനം നിലപ്പിച്ച് സ്ലീപ്പിങ് മോഡിലേക്ക് മാറ്റിയിരിക്കുകയാണ്. ഇനിയുള്ള 14 ദിവസം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സൂര്യപ്രകാശം എത്താത്ത സാഹചര്യം ഉള്ളത് കാെണ്ടാണ് സ്ലീപ്പിങ് മോഡിലേക്ക് മാറ്റിയത്. സെപ്റ്റംബർ 22 ന് ചന്ദ്രനിൽ വീണ്ടും സൂര്യപ്രകാശം കിട്ടും. അപ്പോൾ റോവർ ഉണരുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഐ.എസ്.ആർ.ഒ.
ഇന്ത്യൻ ജനതയുടെ പ്രതീക്ഷ തെറ്റിച്ച് ഒന്നും സംഭവിക്കാതിരിക്കട്ടേ. റോവർ ഉണരുമെന്ന കാര്യത്തിൽ സംശയമൊന്നും ഇല്ലെങ്കിലും ചെറിയ ആശങ്കകൾ ബാക്കിയാണ്. റോവർ ഉണർന്നില്ലെങ്കിൽ എന്താണ് സംഭവിക്കുക. തുടർന്നുള്ള കാര്യങ്ങളെ പറ്റി വിശദമായി നോക്കാം. 14 ദിവസത്തെ ആയുസ് മാത്രമാണ് വിക്ഷേപണ സമയത്ത് ഇസ്രോ ചന്ദ്രയാൻ-3 ന് വിധിച്ചിരുന്നത്. കാരണം, ചന്ദ്രോപരിതലത്തിലെ പ്രത്യേകതകൾ കാരണമാണ്. ചന്ദ്രനിലെ ഒരു ദിനം ഭൂമിയിലെ 14 ദിവസത്തിന് തുല്യമാണ്.
പിന്നീട് 14 ഭൗമദിനങ്ങൾക്ക് ശേഷമാണ് ചന്ദ്രനിൽ സൂര്യപ്രകാശം എത്തുക. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന പേടകം ഈ സമയത്ത് പ്രവർത്തനരഹിതമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാലാണ് ശാസ്ത്രജ്ഞർ 14 ദിവസത്തെ ആയുസ് പറഞ്ഞിരുന്നത്. എന്നാൽ മറിച്ച് സംഭവിക്കാനും സാധ്യതയുണ്ട്. സൂര്യരശ്മികളുടെ അഭാവത്തിൽ ശക്തമായ തണുപ്പാണ് ചന്ദ്രനിൽ അനുഭവപ്പെടുന്നത്. മൈനസ് 238 ഡിഗ്രി സെൽഷ്യൽസ് വരെയാണ് ചാന്ദ്രരാത്രിയിലെ തണുപ്പ്.
സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന പേടകത്തിന് ഈ തണുപ്പിനെ അതിജീവിച്ച് പുനർ ജനിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. പ്രഗ്യാൻ റോവറിനെ ഉറക്കിയ വേളയിൽ ബാറ്ററി പൂർണമായും ചാർജ് നിലയിലായിരുന്നു. സെപ്റ്റംബർ 22-ന് വീണ്ടും സൂര്യനുദിക്കുമ്പോൾ, ഇന്ത്യൻ മുദ്രയുമായി റോവർ വീണ്ടും പ്രവർത്തിച്ചാൽ ബഹിരാകാശ മേഖലയിൽ പുതുചരിത്രമാകും പിറക്കുക. പ്രഗ്യാൻ വീണ്ടും ഉണർന്നില്ലെങ്കിൽ ചന്ദ്രോപരിതലത്തിൽ ഇന്ത്യയുടെ അഭിമാന പേടകം ചന്ദ്രനിൽ തന്നെ നിലകൊള്ളും. ഇന്ത്യയുടെ ലൂണാർ അംബാസിഡറായി പ്രഗ്യാൻ റോവർ മാറും.
നിലവിൽ പ്രഗ്യാനും റോവറും നിദ്രയിലാണെങ്കിലും മനുഷ്യനെ ഞെട്ടിക്കുന്നത് തുടരുകയാണ്. ചന്ദ്രയാൻ-3 ആദ്യം ചന്ദ്രനിലിറങ്ങി ഭൂമിയിലുള്ളവരെ ഞെട്ടിച്ചു, രണ്ടാമതായി സർപ്രൈസ് ലാൻഡിംഗ് നടത്തിയാണ് വിക്രം ലാൻഡർ ഞെട്ടിച്ചതെങ്കിൽ മൂന്നാമതായി പ്രഗ്യാൻ റോവർ പകർത്തിയ 3-ഡി ചിത്രമാണ് ഞെട്ടിക്കുന്നത്. വിവിധ വശങ്ങളിൽ നിന്നെടുത്ത ചിത്രങ്ങൾ ത്രിമാന രൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് ഇസ്രോ. ‘അനഗ്ലിഫ്’ ആണ് പങ്കുവെച്ചിരിക്കുന്നത്.
വസ്തുക്കളുടെയോ ഭൂപ്രദേശത്തിന്റെയോ ലളിതമായ ദൃശ്യവത്കരണമാണ് അനഗ്ലിഫ്. പ്രഗ്യാൻ റോവർ പകർത്തിയ ചിത്രങ്ങൾ ഒന്നിന് മുകളിൽ ഒന്നായി വെച്ച് , വ്യത്യസ്ത നിറങ്ങളിൽ പ്രിന്റ് ചെയ്തിരിക്കുന്ന ചിത്രമാണ് ഇസ്രോ പുറത്തുവിട്ടത്. രണ്ട് കണ്ണുകൾ കൊണ്ട് കാണുന്നതിനെ വീണ്ടും ആവർത്തിച്ച് കാണിക്കുംവിധത്തിലുള്ള സ്റ്റീരിയോസ്‌കോപ്പിക് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സാധാരണയായി ചുവപ്പും പച്ചയും നിറങ്ങൾ കലർത്തി, ഉചിതമായ ഫിൽട്ടറുകൾ ഉപയോഗിച്ച് കാണുമ്പോഴാണ് സ്റ്റീരിയോ ഇഫക്ട് ലഭിക്കുന്നത്. അത്തരത്തിലുള്ള ചിത്രമാണ് എക്‌സിൽ പങ്കുവെച്ചത്.
https://www.facebook.com/Malayalivartha


























