നാസയുടെ ലൂണാര്‍ റിക്കണൈസന്‍സ് ഓര്‍ബിറ്റര്‍ (എല്‍ആര്‍ഒ) ചന്ദ്രയാന്‍ 3ന്റെ ലാന്‍ഡര്‍ വിക്രത്തിന്റെ ചിത്രം പകര്‍ത്തി....ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍നിന്ന് ഏകദേശം 600 കിലോമീറ്റര്‍ അകലെയുള്ള ലാന്‍ഡിംഗ് സൈറ്റിലാണ് ലാന്‍ഡറുള്ളത്, ഇന്ത്യക്കും ആഗോള ശാസ്ത്രസമൂഹത്തിനും ഭാവിയിലെ പഠനങ്ങള്‍ക്കും പര്യവേക്ഷണങ്ങള്‍ക്കും ഈ ചിത്രങ്ങള്‍ പ്രയോജനപ്പെടുമെന്നും നാസ

നാസയുടെ ലൂണാര്‍ റിക്കണൈസന്‍സ് ഓര്‍ബിറ്റര്‍ (എല്‍ആര്‍ഒ) ചന്ദ്രയാന്‍ 3ന്റെ ലാന്‍ഡര്‍ വിക്രത്തിന്റെ ചിത്രം പകര്‍ത്തി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍നിന്ന് ഏകദേശം 600 കിലോമീറ്റര്‍ അകലെയുള്ള ലാന്‍ഡിംഗ് സൈറ്റിലാണ് ലാന്‍ഡര്‍ സ്ഥിതി ചെയ്യുന്നത്.
നാസയുടെ എല്‍ആര്‍ഒയിലെ കാമറ 42 ഡിഗ്രി സ്ല്യൂ ആംഗിളിലാണ്. ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്ത് നാലു ദിവസത്തിനകമാണ് ചിത്രം പകര്‍ത്തിയത്. ഈ ചിത്രം ഇന്ത്യന്‍ ബഹിരാകാശ പേടകത്തിന്റെ ലാന്‍ഡിംഗ് സൈറ്റിന്റെ സവിശേഷവും വിശദവുമായ കാഴ്ചയാണ് നല്‍കുന്നത്. ചിത്രത്തിന്റെ മധ്യഭാഗത്ത് ഒരു ചെറിയ പുള്ളിയായി വിക്രം ലാന്‍ഡറിനെ ചിത്രത്തില്‍ കാണിക്കുന്നുണ്ട്.
.
ഈ ചിത്രങ്ങള്‍ കേവലം കാഴ്ചകളേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നുണ്ടെന്ന് ശാസ്ത്രജ്ഞര്‍ . ലാന്‍ഡിംഗിന്റെ വിവിധ വശങ്ങള്‍ എളുപ്പത്തിലും വിശദമായും മനസിലാക്കാനായി ഈ ചിത്രം ശാസ്ത്രജ്ഞരെ സഹായിക്കുമെന്നും നാസ .
നാസയുടെ ലൂണാര്‍ റിക്കണൈസന്‍സ് ഓര്‍ബിറ്റര്‍ പകര്‍ത്തിയ പുതിയ ചിത്രങ്ങള്‍ ചന്ദ്രനിലെ ഇന്ത്യയുടെ ദൗത്യത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കും. ഇന്ത്യക്കും ആഗോള ശാസ്ത്രസമൂഹത്തിനും ഭാവിയിലെ പഠനങ്ങള്‍ക്കും പര്യവേക്ഷണങ്ങള്‍ക്കും ഈ ചിത്രങ്ങള്‍ പ്രയോജനപ്പെടുമെന്നും നാസ .
ലാന്‍ഡറും റോവറും ചന്ദ്രോപരിതലത്തില്‍ ഏകദേശം 12 ദിവസം ചെലവഴിക്കുകയും ഡാറ്റയും ചിത്രങ്ങളും ശേഖരിക്കുകയും ചെയ്തു. ചാന്ദ്രയാന്‍ 3 ലക്ഷ്യങ്ങള്‍ പൂര്‍ണമായും പൂര്‍ത്തിയാക്കിയതായും ഐഎസ്ആര്‍ഒ .
"
https://www.facebook.com/Malayalivartha


























